2011, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധമാക്കി ഉത്തരവിറങ്ങി

കോഴിക്കോട്: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മലയാളഭാഷാപഠനം നിര്‍ബന്ധമാക്കിയും ഇതരഭാഷകള്‍ ഒന്നാംഭാഷയായെടുത്ത് പഠിക്കുന്ന കുട്ടികള്‍ക്ക് മലയാളപഠനത്തിന് കൂടുതല്‍ പീരിയഡുകള്‍ അനുവദിച്ചും ഉത്തരവിറങ്ങി.

ഇതുപ്രകാരം പൊതുവിദ്യാലയങ്ങളില്‍ ചൊവ്വാഴ്ചകളില്‍ എട്ടു പീരിയഡുകളുണ്ടാവും. ഓറിയന്‍റല്‍ വിദ്യാലയങ്ങളില്‍ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലായി മൂന്നു പീരിയഡുകള്‍ കണ്ടെത്തി മലയാളംപഠിപ്പിക്കും. ഈ ദിവസങ്ങളില്‍ എട്ടു പീരിയഡുകളുണ്ടായിരിക്കും. സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറികളില്‍ മലയാളം പഠിപ്പിക്കുന്നതിനും എല്ലാ ഹയര്‍സെക്കന്‍ഡറികളിലും മലയാള ഭാഷാപഠനം ഉറപ്പാക്കുന്നതിനും ആവശ്യമായ റിപ്പോര്‍ട്ടുകള്‍ നല്‍കാന്‍ ബന്ധപ്പെട്ട ഡയറക്ടര്‍മാരെ വിദ്യാഭ്യാസവകുപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഓണാവധിക്കുശേഷം ഇതുസംബന്ധിച്ച പുനഃക്രമീകരണം വരുത്തി ബന്ധപ്പെട്ടവര്‍ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കണം.
മാതൃഭൂമി

3 അഭിപ്രായങ്ങൾ:

  1. മലയാളം സര്‍വ്വകലാശാലയ്ക്കായി തയ്യാറാക്കിയ രൂപരേഖ, മാതൃഭൂമി പ്രസിദ്ധീകരിച്ചത്, പി.ഡി.എഫ് ഫോര്‍മാറ്റില്‍ ലഭ്യമാണെങ്കില്‍ ദയവായി ഇവിടെ ഷെയര്‍ ചെയ്യുവാന്‍ താത്പര്യപ്പെടുന്നു.

    മറുപടിഇല്ലാതാക്കൂ
  2. റിയാസ്,
    താങ്കള്‍ ആവശ്യപ്പെട്ടത് ഉടനെ ചെയ്യുന്നതാണ്.
    ഇതേ രൂപരേഖ നമ്മള്‍ കഴിഞ്ഞമാസം ഇവിടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.(ഇവിടെ നോക്കുക) അതു കൊണ്ടാണ് വൈകിയത്.

    മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.