യുഎഇ: യുഎഇ സര്‍ക്കാര്‍ വെബ്‌സൈറ്റിന്റെ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ മലയാളവും ഉള്‍പെട്ടിരിക്കുന്നു. യുഎഇയിലെ പൗരന്‍മാരും അന്യരാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളും ഉള്‍പ്പെടെ മുഴുവന്‍ പേര്‍ക്കും ഐഡന്റിറ്റി കാര്‍ഡ് അനുവദിക്കുന്ന എമിറേറ്റ്‌സ് ഐഡന്റിറ്റി അഥോറിറ്റിയുടെ (ഐഡ) വെബ്‌സെറ്റില്‍ പുതുതായി ഉള്‍പ്പെടുത്തേണ്ട ഭാഷ ഏതെന്നറിയാന്‍ ഓണ്‍ലൈന്‍ വോട്ടെടുപ്പ് നടത്തുന്നത്. അറബിക്, ഇംഗ്ലീഷ് ഭാഷകള്‍ക്ക് പുറമെ മൂന്നാം ഭാഷയായി ഏതാണ് ഉള്‍പ്പെടുത്തേണ്ടതെന്നാണ് സര്‍ക്കാര്‍ ഉപയോക്താക്കളോട് ചോദിച്ചിരിക്കുന്നത്. യുഎഇ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ മലയാളവും ഇതിനായി നടക്കുന്ന ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ 95.5 ശതമാനം വോട്ടുകളോടെ നമ്മുടെ സ്വന്തം മലയാളം മുന്നിലെത്തി. ഉര്‍ദു,മന്‍ഡാരിന്‍, തഗലോങ് എന്നീ ഭാഷകളാണ് മലയാളത്തോട് മത്സരിക്കുന്നത്. ഇവയേക്കാള്‍ വ്യക്തമായ മുന്നേറ്റമാണ് മലയാളം നടത്തുന്നത്. ഇതുവരെ 13293 പേരാണ് സര്‍ക്കാരിന്റെ ഈ പ്രധാന വകുപ്പിന്റെ വെബ്‌സൈറ്റില്‍ മലയാളം വേണമെന്ന് ആവശ്യപ്പെട്ടത്. ഉര്‍ദുവിന് 3.32 ശതമാനവും, മന്‍ഡാരിന് 1.32 ശതമാനവും, തഗലോങിന് 0.93 ശതമനവുമാണ് ലഭിച്ചത്. ഇതോടെ ഐഡി വെബ്‌സൈറ്റ് മലയാളം സംസാരിക്കുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. http://
www.id.gov.ae/en/e-participation/poll-
archive.aspx എന്ന വെബ്സൈറ്റിലാണ്
വോട്ട് ചെയ്യേണ്ടത്.
2015, ഏപ്രിൽ 13, തിങ്കളാഴ്‌ച
യുഎഇ സര്‍ക്കാര്‍ വെബ്‌സൈറ്റിന്റെ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ മലയാളവും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.