മലയാള ഐക്യവേദി ഔദ്യോഗിക വെബ് പേജ്. സമഗ്ര മാതൃഭാഷാനിയമം പൂര്‍ണ്ണരൂപത്തില്‍ നടപ്പിലാക്കുക..

2016, ഫെബ്രുവരി 4, വ്യാഴാഴ്‌ച

ഓണ്‍ലൈന്‍ കൂട്ടായ്മയുടെ കരുത്തില്‍ വിക്കിപീഡിയയ്ക്ക് 15.

January 15, 2016, 07:36 AM ISTT- T T+

ഓണ്‍ലൈന്‍ കൂട്ടായ്മയുടെ ഇതിഹാസം രചിച്ച വിക്കിപീഡിയയ്ക്ക് ഇന്ന് 15 വയസ്സ് തികയുന്നു. ഡിജിറ്റല്‍ ജനാധിപത്യത്തിന്റെ യഥാര്‍ഥ ഉദയമെന്ന് വിശേഷിപ്പക്കപ്പെട്ട ഈ ഓണ്‍ലൈന്‍ വിജ്ഞാനകോശം ആരംഭിച്ചത് 2001 ജനവരി 15 നാണ്.
ഒന്നര പതിറ്റാണ്ടുകൊണ്ട് മനുഷ്യനിര്‍മിതമായ ഏറ്റവും വലിയ വിവരശേഖരമായി വിക്കിപീഡിയ മാറിക്കഴിഞ്ഞു. മൂന്നര കോടി ലേഖനങ്ങളുള്ള വിക്കിപീഡിയ ഒരേസമയം സാധ്യതകളുടെയും വെല്ലുവിളികളുടെയും ഭാവിലോകമാണ് വിജ്ഞാനദാഹിക്കള്‍ക്ക് മുന്നില്‍ തുറന്നിടുന്നത്.
പതിനഞ്ച് വര്‍ഷംമുമ്പ് ആദ്യം തുടങ്ങിയത് ഇംഗ്ലീഷ് വിക്കിപീഡിയയാണ്. 50,55,699 ലേഖനങ്ങള്‍ ഇതെഴുതുന്ന സമയത്ത് ഇംഗ്ലീഷ് വിക്കിപീഡിയയിലുണ്ട്. 291 ഭാഷകളില്‍ ഇപ്പോള്‍ വിക്കിപീഡിയയ്ക്ക് പതിപ്പുകളുണ്ട്. അതില്‍ 12 എണ്ണത്തില്‍ 10 ലക്ഷത്തിലേറെയും 45 എണ്ണത്തില്‍ ഒരു ലക്ഷത്തിലേറെ ലേഖനങ്ങള്‍ ഉണ്ട്.
ലോകത്തേറ്റവുമധികം പേര്‍ സന്ദര്‍ശിക്കുന്ന ഓണ്‍ലൈന്‍ ഇടങ്ങളിലൊന്നാണ് ഇപ്പോള്‍ വിക്കിപീഡിയ. 2015 സപ്തംബറിലെ കണക്ക് പ്രകാരം പ്രതിമാസം 37.4 കോടി പേര്‍ വിക്കിപീഡിയ സന്ദര്‍ശിക്കുന്നു.
ആര്‍ക്കും ലേഖനങ്ങള്‍ എഴുതാവുന്ന, ആര്‍ക്കും തിരുത്തലുകള്‍ വരുത്താവുന്ന ഈ ഓണ്‍ലൈന്‍ വിജ്ഞാനകോശത്തിന് ലോകത്താകമാനം സജീവമായ 73,000 എഡിറ്റര്‍മാരുണ്ട്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് തിരുത്തലുകള്‍ വിക്കിപീഡിയിയല്‍ ദിനംപ്രതി നടക്കുന്നു. പ്രതിഫലേച്ഛ കൂടാതെയുള്ള ഇവരുടെ പ്രവര്‍ത്തനമാണ് വിക്കിപീഡിയയുടെ കരുത്ത്.
വിക്കിപീഡിയ ഒരു സാങ്കേതിക പ്രതിഭാസമല്ലെന്ന് 'ദി വിക്കീപിഡിയ റവല്യൂഷന്‍' എന്ന ഗ്രന്ഥം രചിച്ച ആഡ്രൂ ലിഹ് ചൂണ്ടിക്കാട്ടുന്നു. അതൊരു സാമൂഹിക പ്രതിഭാസമാണ്, ഡിജിറ്റല്‍യുഗത്തില്‍ അനിവാര്യമായ ഒന്ന്.
തുടക്കം
ജിമ്മി വെയ്ല്‍സും ലാറി സേഞ്ചറും കൂടി ആരംഭിച്ച വിക്കിപീഡിയയുടെ പ്രാരംഭചരിത്രം തേടിപ്പോയാല്‍ നമ്മളെത്തുക, 1990 കളുടെ മധ്യേ ജിമ്മി വെയ്ല്‍സ് ആരംഭിച്ച 'ബോമിസ്' ( BOMIS ) എന്ന ഓണ്‍ലൈന്‍ സംരംഭത്തിലാകും. സെര്‍ച്ച് എഞ്ചിനെന്നോ വെബ്ബ് ഡയറക്ടറിയെന്നോ വിശേഷിപ്പിക്കാവുന്ന ആ സംരംഭത്തിന് കീഴില്‍ 'ന്യൂപീഡിയ' എന്ന ഓണ്‍ലൈന്‍ വിജ്ഞാനകോശം 2000 മാര്‍ച്ച് 9 ന് ആരംഭിച്ചു.
ലാറി സേഞ്ചറായിരുന്നു ന്യൂപീഡിയയുടെ ചീഫ് എഡിറ്റര്‍. സാധാരണ വിജ്ഞാനകോശങ്ങള്‍ പോലെ വിദഗ്ധരെക്കൊണ്ട് ലേഖനങ്ങളെഴുതിക്കാന്‍ വിഭാവനം ചെയ്യപ്പെട്ട ആ സംരംഭത്തിന്റെ പോഷകപദ്ധതി എന്ന നിലയ്ക്കാണ് 'വിക്കിപീഡിയ' ആരംഭിക്കുന്നത്. ലാറി സേഞ്ചര്‍ തന്നെയായിരുന്നു വിക്കിപീഡിയയുടെയും ചീഫ് എഡിറ്റര്‍.
വിദഗ്ധര്‍ എഴുതുന്ന ഒന്നായിരുന്നു ന്യൂപീഡിയ എങ്കില്‍, ആര്‍ക്കും എഴുതുകയും തിരുത്തല്‍ വരുത്തുകയും ചെയ്യാവുന്ന, ഏവര്‍ക്കും സൗജന്യമായി ഉപയോഗിക്കാവുന്ന ഓണ്‍ലൈന്‍ വിജ്ഞാനകോശമെന്ന നിലയ്ക്കാണ് വിക്കിപീഡിയ വിഭാവനം ചെയ്യപ്പെട്ടത്. ഓണ്‍ലൈന്‍ സഹകരണം അസാധാരണമാം വിധം ലളിതമാക്കുന്ന 'വിക്കി' സോഫ്റ്റ്‌വേറാണ് അതിനായി ഉപയോഗിച്ചത്.
വിക്കിപീഡിയയ്ക്ക് കര്‍ക്കശമായി ചില മാനദണ്ഡങ്ങള്‍ തുടക്കത്തില്‍ തന്നെ ചീഫ് എഡിറ്റര്‍ ലാറി സേഞ്ചര്‍ മുന്നോട്ടുവെച്ചു. ലേഖനങ്ങളിലെ കാഴ്ചപ്പാട് നിഷ്പക്ഷമായിരിക്കണം എന്നതായിരുന്നു അതില്‍ പ്രധാനം. ലേഖനമെഴുതുന്നയാള്‍ക്ക് തെറ്റുകള്‍ വരുത്താം. പക്ഷേ, അതില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയണം. ഓരോ തിരുത്തലിന്റെയും ലക്ഷ്യം ലേഖനത്തെ കുറ്റമറ്റതാക്കുക എന്നതിലുപരി, അതിനെ മെച്ചപ്പെടുത്തുക എന്നതായിരിക്കണം. വിക്കിപീഡിയ പോലൊരു സംരംഭത്തിന് ഉറച്ച അടിത്തറയുണ്ടാക്കാന്‍ ലാറി സേഞ്ചറുടെ ഈ നിലപാട് സഹായിച്ചു.
ബോമിസ് കമ്പനി തളരുകയും വരുമാനം കുറയുകയും, വിക്കിപീഡിയയുമായി ബന്ധപ്പെട്ട് ജിമ്മി വെയ്ല്‍സും ലാറി സേഞ്ചറും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കുകയും ചെയ്തതോടെ, 2002 ഫിബ്രവരിയില്‍ സേഞ്ചര്‍ ചീഫ് എഡിറ്റര്‍ പദം ഒഴിഞ്ഞു. 'ചീഫ് ഇന്‍സ്റ്റിഗേറ്റര്‍' എന്ന പദവിയില്‍ തുടര്‍ന്ന അദ്ദേഹം 2003 ജനവരിയില്‍ പൂര്‍ണമായും വിക്കിപീഡിയ സംരംഭത്തോട് വിടചൊല്ലി. ഏത് സംരംഭത്തിന്റെ പോഷകപദ്ധതിയായാണോ വിക്കിപീഡിയ തുടങ്ങിയത്, ആ പദ്ധതി ഇല്ലാതായി. പക്ഷേ, വിക്കിപീഡിയയെ കാത്തിരുന്നത് അങ്ങനെയൊരു വിധി ആയിരുന്നില്ല. കാലം കാത്തിരുന്ന പദ്ധതിയായിരുന്നു അത്. വിക്കി സോഫ്റ്റ്‌വേറിന്റെ ലാളിത്യവും സൗകര്യവും അനുഗ്രഹമായി. മാത്രമല്ല, അതിന് മുമ്പ് അത്തരമൊരു ഓണ്‍ലൈന്‍ സംരംഭം ഉണ്ടായിരുന്നില്ല എന്നതും അനുകൂലമായി.
വളര്‍ച്ച മിന്നല്‍ വേഗത്തില്‍
ഭാഷയുടെ അതിരുകള്‍ കടന്ന് മിന്നല്‍ വേഗത്തിലായിരുന്നു വിക്കിപീഡിയയുടെ വളര്‍ച്ച. 2001 ജനവരി 15 ന് ആരംഭിച്ചത് ഇംഗ്ലീഷ് വിക്കിപീഡിയ ആണെന്ന് സൂചിപ്പിച്ചല്ലോ. ആദ്യലേഖനം U എന്ന അക്ഷരത്തെക്കുറിച്ചായിരുന്നു. ആദ്യമാസം തന്നെ 1000 ലേഖനങ്ങളുണ്ടായി!
2001 അവസാനിക്കുമ്പോഴേക്കും 18 ഭാഷകളിലേക്ക് വിക്കിപീഡിയ പതിപ്പുകള്‍ വളര്‍ന്നു, ലേഖനങ്ങളുടെ എണ്ണം 20,000 ആയി. 2002 അവസാനിക്കുമ്പോഴേക്കും മലയാളം ഉള്‍പ്പടെ 26 ഭാഷകളില്‍ വിക്കിപീഡിയ എത്തി. 2003 ല്‍ ഭാഷാവിക്കികളുടെ എണ്ണം 46 ആയി. 2004 ല്‍ 161 ഭാഷകളില്‍ വിക്കിപീഡിയ പതിപ്പുകളെത്തി.
2007 സപ്തംബര്‍ 9 ന് വിക്കിപീഡിയയുടെ ഇംഗ്ലീഷ് പതിപ്പില്‍ 20 ലക്ഷം ലേഖനങ്ങല്‍ തികഞ്ഞു. അതോടെ, ലോകത്തെ ഏറ്റവും വലിയ വിജ്ഞാനകോശം എന്ന ബഹുമതി വിക്കിപീഡിയയ്ക്കായി. ഏതാണ്ട് ആറ് നൂറ്റാണ്ടായി ആ പദവി കൈയാളിയിരുന്നത് ചൈനയിലെ 'യോംഗിള്‍ എന്‍സൈക്ലോപീഡിയ' ( Yongle Encyclopedia ) ആയിരുന്നു.
മാതൃസംരംഭം ആരംഭിച്ച് ഏതാണ്ട് രണ്ട് വര്‍ഷം കഴിഞ്ഞ്, 2002 ഡിസംബര്‍ 21 നാണ് മലയാളം വിക്കിപീഡിയ ആരംഭിക്കുന്നത്. അമേരിക്കയില്‍ ഗവേഷണ വിദ്യാര്‍ഥിയായിരുന്ന തിരുവനന്തപുരം സ്വദേശി വിനോദ് എം. പ്രഭാകരനാണ് മലയാളം വിക്കിപീഡിയയ്ക്ക് തുടക്കമിട്ടത്. ഇന്ത്യന്‍ ഭാഷകളില്‍ ഏറ്റവും സജീവമായ മലയാളം വിക്കിപീഡിയയില്‍ ഇതെഴുതുന്ന വേളയില്‍ 41,298 ലേഖനങ്ങളുണ്ട്. ഇന്റര്‍നെറ്റില്‍ മലയാളഭാഷയിലെ ഏറ്റവും വലിയ വിവരശേഖരമായി മലയാളം വിക്കീപിഡിയ ഇപ്പോള്‍ മാറിയിരിക്കുന്നു.
സാധാരണക്കാരും പണ്ഡിതരും വിദ്യാര്‍ഥികളും സാങ്കേതികവിദഗ്ധരും ഉള്‍പ്പടെ ജീവിതത്തിന്റെ നാനാതുറകളില്‍ പെട്ടവര്‍ വിക്കിപീഡിയയ്ക്ക് വേണ്ടി സന്നദ്ധസേവനം നടത്തുന്നു. പ്രതിഫലേച്ഛ കൂടാതെ വിക്കിപീഡിയയ്ക്ക് സേവനം ചെയ്യുന്നവരെ ആകര്‍ഷിക്കുന്നത് ആ പ്രവര്‍ത്തി നല്‍കുന്ന ബൗദ്ധിക ആഹ്ലാദവും സംതൃപ്തിയുമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വാര്‍ഷികാഘോഷം തിരുവനന്തപുരത്തും
വിക്കിപീഡിയയുടെ പതിനഞ്ചാം പിറന്നാള്‍ ലോകമെങ്ങും വിക്കിപ്രവര്‍ത്തകരും വിക്കി ഉപയോക്താക്കളും ചേര്‍ന്ന് ആഘോഷിക്കുകയാണ്. അതിന്റെ ഭാഗമായി മലയാളം വിക്കിപീഡിയ സമൂഹം തിരുവനന്തപുരത്ത് വെള്ളിയാഴ്ച ഒത്തുചെരുന്നു.
പുളിമൂട്ടിലെ കേസരി സ്മാരകഹാളില്‍ ഉച്ചയ്ക്ക് 2.00 ന്  കേരള ഐടി മിഷന്‍ ഡയറക്ടര്‍ കെ. മൊഹമ്മദ് വൈ. സഫിറുള്ള വാര്‍ഷികാഘോഷം ഉത്ഘാടനം ചെയ്യും. പ്രമുഖ ശാസ്ത്രസാഹിത്യകാരന്‍ കെ.കെ. കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
വിവിധ വിക്കിസംരംഭങ്ങളെ സമ്മേളനത്തില്‍ ജനങ്ങള്‍ക്കു പരിചയപ്പെടുത്തും. വിക്കിപീഡിയയില്‍ ഉള്ളടക്കം ചേര്‍ക്കുന്നതിനുള്ള പരിശീലനവുമുണ്ട്. പത്രപ്രവര്‍ത്തകര്‍ക്കു പുറമേ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. വിക്കിപീഡിയ പ്രവര്‍ത്തകരായ ഫുവാദ് ജലീല്‍, കണ്ണന്‍ ഷണ്‍മുഖം, അഖില്‍ കൃഷ്ണന്‍, സുഗീഷ് സുബ്രഹ്മണ്യം തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള് മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.

ഈ മാസത്തെ ജനപ്രിയ പോസ്റ്റുകള്‍‌

ലേബലുകളിലൂടെ തിരയൂ...

അജിത്. കെ (1) അടൂര്‍ (1) അനുസ്മരണം (1) അരുണ്‍. എസ്. ശശി (1) അസീസ് തരുവണ (1) ആദരാഞ്ജലികള്‍ (2) ആര്‍.വി.ജി.റിപ്പോര്‍ട്ട് (1) ആലപ്പുഴ (1) ആല്‍ബം (7) ആശംസകള്‍ (4) ഇ.ദിനേശന്‍ (1) ഇന്ത്യാ ടുഡേ (4) ഉത്തരവ് (8) ഉപവാസ സമരം (1) ഉമ്മര്‍. ടി. കെ (1) എ.എന്‍.പി. ഉമ്മര്‍കുട്ടി (1) എഡിറ്റോറിയല്‍ (12) എന്‍. വി. പി. ഉണ്ണിത്തിരി (1) എം. ആര്. രാഘവവാര്യര് (1) എം.ടി. (2) എം.പി. വീരേന്ദ്രകുമാര്‍ (1) എര്‍ണാകുളം (3) എസ്. ആര്‍. ഹരീഷ് (1) എസ്.സി.ഇ.ആര്‍.ടി. (1) ഐക്യമലയാള പ്രസ്ഥാനം (3) ഒന്നാം ഭാഷ (12) ഓണ്‍ലൈന്‍ പ്രചരണം (1) ഓർഡിനൻസ് (1) ഓര്‍മിപ്പിക്കല്‍ സമരം (1) ഔദ്യോഗികഭാഷ (3) കണ്ണൂര്‍ (8) കത്ത് (5) കന്നട (1) കരുണാനിധി (1) കല്പറ്റ നാരായണന്‍ (1) കല്‍പറ്റ നാരായണന്‍ (1) കവിത (1) കാര്‍ട്ടൂണ്‍ (1) കാവുമ്പായി ബാലക‍ൃഷ്ണന്‍ (1) കാസര്‍കോട് (4) കൃഷ്ണയ്യര്‍ (1) കെ. എം. അബ്ദുള്‍ സലാം (1) കെ.കെ.കൊച്ച് (1) കെ.പി.രാമനുണ്ണി (6) കേരള സിലബസ് (1) കേരളകൌമുദി (6) കൈരളി ടിവി (2) കൊയിലാണ്ടി (1) കൊല്ലം (1) കോടതിഭാഷ (21) കോണ്ടാക്റ്റ് (1) കോഴിക്കോട് (10) ക്യാമ്പ് (2) ക്ലാസിക്കല്‍ പദവി (1) ഗീത (2) ഗൂഗിള് ട്രാന്സ്ലേറ്റ് (1) ഗ്രന്ഥാലോകം (1) ചലച്ചിത്രോത്സവം (3) ചാനല്‍ ചര്‍ച്ച (1) ചിത്രങ്ങള്‍ (49) ജനയുഗം (8) ജന്മഭൂമി (3) ജില്ലാ കൂടിയിരുപ്പ് (1) ജില്ലാ ക്യാമ്പ് (1) ജില്ലാ സമിതി (3) ജില്ലാ സംഗമം (1) ജില്ലാ സമ്മേളനം (14) ജോര്‍ജ് വര്‍ഗീസ് (1) ടി. മധു (1) ടിക്കറ്റ് (1) ഡി. ദയാനന്ദന്‍ (1) ഡി. വിനയചന്ദ്രന്‍ (1) തമിഴ് (3) തിരുവനന്തപുരം (21) തുഞ്ചന്‍ ഉത്സവം (2) തൃശ്ശൂര്‍ (3) തേജസ് (2) ദ ഹിന്ദു (5) ദേശാഭിമാനി (22) ധര്‍ണ്ണ (4) നടുവട്ടം ഗോപാലകൃഷ്ണന്‍ (1) നിയമസഭയില്‍ ലഭിച്ച മറുപടി (1) നിയമസഭാ മാര്‍ച്ച് (1) നിരാഹാരസമരം (2) നിവേദനം (2) നോട്ടീസ് (34) പത്തനംതിട്ട (4) പത്രക്കുറിപ്പ് (3) പത്രസമ്മേളനം (2) പരമ്പര (1) പാഠപുസ്തകം (1) പാലക്കാട് (14) പാലോട് രവി (1) പി. കെ. ശ്രീകുമാര്‍ (1) പി. ജെ. ഫ്രാന്‍സിസ് (1) പി. സുരേഷ് (1) പി.ആര്‍.നാഥന്‍ (1) പി.ഐ. ശങ്കരനാരായണന്‍ (1) പി.കെ.രാജശേഖരന്‍ (1) പി.ജി. (1) പി.പവിത്രന്‍ (22) പുസ്തകപരിചയം (2) പൊതുവിദ്യാഭ്യാസം (2) പോസ്റ്റര്‍ (12) പ്രതികരണം (1) പ്രബന്ധാവതരണ പരമ്പര (1) പ്രബന്ധാവതരണം (1) പ്രാദേശിക സമിതി (10) പ്രേമചന്ദ്രന്‍ (2) പ്ലസ് വണ്‍ (5) ഫീച്ചര്‍ (1) ബി.എസ്.വാരിയര്‍ (1) ബ്ലോഗന (1) ഭരണ ഭാഷ (1) ഭാരവാഹികള്‍ (2) ഭാഷ (4) ഭാഷാനിയമം (2) ഭാഷാപോഷിണി (1) മനോരമ ഓണ്‍ലൈന്‍ (2) മംഗളം (5) മലപ്പുറം (31) മലയാള മനോരമ (21) മലയാള സര്‍വകലാശാല (8) മലയാളം (6) മലയാളം ടെക്സ്റ്റ് (5) മലയാളം വാരിക (5) മറാത്തി (1) മാതൃഭാഷാദിനം (45) മാതൃഭാഷാവകാശജാഥ (9) മാതൃഭാഷാസംഗമം (9) മാതൃഭൂമി (131) മാതൃഭൂമി ആഴ്ചപ്പതിപ്പ് (3) മാധ്യമം (16) മാസിക (1) മിനിറ്റ്സ് (1) മൊബൈല്‍ (1) രാഘവന്‍ പയ്യനാട് (2) രാജന്‍ ഗുരുക്കള്‍ (1) രൂപരേഖ (1) ലേഖനം (112) വത്സലന്‍ വാതുശ്ശേരി (1) വയനാട് (6) വായനശാല (1) വാര്‍ത്ത (209) വാർത്ത (9) വാര്‍ഷികം (3) വി. ആര്‍. കൃഷ്ണയ്യര്‍ (1) വി. പി. മാര്‍ക്കോസ് (1) വി.ആർ.കൃഷ്ണയ്യർ (1) വി.സി.അഭിലാഷ് (1) വിക്കിപീഡിയ (1) വിജ്ഞാന മലയാളം (18) വിജ്ഞാനകൈരളി (27) വിദ്യ. എസ് (1) വിദ്യാര്‍ത്ഥി മലയാളവേദി (6) വീക്ഷണം (1) വീരേന്ദ്രകുമാര്‍ (1) ശങ്കരനാരായണന്‍ (1) ശാസ്ത്രഭാഷ ഗവേഷണഭാഷ (1) ശാസ്ത്രവാര്‍ത്തകള്‍ (11) ശില്പശാല (1) ഷാജി ജേക്കബ് (1) ഷിജു. ആര്‍ (1) സതീശ് സൂര്യന്‍ (1) സബ്ടൈറ്റില്‍ (1) സമഗ്ര മലയാള നിയമം (19) സമഗ്രമലയാള നിയമം (4) സമരം (7) സമരവിളംബരം (9) സംഘടന (1) സംസ്ഥാന സമ്മേളനം (26) സി. രാധാകൃഷ്ണന്ർ (1) സി. ശ്രീകുമാര്‍ (1) സിന്ധു (1) സിലബസ് (1) സിറാജ് (3) സുകുമാര്‍ അഴീക്കോട് (1) സുബൈര്‍ അരിക്കുളം (4) സെക്രട്ടറിതലസമിതി (1) സെമിനാര്‍ (4) സൗമ്യ ബേബി (1) സ്കൂള്‍ (1) ഹരജി (1) ഹിന്ദി പാഠപുസ്തകം (2) ഹേമ ജോസഫ് (1)