2011, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

ഒപ്പുശേഖരണം ഉദ്ഘാടനം ഇന്ന്; കോടതി ഭാഷ മലയാളമാക്കണമെന്ന് ആവശ്യപ്പെട്ട് ഭീമഹര്‍ജി

കൊച്ചി: സംസ്ഥാനത്തെ കോടതിഭാഷ മലയാളമാക്കണമെന്നാവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിക്ക് ഭീമഹര്‍ജി നല്‍കുന്നു.

ഭരണഭാഷ മലയാളമാക്കുന്ന പ്രക്രിയ പുരോഗമിക്കുമ്പോഴും കേരളത്തിലെ കോടതികള്‍ പഴയപടി ഇംഗ്ലീഷില്‍ തുടരുന്ന സാഹചര്യത്തിലാണ് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ വിവിധ സംഘടനകളും ഭാഷാസ്‌നേഹികളും ചേര്‍ന്ന് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ഉള്‍പ്പെട്ട ജനങ്ങള്‍ ഒപ്പിട്ട ഹര്‍ജി സമര്‍പ്പിക്കുന്നത്.

വളരെ കുറച്ചുപേര്‍ക്കുമാത്രം അറിയാവുന്ന ഭാഷയില്‍ കോടതി നടപടികള്‍ തുടരുന്നത് ജനാധിപത്യത്തെ പരിമിതപ്പെടുത്തും. ജനങ്ങള്‍ക്കറിയാത്ത ഭാഷയിലുള്ള ഭരണവും നീതി നിര്‍വഹണവും പൗരാവകാശത്തെ ഹനിക്കും. നവംബര്‍ ഒന്നിന് മുമ്പുതന്നെ ഇക്കാര്യത്തില്‍ അനുകൂലമായ പ്രഖ്യാപനവും തുടര്‍ നടപടികളും ഉണ്ടാകണമെന്ന് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു.


ഹര്‍ജി സമര്‍പ്പിക്കുന്നതിന്റെ ഭാഗമായുള്ള ഒപ്പുശേഖരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച വൈകിട്ട് 3.30 ന് എറണാകുളം സദ്ഗമയയില്‍ നടക്കും. ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. എം.കെ.സാനു, പ്രൊഫ. എം.തോമസ് മാത്യു, എസ്.രമേശന്‍ എന്നിവര്‍ പങ്കെടുക്കും.
മാതൃഭൂമി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.