2015, ഏപ്രിൽ 19, ഞായറാഴ്‌ച

ആന്‍ഡ്രോയില്‍ മലയാളം കൈയെഴുത്തുമായി ഗൂഗിള്‍.

ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളില്‍ 82 ഭാഷകളെ പിന്തുണയ്ക്കുന്നതാണ് ഗൂഗിളിന്റെ പുതിയ ഇന്‍പുട്ട് ആപ്പ്. മൊബൈല്‍ ഫോണുകളിലും ടാബുകളിലും കൈകൊണ്ട് എഴുതാനുള്ള സാങ്കേതികവിദ്യയെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല. എന്നാല്‍ പ്രാദേശിക ഭാഷകളിലും ഈ കൈയെഴുത്തിന് അവസരം നല്‍കി ഗൂഗിള്‍ 'ഹാന്‍ഡ് റൈറ്റിങ് ഇന്‍പുട്ട്' ( Google Handwriting Input ) ആപ്പ് പുറത്തിറക്കി.

പുതിയ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍, ആഡ്രോയ്ഡ് ഫോണുകളില്‍ ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ തന്നെ മലയാളത്തില്‍ കൈകൊണ്ടെഴുതാനാകും. സ്‌റ്റൈലസ് (മൊബൈല്‍ ഫോണുകളിലും ടാബ് ലറ്റ് ഫോണുകളിലും എഴുതാന്‍ ഉപയോഗിക്കുന്ന പെന്‍) ഉപയോഗിച്ചും എഴുതാന്‍ സാധിക്കും.

വോയിസ് ഇന്‍പുട്ടും സപ്പോര്‍ട്ട് ചെയ്യുമെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നുണ്ട്. ആന്‍ഡ്രോയിഡിന്റെ 4.0.3 വേര്‍ഷന്‍ മുതല്‍ ഈ സംവിധാനം പ്രവര്‍ത്തിക്കും. ഏപ്രില്‍ 15 ന് പുറത്തിറങ്ങിയ ഈ ടൂള്‍ ആദ്യ 10 മണിക്കൂറിനുള്ളില്‍ 5000 പേര്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു.

നിലവില്‍ മലയാളം അടക്കം 82 ഭാഷകള്‍ ഇത് പിന്തുണയ്ക്കുന്നതായി ഗൂഗിള്‍ റിസര്‍ച്ച് ബ്ലോഗ് പറയുന്നു. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഇത് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് ഗ്രൂപ്പിന്റെ 'ഇന്‍ഡിക് കീബോര്‍ഡ്' പോലുള്ള ആപ്ലിക്കേഷനുകളായിരുന്നു ഇത്രകാലവും ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഉപകരണങ്ങളില്‍ മലയാളം എഴുതാനുള്ള ഉപാധി.

എന്നാല്‍ ചെറിയ സ്‌ക്രീനില്‍ കീബോര്‍ഡുകളില്‍ ടൈപ്പ് ചെയ്യല്‍ അല്‍പ്പം ശ്രമകരമാണ്. അത്തരം ബുദ്ധിമുട്ടുകളൊന്നും കൂടാതെ മൊബൈലുകളിലും ടാബിലും മലയാളം എഴുതാന്‍ ഗൂഗിളിന്റെ പുതിയ ആപ്പ് അവസരമൊരുക്കുന്നു.

2015, ഏപ്രിൽ 15, ബുധനാഴ്‌ച

മലപ്പുറം ജില്ലാ, പ്രാദേശിക സമിതി കോണ്ടാക്റ്റുകള്‍.

പ്രസിഡന്‍റ്: പി. ഉണ്ണികൃഷ്ണന്‍ - 9846375808
കണ്‍വീനര്‍: കെ. എം. അനില്‍ - 9633699793
സെക്രട്ടറി: സലാഹുദ്ദീന്‍. സി. ടി - 9400849489
ഖജാന്‍ജി: ഫുഹാദ്. ടി - 8089735491
വൈസ് ചെയര്‍മാന്‍: അജിത ഡി. പി - 9567057830
വൈസ് ചെയര്‍മാന്‍: ഷൈജു. കെ - 9746339309
ജോ. സെക്രട്ടറി: ദിവ്യ. വി - 9539584499
ജോ. സെക്രട്ടറി: കാര്‍ത്തിക് കൃഷ്ണ - 9847385754

--------------------

പി. സുരേഷ് - 9744827624
ഭുവനേശന്‍. ടി. പി - 9961906438
ഗീത. പി - 9895580284
പി. പവിത്രന്‍ - 9495139971
ഷിനോജ്. പി. കെ  - 9895895894
ഷംഷാദ് ഹുൈസൻ - 9496341439
രശ്മി കോട്ടക്കല്‍ - 9249745001
ശ്യാംരാജ്. ആര്‍ - 9747324341
ശരണ്യ. എൻ - 8129386204
സഞ്ജയ് - 9447761696
ജോയ് മാഷ് തിരൂർ -
റംല. കെ - 9526126174
ജിൻസി(കാലിക്കറ്റ് സര്‍വകലാശാല) - 9446893265
രാജേശ്വരി. ഐ. പി - 9995132317
എൽ. സുഷമ - 9495550044
ഉണ്ണി ആമപ്പാറക്കല്‍ - 9446487210
വിജു നായരങ്ങാടി - 9645932206
സംഗീത - 9567327861
പ്രമീള - 9142546295
പ്രസീദ - 8547923554
ജാസ്മിൻ - 9605036052
ശ്രീജിത്ത് -  9846801931
മോഹനന്‍ - 8547540851
പ്രദീപ് - 8129652717

2015, ഏപ്രിൽ 13, തിങ്കളാഴ്‌ച

യുഎഇ സര്‍ക്കാര്‍ വെബ്‌സൈറ്റിന്റെ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ മലയാളവും.

യുഎഇ: യുഎഇ സര്‍ക്കാര്‍ വെബ്‌സൈറ്റിന്റെ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ മലയാളവും ഉള്‍പെട്ടിരിക്കുന്നു. യുഎഇയിലെ പൗരന്‍മാരും അന്യരാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളും ഉള്‍പ്പെടെ മുഴുവന്‍ പേര്‍ക്കും ഐഡന്റിറ്റി കാര്‍ഡ് അനുവദിക്കുന്ന എമിറേറ്റ്‌സ് ഐഡന്റിറ്റി അഥോറിറ്റിയുടെ (ഐഡ) വെബ്‌സെറ്റില്‍ പുതുതായി ഉള്‍പ്പെടുത്തേണ്ട ഭാഷ ഏതെന്നറിയാന്‍ ഓണ്‍ലൈന്‍ വോട്ടെടുപ്പ് നടത്തുന്നത്. അറബിക്, ഇംഗ്ലീഷ് ഭാഷകള്‍ക്ക് പുറമെ മൂന്നാം ഭാഷയായി ഏതാണ് ഉള്‍പ്പെടുത്തേണ്ടതെന്നാണ് സര്‍ക്കാര്‍ ഉപയോക്താക്കളോട് ചോദിച്ചിരിക്കുന്നത്. യുഎഇ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ മലയാളവും ഇതിനായി നടക്കുന്ന ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ 95.5 ശതമാനം വോട്ടുകളോടെ നമ്മുടെ സ്വന്തം മലയാളം മുന്നിലെത്തി. ഉര്‍ദു,മന്‍ഡാരിന്‍, തഗലോങ് എന്നീ ഭാഷകളാണ് മലയാളത്തോട് മത്സരിക്കുന്നത്. ഇവയേക്കാള്‍ വ്യക്തമായ മുന്നേറ്റമാണ് മലയാളം നടത്തുന്നത്. ഇതുവരെ 13293 പേരാണ് സര്‍ക്കാരിന്റെ ഈ പ്രധാന വകുപ്പിന്റെ വെബ്‌സൈറ്റില്‍ മലയാളം വേണമെന്ന് ആവശ്യപ്പെട്ടത്. ഉര്‍ദുവിന് 3.32 ശതമാനവും, മന്‍ഡാരിന് 1.32 ശതമാനവും, തഗലോങിന് 0.93 ശതമനവുമാണ് ലഭിച്ചത്. ഇതോടെ ഐഡി വെബ്‌സൈറ്റ് മലയാളം സംസാരിക്കുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. http://
www.id.gov.ae/en/e-participation/poll-
archive.aspx എന്ന വെബ്സൈറ്റിലാണ്
വോട്ട് ചെയ്യേണ്ടത്.

2015, ഏപ്രിൽ 2, വ്യാഴാഴ്‌ച