absolute poverty = പരമദാരിദ്ര്യം, പൂർണ്ണദാരിദ്ര്യം (ഒരു വ്യക്തിയ്ക്ക് ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ട് പോകാനോ, അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റാനോ കഴിയാത്ത തരത്തിൽ ഒരു വരുമാനവും ഇല്ലാത്ത
അവസ്ഥ)
abuse = ദുരുപയോഗം (ആവശ്വത്തിന് വേണ്ടിയല്ലാത്ത, ഹാനികരമോ ഹീനമോ ആയ ഉപയോഗം)
Accountability = ഉത്തരവാദിത്തം, ചുമതല, കടമ (നൈതികമോ ധാർമ്മികമോ ആയി ഒരാൾ പുലർത്തേണ്ട ചുമതല)
Action Research
- പ്രവർത്തനോന്മുഖ ഗവേഷണം ( മാറ്റത്തിന്
വേണ്ടി, പ്രവൃത്തിയെ അടിസ്ഥാനമാക്കിയുള്ള ഗവേഷണത്തിൻ്റെയും ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ള
പ്രവർത്തിയുടെയും തുടർച്ചയായ ഗവേഷണ ശൃംഖല)
Addiction = അടിപ്പെടൽ (ഒരാളുടെ ശാരീരിക
-മാനസികാരോഗ്യത്തെ യോ സാമൂഹ്യ ജീവിതത്തെയോ
പ്രതികൂലമായോ ഹാനികരമായോ ബാധിക്കുന്ന
തരത്തിൽ എന്തിനോടെങ്കിലുമുള്ള അദമ്യമായ പ്രതിപത്തിയും കീഴ്പ്പെടലും)
Activism - ആക്ടിവിസം, സജീവമായി മുൻകൈ എടുക്കുന്ന നയം (സാമാന്യവത്ക്കരിക്കപ്പെട്ടതോ
സ്ഥാപനവൽക്കരിക്കപ്പെട്ടതോ ആയ ഏതെങ്കിലും
വ്യവസ്ഥയിൽ നിന്ന് വ്യതിരിക്തമായി കൂട്ടായ, സജീവ
പ്രവർത്തനത്തിലൂടെ മാറ്റം ഉണ്ടാക്കണമെന്ന ധാരണയെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനം)
Adolescence = കൗമാരം, ബാല്യം കഴിഞ്ഞ് യവ്വനം പ്രാപിക്കുന്നത്
വരെയുള്ള കാലം
Adult - മുതിർന്നത്, പ്രായപൂർത്തിയായത് (മാനസികമായോ
ശാരീരികമായോ സാമൂഹ്യ പരമായോ
നിയമപരമായോ , നിയത മാനദണ്ഡങ്ങൾ അനുസരിച്ച് പൂർണ്ണ
പക്വത കൈവരിച്ച അവസ്ഥ)
Adoption - ദത്തെടുക്കൽ, സ്വന്തമായി സ്വീകരിക്കൽ (18 വയസു
വരെയുള്ള ഒരു വ്യക്തിയുടെ എല്ലാവിധ
അവകാശങ്ങളും ജനിച്ച കുടുബത്തിൽ നിന്നും മറ്റൊരു കുടുംബം ഏറ്റെടുക്കൽ)
Legal Adoption =
നിയമാനുസൃത ദത്തെടുക്കൽ
Illegal
adoption= നിയമപരമല്ലാത്ത ദത്തെടുക്കൽ
Incountry
Adoption = രാജ്യത്തിനകത്തെ ദത്തെടുക്കൽ
Intercountry
Adoption= രാജ്യാന്തര ദത്തെടുക്കൽ
advice centres = ഉപദേശ കേന്ദ്രങ്ങൾ
advocacy = നീതിവാദം, നിശബ്ദരാക്കപ്പെട്ടവർക്കുവേണ്ടി
ശബ്ദിക്കൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്കു വേണ്ടിയോ, സാമൂഹ്യനീതി
ഉറപ്പാക്കുന്നതിനു വേണ്ടിയോ നിയമത്തെ മുൻനിർത്തിയുള്ള വാദങ്ങളും ഇടപെടലുകളും
affective
disorder = വൈകാരിക വിഭ്രമം, വൈകാരിക
ചാഞ്ചാട്ടം, വൈകാരിക വ്യതിയാനം (വ്യക്തി ജീവിതത്തിലും
സാമൂഹ്യ ജീവിതത്തിലും അപര്യാപ്തത ഉണ്ടാക്കുന്ന വിധം വികാരങ്ങളെ ( പ്രത്യേകിച്ച്
സന്തോഷം, ദു:ഖം) അനിയന്ത്രിതവും അകാരണവുമായി ബാധിക്കുന്ന
മാനസിക രോഗാവസ്ഥ)
affirmative
action = തുല്യനീതി ഉറപ്പാക്കൽ പ്രവർത്തനം
വിവേചനം
നേരിടുന്നവരുടെയും, ചരിത്രപരവും സാമൂഹ്യപരവും വിദ്യാഭ്യാസപരവും ആയി
പിന്നിലാക്കപ്പെട്ടവരുടെയും പ്രാതിനിധ്യവും പങ്കാളിത്തവും ഉറപ്പാക്കുന്നതിനായുള്ള
ആസൂത്രിത നടപടി
age -
appropriate = പ്രായാനുസൃതം, പ്രായാനുയോജ്യത
വ്യക്തിവികാസ
ശ്രേണിയിലോ പഠന പ്രക്രിയാ ശ്രേണിയിലോ മാനകീകരിക്കപ്പെട്ട നാഴികകല്ലുകളോട് ശാരീരിക
പ്രായത്തിനുള്ള ചേർച്ച
after- care = തുടർ ശ്രദ്ധ, തുടർ പരിപാലനം, തുടർ പരിചരണം
After care home = തുടർ ശ്രദ്ധാകേന്ദ്രം
Aggression = ആക്രമണം (ഉപദ്രവിക്കപ്പെടരുത് എന്ന്
ആഗ്രഹിക്കുന്ന ഒരു വ്യക്തിയെ മനപ്പൂർവ്വം ഉപദ്രവിക്കുന്ന തരത്തിലുള്ള പെരുമാറ്റം)
alcoholism അമിത മദ്യപാനം മൂലമുണ്ടാകുന്ന രോഗാവസ്ഥ (മാനസിക- ശാരീരികാരോഗ്യത്തെയും
സാമൂഹ്യ ജീവിതത്തെയും ഹാനികരമായി ബാധിക്കുന്ന തരത്തിൽ അമിത മദ്യ ഉപയോഗമോ മദ്യത്തിന് അടിപ്പെടലോ
കൊണ്ട് ഉണ്ടാകുന്ന രോഗാവസ്ഥ)
alcoholic
anonimus (A A) മദ്യത്തിന്
ഒരിക്കൽ അടിമകളായിരിക്കുകയും പിന്നീട് അതിൽ നിന്ന് വിമോചനം നേടുകയും ചെയ്തവരുടെ
കൂട്ടായ്മ
alienation അന്യവൽക്കരണം
1.മുതലാളിത്ത സമ്പദ് വ്യവസ്ഥയിൽ തൊഴിലാളി വർഗ്ഗം
ചൂക്ഷണം ചെയ്യുപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു എന്നും , തങ്ങളുടെ അദ്ധ്വന
ശക്തിയുടെ ഫലമായിട്ടാണ് ഉൽപന്നങ്ങൾ എന്നും
, തിരിച്ചറിയാൻ
കഴിയുന്ന വിധമുള്ള സ്വത്വ ബോധമില്ലായ്മ മൂലം ഉണ്ടാകുന്ന അവസ്ഥ.
2. സമൂഹത്തിലെ
ഒരു വ്യക്തിയും വ്യക്തികളും
തമ്മിലുള്ള വലിയ തോതിലുള്ള അകലം അല്ലെങ്കിൽ ഒറ്റപ്പെടൽ പ്രതിഫലിപ്പിക്കുന്ന
സാമൂഹ്യ ബന്ധങ്ങളിലെ അവസ്ഥ
allocation = വിന്യാസം, പങ്ക് വയ്ക്കൽ
altruism = പരക്ഷേമ തൽപരത
ambivalence = പരസ്പര വിരുദ്ധ വൈകാരിക സമീപനം, വൈകാരിക ഉഭയാവസ്ഥ
(ഒരു കാര്യത്തെക്കുറിച്ച് ഒരാൾക്ക് ഒരേ
സമയം സംഘർഷാത്മക അനിശ്ചിതത്വത്തിൽ എതിർപ്പും ആകർഷണവും തോന്നുന്ന വൈകാരികാവസ്ഥ)
analysis = വിശകലനം
anger = ദേഷ്യം, കോപം
anomie = ധാർമ്മിക അരക്ഷിതാവസ്ഥ (മൂല്യങ്ങളുടെയും സാമൂഹികമായി അംഗീകരിക്കപ്പെട്ട
ധാർമ്മികതയുടെ യും അഭാവം മൂലം സമൂഹത്തിലോ
വ്യക്തിയിലോ ഉണ്ടാകുന്ന അരക്ഷിതാവസ്ഥ)
anorexia = വിശപ്പില്ലായ്മ, വിശപ്പ് തോന്നാതിരിക്കുന്ന അവസ്ഥ
anorexia nervosa
= ശരീരഭാരം വർദ്ധിക്കുമെന്ന ഭയത്താൽ ഭക്ഷണത്തോട് തോന്നുന്ന വിരക്തി
anxiety = ഉത്കണ്ഠ
anxiety disorder
= അതിര് കവിഞ്ഞ അകാരണ ഉത്കണ്ഠ ഒരാളുടെ ദൈനംദിന ജീവിതത്തെയും
ശാരീരിക- മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന അവസ്ഥ
assertion = ദൃഢ പ്രസ്താവം, ഉറപ്പിച്ച് പറയൽ (ഒരാളുടെയോ ഒരു
കുട്ടം ആളുകളുടെയോ നിലപാട് ശക്തവും
വ്യകതവുമായി അവതരിപ്പിക്കൽ)
നന്നായി
മറുപടിഇല്ലാതാക്കൂ