മംഗലാപുരം: ശ്രേഷ്ഠഭാഷാപദവിക്കു പിന്നാലെ മലയാളത്തിന് ഇന്ത്യന്‍ റെയില്‍വേയുടെ അംഗീകാരവും. കേരളത്തിലെ പതിനഞ്ചു റെയില്‍വേ സ്റ്റേഷനുകളുടെ പേര് ശുദ്ധമലയാളത്തിലാക്കി റെയില്‍വേ ഉത്തരവിറക്കി.
നേരത്തേ സര്‍ക്കാര്‍ ഇക്കാര്യമാവശ്യപ്പെട്ട് റെയില്‍വേക്ക് അപേക്ഷ നല്‍കിയിരുന്നു. സ്റ്റേഷനുകളിലെ ബോര്‍ഡുകളില്‍ മുമ്പുതന്നെ മാറ്റം വരുത്തിയിരുന്നെങ്കിലും രേഖകളില്‍ പഴയ പേരായിരുന്നു.
ഇതുപ്രകാരം പാല്‍ഗാട്ട് പാലക്കാടായും കാലിക്കറ്റ് കോഴിക്കോടായും ട്രിച്ചൂര്‍ തൃശ്ശൂരായും മാറും. കാനന്നൂരിനെ കണ്ണൂരാക്കാനും ട്രിവാന്‍ഡ്രം സെന്‍ട്രലിനെ തിരുവനന്തപുരം സെന്‍ട്രലാക്കാനും തീരുമാനിച്ചു. മറ്റു പേരുകള്‍ താഴെക്കൊടുക്കുന്നു:
ആലപ്പി-ആലപ്പുഴ, ചങ്ങനാചേരി-ചങ്ങനാശ്ശേരി, ആല്‍വെ-ആലുവ, കുരിക്കാട്-ചോറ്റാനിക്കര റോഡ്, ടെലിച്ചെറി-തലശ്ശേരി, ബടകര-വടകര, കൊയിലോണ്‍-കൊല്ലം, ചിറയിന്‍കീല്‍- ചിറയിന്‍കീഴ്, കൊച്ചിന്‍-കൊച്ചി, ചേര്‍ത്തലൈ-ചേര്‍ത്തല
മാതൃഭൂമി
18.07.13

ആശംസകൾ ...നല്ല തീരുമാനം.മലയാളത്തനിമയുള്ള പേരുകൾ എന്നും നിലനില്ക്കട്ടെ .
മറുപടിഇല്ലാതാക്കൂകോളനിയാക്കി ഭരിച്ചവരുടെ സംസ്കാരത്തെയും ഭാഷയെയും അവര്‍ ഉപേക്ഷിച്ച് പോയ സമ്പ്രദായങ്ങളെയും രീതികളെയും തൂത്തെറിയേണ്ടതുണ്ടെന്ന ബോധം ഇന്ത്യയടക്കമുള്ള എല്ലാ രാജ്യങ്ങളിലെയും ജനതയില്‍ ഉടലെടുത്തിരിക്കുന്നു. സ്വന്തം നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും പേര്‍ വീണ്ടെടുക്കുന്നത് മുതല്‍ ഭക്ഷണ ശീലങ്ങളിൽ , വിദ്യാഭാസസമ്പ്രദായങ്ങളില്‍ , ഭരണ രീതികളിൽ എല്ലാം വരുത്തുന്ന മാറ്റങ്ങള്‍ ഇതിന്റെ ഭാഗമായി കാണാൻ കഴിയും. തങ്ങളുടെ തനിമ മാതൃഭാഷയിലുടെ വീണ്ടെടുക്കുക എന്നത് ഏറെ പ്രധാനമാണെന്ന വിശ്വാസം ഇന്ത്യയടക്കമുള്ള പ്രദേശങ്ങളിലെ വിവിധ ജനവിഭാഗങ്ങളില്‍ ഉടലെടുത്തു കഴിഞ്ഞിരിക്കുന്നു.
മറുപടിഇല്ലാതാക്കൂ