2020, സെപ്റ്റംബർ 15, ചൊവ്വാഴ്ച

പി എസ് സി സമരം - സുബൈർ അരിക്കുളം


പ്രിയ സുഹൃത്തുക്കളേ,
അഭ്യർത്ഥന
കേരളത്തിലെ പ്രൈമറി സ്കൂളിലെ അധ്യാപകരെ തിരഞ്ഞെടുക്കുന്ന പരീക്ഷയിൽ നിന്നും മാതൃഭാഷ ഇത്തവണയും  പുറത്താവുകയാണ്. ഭാഷാ പരിജ്ഞാനം അളക്കുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്താതെയാണ് പി. എസ്.സി ഇത്തവണയും പരീക്ഷ നടത്തുന്നത്. കേരളത്തിലെ ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും കുട്ടികളെ പഠിപ്പിക്കേണ്ടവരെയാണ് ഇങ്ങനെ തിരഞ്ഞെടുക്കുന്നത് എന്നോർക്കണം. ആ പ്രായത്തിൽ കുട്ടികൾക്ക്  നന്നായി പറഞ്ഞു കൊടുത്ത് ഉറപ്പിക്കേണ്ടത് ഭാഷയും അടിസ്ഥാന ഗണിതവുമാണ്. നമ്മുടെ പാഠ്യപദ്ധതിയും അതിനനുസരിച്ചുള്ളത് തന്നെ. പക്ഷേ അധ്യാപകരെ തെരഞ്ഞെടുക്കുമ്പോൾ മാതൃഭാഷ നന്നായറിയാമോ എന്ന് നോക്കുന്ന ഒറ്റ ചോദ്യം പോലുമുണ്ടാവില്ല. ഇത് മാറണം.
അതിനായി താഴെ കാണുന്ന ലിങ്കിൽ കയറി നിങ്ങളോരോരുത്തരും ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കണം എന്നപേക്ഷിക്കുന്നു.
സുബൈർ അരിക്കുളം
ചെയർമാൻ
ഐക്യ മലയാള പ്രസ്ഥാനം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.