ഒരു പുതിയ ഭാഷ ഒരാള്‍ പഠിക്കുക അയാളുടെ മാതൃഭാഷയിലൂടെ ആയിരിയ്ക്കണമെന്നറിയാന്‍ വലിയ ശാസ്ത്രപരിജ്‍ഞാനമൊന്നും ആവശ്യമില്ല. എന്നാല്‍ ഇതിനെ പോലും തെറ്റിച്ച് നമ്മുടെ സാമാന്യയുക്തിയെ പോലും ചോദ്യം ചെയ്യുകയാണ് ഇവിടെ ചിലര്‍. നാളെ ഇവര്‍ "മലയാളം പഠിയ്ക്കുന്നതും ഇംഗ്ലീഷിലൂടെ വേണമെന്ന് പറയും!!! " ഇത് എതിര്‍ക്കപ്പെടേണ്ടതുണ്ട്. 'മതത്തിനെതിരെ' പരാമര്‍ശം വന്നപ്പോള്‍ ഉണ്ടായ പ്രതികരണങ്ങളും നിയമങ്ങളും ഇവിടെ ഓര്‍ക്കുക.
പ്രയോഗതലത്തിലുള്ള ഇത്തരം അവഗണനകള്‍ ഒരു ഭാഷയെ ഇല്ലാതാക്കാനേ ഉപകരിക്കൂ... അതുവഴി ആ ഭാഷ ഉള്‍ക്കൊള്ളുന്ന സംസ്കാരത്തെയും. പുതിയൊരു കോളനീകരണത്തിനുള്ള ഈ ശ്രമം പൊതുസമൂഹം തിരിച്ചറിയുകയും പ്രതികരിയ്ക്കുകയും ചെയ്യേണ്ടതുണ്ട്. ഈ പോസ്റ്റിനുള്ള കമന്‍റായി താങ്കളുടെ പ്രതികരണം ചേര്‍ക്കുക.
മലയാള ഐക്യവേദി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നിവേദനം നല്‍കി. തുടര്‍ന്ന് ഭാരവാഹികള്‍ നടത്തിയ മാധ്യമ സമ്മേളനത്തില്‍ നല്‍കിയ കുറിപ്പ്.
വിവിധ പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍
ഈ പോസ്റ്റിനുള്ള കമന്‍റായി താങ്കളുടെ പ്രതികരണം ചേര്‍ക്കുക.
മറുപടിഇല്ലാതാക്കൂസുഹൃത്തുക്കളെ ഇതില്‍ അണിചേര്‍ക്കുക.
ഈ വിഷയത്തില്‍ പ്രതിഷേധിക്കുന്നു. ഒപ്പം ഈ വേദി നല്‍കിയവരെ അനുമോദിക്കുന്നു.
മറുപടിഇല്ലാതാക്കൂമതത്തെക്കാളെല്ലാമേറെ കേരളീയരെ ഒരുമിപ്പിക്കുന്നത് മലയാളം തന്നെയാണ്. അത് നഷ്ടപ്പെടാന്‍ ഇടയാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശക്തമായ നടപടി ആവശ്യപ്പെടുന്നു. എന്നിട്ട് മതി നമുക്ക് 'ക്ലാസ്സിക് പദവി'. അല്ലെങ്കില്‍ ഭാവിയില്‍ സംസ്കൃതം പോലെ പദവി മാത്രമേ കാണൂ...
ഹിന്ദി ഇംഗ്ലീഷില്‍ പഠിപ്പിച്ചുതുടങ്ങുന്നു എന്നത് ആ ഭാഷയോടുള്ള അനിഷ്ടം വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ. ഇംഗ്ലീഷിനെ വീണ്ടും മലയാളമാക്കിയായിരിക്കും കുട്ടികള്‍ പഠിക്കുക. ഹിന്ദി ഹിന്ദിയില്‍ തന്നെ പഠിപ്പിക്കട്ടെ. അവിടെ മലയാളത്തിന്റെ പോലും ആവശ്യമില്ല എന്നു തോന്നുന്നു. ഹിന്ദി പദങ്ങളുടെ അര്‍ത്ഥം പുസ്തകത്തില്‍ കൊടുക്കേണ്ടതില്ല. മറിച്ച് അധ്യാപനസഹായിയിലോ മറ്റോ നല്‍കാവുന്നതാണ്. വാക്കുകളുടെ അര്‍ത്ഥം അധ്യാപകര്‍ മലയാളത്തില്‍ തന്നെ പറഞ്ഞ് കൊടുക്കുന്നതാണ് ഉചിതം.
മറുപടിഇല്ലാതാക്കൂമാതൃഭാഷയെ അപമാനിക്കുന്ന,
മറുപടിഇല്ലാതാക്കൂഅതിനെ വിദ്യാഭ്യാസപദ്ധതിയില്‍ നിന്നും
പുറത്താക്കാനുള്ള ഗൂഡാലോചനയെ
ചെറുത്തു തോല്‍ പ്പിക്കുന്നതിന്നാവശ്യമായ
എല്ലാ തലത്തിലുമുള്ള പ്രക്ഷോഭ-നിയമ നടപടികള്‍ക്കും
പരിപൂര്‍ണ്ണ പിന്‍ -ന്തുണ പ്രഖ്യാപിക്കുകയാണു.
മലയാളിയേയും ,മലയാളത്തേയും അപമാനിക്കുന്ന
പാഠ പുസ്തകം പിന്‍ വലിക്കുക.
മലയാള ഭാഷാ വിരുദ്ധരായ
പാഠപുസ്തക പരിഷ്കരണ സമിതിക്കെതിരെ
മുഴുവന്‍ ഭാഷാസ്നേഹികളും അണിനിരക്കുക .
ചായക്കോപ്പയിലെ കൊടുങ്കാറ്റ്. പഠനം മലയാള മാധ്യമത്തിലൂടെ. രണ്ട് അന്യഭാഷകളിലെ പദസമ്പത്ത് വളരും.
മറുപടിഇല്ലാതാക്കൂഎട്ട് ഒന്‍പത് ക്ലാസ്സുകളിലെ ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ പോലും മലയാളത്തിലെ അതിമനോഹരമായ കഥകളും കവിതകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷെ ഹിന്ദി .... മലയാളത്തെ ശത്രു പക്ഷത്തുനിന്ന് എല്ലാകാലത്തും തകര്‍ക്കാന്‍ തക്കം പാര്‍ത്തുനില്കുന്നത് ഹിന്ദി തന്നെയാണ്. ഉത്തരവാദികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവുക തന്നെ വേണം.
മറുപടിഇല്ലാതാക്കൂഅപലപനീയം. എതിര്‍ത്ത് തോല്‍പ്പിക്കണം ഈ നീക്കത്തെ.
മറുപടിഇല്ലാതാക്കൂവിവരക്കേടു നിറഞ്ഞ ഈ പത്രക്കുറിപ്പില്‍ പ്രതിഷേധിക്കുന്നു. ഹിന്ദി ദേശീയഭാഷയാണത്രെ. എവിടെന്നു കിട്ടി ഈ അറിവ്? ക്ലാസിക് ഭാഷ എന്നു പറഞ്ഞാല്‍ എന്തു പിണ്ണാക്കാണ്? അങ്ങനെയൊന്നുണ്ടോ? മലയാളം വാധ്യാരായിരുന്ന സുകുമാര്‍ അഴീക്കോടു പറഞ്ഞാണ് ഈ വങ്കത്തരം ആദ്യമായി കേള്‍ക്കുന്നത്. പിന്നെ നിങ്ങളും. കമ്മിറ്റി അംഗങ്ങളെ ശിക്ഷിക്കണമെന്നു പറയുന്നത് വിവരക്കേടിന്റെ പാരമ്യമോ പരട്ട രാഷ്ട്രീയമോ? അവരെ വേണമെങ്കില്‍ നിങ്ങള്‍ക്കു ശിക്ഷിക്കാം. പക്ഷേ കമ്മിറ്റിയാണെന്നതുകൊണ്ടു തന്നെ സര്‍ക്കാര്‍ അവര്‍ക്ക് immunity കല്പിച്ചുനല്കിയിരിക്കുന്നു.
മറുപടിഇല്ലാതാക്കൂഅവരെ ശിക്ഷിക്കുന്നതിലാദ്യം ശിക്ഷിക്കേണ്ടത് വിവരദോഷി സ്വത്വരാഷ്ട്രീയ കുഞ്ഞഹമ്മദിനെയൊക്കെ യൂനിവേഴ്സിറ്റി തലത്തില്‍ സിബലസില്‍ ചേര്‍ത്തവരെയാണ്. മലയാളഭാഷയെക്കുറിച്ച് കണക്കില്ലാതെ വങ്കത്തരങ്ങള്‍ പറഞ്ഞുകൂട്ടിയ (ഒരു തുച്ഛമായ ഉദഹരണം പറയുകയാണെങ്കില്‍ അബദ്ധത്തോടബദ്ധം എന്നു താന്‍ തന്നെ പറഞ്ഞ പ്രാങ്മുതലാളിത്തം എന്ന വിവരക്കേട് നൂറു കണക്കിനു തവണ ഉപയോഗിച്ച് മലയാളത്തില്‍ പ്രതിഷ്ഠിച്ച) ഇ എം എസ് നമ്പൂതിരിപ്പാടിനെ സിബലസില്‍ ചേര്‍ത്തവരെയാണ്.
കാലിക്കോസെന്‍ട്രിക്,
മറുപടിഇല്ലാതാക്കൂഹിന്ദി ദേശീയഭാഷ എന്ന അറിവ് പലര്‍ക്കും ഉള്ളത് തന്നെ. official language എന്നാണ് ഭരണഘടന പറയുന്നത്.
ക്ലാസ്സിക് ഭാഷാ പദവി ഈ പോസ്റ്റില്‍ വിഷയമല്ല. ഈ സംഘടന അതിനെ എതിര്‍ത്തോ അനുകൂലിച്ചോ പ്രസ്താവന ഇറക്കിയിട്ടില്ല. ഈ 'വങ്കത്തത്തെ'ക്കുറിച്ച് കരുണാനിധിയും പി.കെ.രാജശേഖരനും എഴുതിയ ലേഖനങ്ങള്‍ മുന്‍പോസ്റ്റുകളില്‍ ഉണ്ട്.
കമ്മിറ്റിയെ ശിക്ഷിക്കുന്നതിന്‍റെ നിയമവശത്തെക്കുറിച്ചല്ല ചര്‍ച്ച ആഗ്രഹിച്ചത്. ഹിന്ദി മലയാളിയെ ഏത് ഭാഷയില്‍ പഠിപ്പിക്കണം എന്നുള്ളതാണ് വിഷയം.
മറ്റാരെല്ലാം ലോകത്തില്‍ ശിക്ഷിയ്ക്കപ്പെടണം എന്നതിന്‍റെ കണക്കെടുപ്പ് നടത്താനുള്ള സ്ഥലം ഇതല്ല. ദയവായി ഇത്തരം വ്യക്തി പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. ഇതൊരു സംഘടനയുടെ ബ്ലോഗാണ്. അതിന്‍റെ
ഉദ്ദേശ്യലക്ഷ്‌യങ്ങള്‍ സാമാന്യമായി ഈ പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.
മറ്റ് അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളെ തുറന്നമനസ്സോടെ സ്വീകരിക്കുന്നു.
പലര്‍ക്കും അറിവുണ്ടായതുകൊണ്ട് ഹിന്ദി ദേശീയഭാഷയാവില്ല. തെറ്റു സമ്മതിക്കാനുള്ള വിവേകമുണ്ടാവട്ടെ ആദ്യം.
മറുപടിഇല്ലാതാക്കൂവീണ്ടും 'ക്ലാസിക് ഭാഷാ' പദവി? വിവരക്കേട് വിവരക്കേടാണെന്നു പറഞ്ഞാലും മനസ്സിലാവാത്ത നിങ്ങളൊക്കെയാണോഇഷ്ടന്മാരേ ഭാഷയെ രക്ഷിക്കാന്‍ പുറപ്പെട്ടിരിക്കുന്നത്? ക്ലാസിക് ഭാഷ എന്നൊന്നില്ലെന്നാണ് ഞാന്‍ പറഞ്ഞത്. രാജശേഖരന്‍ ക്ലാസിക് ഭാഷയെപ്പറ്റി എഴുതിയിട്ടില്ല. ഞാനും കണ്ടു രാജശേഖരന്റെ ലേഖനം. മണ്ണും ചാണവും അറിയാതെ വിളമ്പല്ലേ.
കമ്മിറ്റി അംഗങ്ങളെ ശിക്ഷിക്കണം എന്നു നാലാംകിട രാഷ്ട്രീയക്കാരെപ്പോലെ പത്രക്കുറിപ്പ് ഇറക്കുമ്പോള്‍ നിയമാനുസൃതമായല്ലാതെ ക്വൊട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തി ശിക്ഷിക്കണമെന്നാണോ ഉദ്ദേശിച്ചത്?
കുഞ്ഞയമ്മദിനെയും ഇ എം എസിനെയുമൊക്കെ സിലബസ്സില്‍ കയറ്റിവിട്ടവരുടെ പേരും പത്രികയില്‍ കണ്ടതുകൊണ്ടു തന്നെയാണ് ആ പരാമര്‍ശം നടത്തിയത്.
കാലിക്കോസെന്‍ട്രിക്,
മറുപടിഇല്ലാതാക്കൂതാങ്കള് മുഖ്യവിഷയത്തില്‍ നിന്ന് ഈ ചര്‍ച്ചയെ വഴി മാറ്റരുത്.
ഇത് ഒരു വ്യക്തിയുടെ ബ്ലോഗ് അല്ല. അതുകൊണ്ട് തന്നെ ചര്‍ച്ച വിഷയത്തില്‍ തന്നെ ആയിരിക്കണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്.
താങ്കളെഴുതിയ ഈ പോസ്റ്റിന് അതുകൊണ്ട് തന്നെ മറുപടി ഇല്ല. ദയവായി ഇത്തരത്തില്‍ ഇവിടെ എഴുതാതിരിക്കുക.
----------------------------------------------
> ഹിന്ദി പാഠ പുസ്തകത്തില്‍ മലയാളത്തില്‍ അര്‍ത്ഥം നല്‍കിയിരുന്നത് ഈ വര്‍ഷം മുതല്‍ ഇംഗ്ലീഷില്‍ ആക്കിയിരിക്കുന്നു. ഇതേക്കുറിച്ച് അനുകൂലമോ പ്രതികൂലമോ ആയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
കാലിക്കോഎക്സെന്‍ഡ്രിക്, നിങ്ങള്‍ പറയുന്നതൊന്നുമല്ല ഈ പോസ്റ്റില്‍ ഉന്നയിച്ചിരിക്കുന്ന വിഷയം. അത് അറിയത്ത ആളല്ല നിങ്ങള്‍ എന്നാണ് ഞാന്‍ കരുതുന്നത്. ക്ലാസിക് ഭാഷ, ദേശീയ ഭാഷ എന്നൊക്കെ ഉണ്ടോ ഇല്ലേ എന്നൊന്നുമല്ല വിഷയം. ഉണ്ടെങ്കിലും ഇല്ലെങ്കിലും അങ്ങനെ പറയപ്പെടുന്നുണ്ടല്ലോ. പിന്നെ നിങ്ങള്‍ക്കു പറയാനുള്ള കാര്യങ്ങള്‍ അനവസരത്തില്‍ ഉന്നയിക്കാതിരിക്കുക.
മറുപടിഇല്ലാതാക്കൂവ്യക്തിയുടെ ബ്ലോഗല്ലെന്നത് ഞാനുന്നയിച്ച കാര്യങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തി നല്കുന്നു. മുഖ്യവിഷയത്തെപ്പറ്റിയേ ചര്‍ച്ചയാവൂ എന്നത് പരിഹാസ്യമായ ഒരു വാദമാണ്. ഭാഷയുമായി ബന്ധപ്പെട്ട, ഭാഷാവിദഗ്ധരടങ്ങിയ ഒരു സംഘടന അവരുടെ പത്രക്കുറിപ്പില്‍ പച്ചവിവരക്കേടു പറഞ്ഞിരിക്കുന്നതു ചൂണ്ടിക്കാണിച്ചാല്‍ തെറ്റു തെറ്റാണെന്നു സമ്മതിക്കുക എന്ന മര്യാദ പാലിക്കാതെ അസംബന്ധം എഴുന്നെള്ളിക്കുന്നത് നാലാംകിട ഏര്‍പ്പാടാണ്. official language എന്നത് ദേശീയഭാഷയാണെങ്കില്‍ ഇംഗ്ലീഷ് കേരളത്തിന്റെ ദേശീയഭാഷയാവണം.ക്ലാസിക്കും ക്ലാസിക്കലും തമ്മിലുള്ള വ്യത്യാസമറിയാത്തവര്‍ അതിനെക്കുറിച്ചു പറയരുത്. അതല്ലെങ്കില്‍ പിന്നെ നിങ്ങളുന്നയിക്കുന്ന ന്യായം അനുസരിച്ച് മുഖ്യവിഷയത്തില്‍ മാത്രം ഒതുങ്ങി നില്ക്കണം. അങ്ങനെ ഒതുങ്ങി നിന്നില്ലെന്നു മാത്രമല്ല നിങ്ങള്‍ക്കുള്ളിലെ രാഷ്ട്രീയക്കാര്‍ പുറത്തുവരും വിധത്തില്‍ un-academicഉം പരിഹാസ്യവുമായ ഒരാവശ്യം, കമ്മിറ്റിക്കാരെ ശിക്ഷിക്കണമെന്ന്, ഉന്നയിക്കുകയും ചെയ്തിരിക്കുന്നു.
മറുപടിഇല്ലാതാക്കൂഎന്നെ പേരുമാറ്റി വിളിച്ച വിദ്വാന്‍ ഈ നിലവാരമില്ലായ്മയുടെ ഒന്നാന്തരം ഉദാഹരണമാണ്. "ഉണ്ടെങ്കിലും ഇല്ലെങ്കിലും അങ്ങനെപറയപ്പെടുന്നുണ്ടല്ലോ" എന്ന ന്യായം അനുസരിച്ചാല്‍ മലയാളം ഉണ്ടില്ലെന്നു പറഞ്ഞ് വെറുതെ ഇങ്ങനെ മിനക്കെടണമോ എന്നു തിരിച്ചു ചോദിക്കാം.
ഇത്രയേ ഇവിടെയുള്ളൂ. കൂടുതല്‍ പറയണമെന്നു തോന്നിയാല്‍ എന്റെ സ്പെയിസില്‍ പറയാം.