സാമൂഹ്യ പ്രവർത്തന ശബ്ദാവലി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സാമൂഹ്യ പ്രവർത്തന ശബ്ദാവലി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2021 ജനുവരി 11, തിങ്കളാഴ്‌ച

സാമൂഹ്യ പ്രവർത്തന പദകോശം - ചർച്ച 04

 behaviour therapy

പെരുമാറ്റ ചികിത്സ

(അനാരോഗ്യപരമായ പെരുമാറ്റ രീതികളെ

 തിരിച്ചറിയുവാനും തിരുത്തുവാനും വേണ്ടിയുള്ള ചികിത്സാരീതി)

 behaviour modification

പെരുമാറ്റ പരിഷ്ക്കരണം

( ഒരു വ്യക്തിയുടെ സ്വഭാവ രീതികളെ വിവിധ പ്രചോദന തന്ത്രങ്ങൾ ഉപയോഗിച്ച് മാറ്റം വരുത്തി അയാളുടെ വ്യക്തി -സാമൂഹിക ജീവിതത്തിന് കൂടുതൽ അനുയോജ്യമാക്കുന്ന തരത്തിലുള്ള പെരുമാറ്റ ചികിത്സാരീതി)

bipolar disorder

ബൈപോളാർ ഡിസോഡർ

(വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും അപര്യാപ്തത ഉണ്ടാക്കുന്ന വിധം അനിയന്ത്രിതമായി  വിഷാദവും ഉൻമാദവും  ഇടവിട്ട് ഉണ്ടാകുന്ന മാനസികാവസ്ഥ

benefit

ഗുണം,

ആനുകൂല്യം

(ഏതെങ്കിലും സമൂഹ്യസുരക്ഷാ സംവിധാനത്തിലൂടെ അർഹതപ്പെട്ടവർക്ക് ലഭിക്കുന്ന സാമ്പത്തികാനുകൂല്യം )

 beneficiary

ഗുണഭോക്താവ്

 best value

മികച്ച മൂല്യം,

കാര്യക്ഷമമായ സേവനമൂല്യം

(അധികാര കേന്ദ്രങ്ങളിൽ നിന്നോ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നോ നിയമപരമായി നൽകപ്പെടേണ്ട ഏറ്റവും കാര്യക്ഷമമായ സേവനങ്ങൾ )

 bereavement

വേർപാട്

( ഒരു വ്യക്തിയുടെ മരണം നിമിത്തം ശൂന്യതാ ബോധമോ ,തീവ്രദു:ഖമോ മറ്റുള്ളവരിൽ നിലനിൽക്കുന്ന അവസ്ഥ)

Black feminism

കറുത്തവർഗ്ഗ സ്ത്രീവാദം

(ലിംഗസമത്വത്തിൻ്റെ അടിസ്ഥാനത്തിൽ കറുത്ത വർഗ്ഗക്കാരായ സ്ത്രീകളുടെ അവകാശങ്ങൾക്കും തുല്യതയ്ക്കും വേണ്ടിയുള്ള വാദം)

 blame culture

പഴിപ്പേടി

(വിമർശനത്തിലോ ശാസനയിലോ ഉള്ള ഭയം കാരണം പരാജയഭീതിയുള്ള പ്രവർത്തനങ്ങളോ ഉത്തരവാദിത്തങ്ങളോ ഏറ്റെടുക്കുന്നതിൽ  വിമുഖത പ്രകടിപ്പിക്കുന്ന രീതി)

body language

ശരീരഭാഷ

(ഒരു വ്യക്തിയുടെ മനോഭാവവും വികാരങ്ങളും ബോധപൂർവ്വമോ അല്ലാതെയോ ഭാവങ്ങളിലും ചലനങ്ങളിലും പ്രകടമാകുന്നത് )

bullying

വഴക്കാളിത്തരം

(  മറ്റുള്ളവരെ ഭയപ്പെടുത്തിയോ  വഴക്കുണ്ടാക്കിയോ ഉപദ്രവിക്കുന്ന പെരുമാറ്റം)

 burden of care

പരിചരണ ബാധ്യത , പരിചരണഭാരം

 .bureaucracy

 ഉദ്യോഗസ്ഥ വ്യവസ്ഥ

 ഭരണപരവും, നയപരവുമായ തീരുമാനങ്ങളിൽ ഉദ്ദ്യോഗസ്ഥർ  നിർണ്ണായക സ്വാധീനം ചലുത്തുന്ന ഭരണ സംവിധാനം .

Binuclear families

ദ്വികേന്ദ്ര അണുകുടുബങ്ങൾ

(വേർപിരിയലിനു ശേഷം മാതാപിതാക്കൾ വ്യത്യസ്ഥ ഇടങ്ങളിൽ  താമസിക്കുന്ന സാഹചര്യത്തിലും കുട്ടികളുടെ സംരക്ഷണ ഉത്തരവാദിത്വം പങ്കിടുന്ന കുടുംബ ഘടന)

 Biodiversity

ജൈവവൈവിദ്ധ്യം

(ഒരു പ്രത്യേക ചുറ്റളവിലുള്ള ആവാസ വ്യവസ്ഥയിൽ കാണപ്പെടുന്ന വിവിധ ജീവ രൂപങ്ങൾ )

  Bisexual

ഉഭയലിംഗ പരത,

ഉഭയലൈംഗികമായ

( സ്ത്രീയോടും പുരുഷനോടും ലൈംഗിക ആകർഷണം പ്രകടിപ്പിക്കുന്ന വ്യക്തിത്വം )

  Capacity

ത്രാണി,വഹന ശേഷി

 (ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനോ .ഉൾക്കൊള്ളാനൊ കഴിയും വിധത്തിൽ ഒരു വ്യക്തിയിലെ അറിവിൻ്റേയും നൈപുണികളുടേയും  തോത് ) 

 Capitalism

 മുതലാളിത്തം

ഉത്പാദന ഘടകങ്ങൾ സ്വകാര്യ ഉടമസ്ഥതയിൽ നിലനിറുത്തി കൊണ്ട് ലാഭേച്ഛയോടെ മാത്രം വ്യവസായ വാണിജ്യ ഉദ്പാദന പ്രക്രിയകളെയും കമ്പോളങ്ങളേയും നിയന്ത്രിക്കുന്ന സാമൂഹ്യ സമ്പദ് വ്യവസ്ഥയിലൂന്നിയ  തത്വശാസ്ത്രം.

 care

ശ്രദ്ധ,

പരിപാലനം

(അന്തസുറ്റ മനഷ്യ ജീവിതം ഉറപ്പാക്കുന്നതിന് വ്യക്തിക്കോ ,കുടുംബത്തിനോ ,സമൂഹത്തിനോ വേണ്ടി വരുന്ന വിവിധ സഹായ പ്രക്രിയകളും സേവനങ്ങളും.)

  case

(  വ്യക്തിയെ /  സ്ഥാപനത്തെ / സംവിധാനത്തെ ഒന്നായി പരിഗണിച്ച് പഠിക്കുകയോ ഇടപെടുകയോ ചെയ്യുമ്പോൾ അതിനെ കേസ് എന്ന് വിളിക്കുന്നു)

 case work

വ്യകതി തല സാമൂഹ്യ പ്രവർത്തനം

(സാമൂഹ്യ പ്രവർത്തകർ മറ്റൊരു വ്യക്തിയിൽ നിരന്തരം ഇടപെട്ട് വ്യക്തിഗത പ്രശ്നം പരിഹരിക്കാൻ ആ വ്യക്തിയെ പ്രാപ്തമാക്കുന്ന രീതി)

  case worker

കേസ് വർക്കർ 

( വ്യക്തിതല പ്രവർത്തകൻ)

കേസ് വർക്ക് നടത്തുന്ന വ്യക്തി

2020 ഒക്‌ടോബർ 12, തിങ്കളാഴ്‌ച

സാമൂഹ്യ പ്രവർത്തന പദകോശം - ചർച്ച 03

 Administration

 

ഭരണനടത്തിപ്പ്,

 

 

Access

 

 പ്രവേശനം

 

accessibility

 പ്രാപ്യത

 

Availability

ലഭ്യത

 

 Anti- social

 

സാമൂഹ്യ വിരുദ്ധമായ

 

Anti -social Personality disorder (APSD)

 

സാമൂഹ്യ വിരുദ്ധ വ്യക്തിത്വ വൈകല്യം

 

 asocial

 സാമൂഹ്യ നിരപേക്ഷ

 

(സാമൂഹ്യമോ ,സാമൂഹ്യ വിരുദ്ധമോ അല്ലാത്തത് )

affordability

താങ്ങാൻ കഴിയുന്ന വില,

വഹിക്കാനാവുന്നത്

2020 ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

സാമൂഹ്യ പ്രവർത്തന പദകോശം - ചർച്ച 02

assessment

 

വിലയിരുത്തൽ

 

സമൂഹത്തിൻ്റെയോ വ്യക്തിയുടെയോ ഏതെങ്കിലും തരത്തിലുള്ള അവസ്ഥയെ വിലയിരുത്തൽ.

 

 2. assimilation

 

ഉൾച്ചേരൽ

 

 സുദീർഘമായ സമ്പർക്കത്താൽ  പ്രബലമായ ഒരു സമൂഹത്തിലേയ്ക്ക്  നിസ്സാര സമൂഹം അലിഞ്ഞു ചേരുന്ന പ്രക്രിയ.

 

 3.assistance

 

തുണ

സഹായം

 

annihilation

 

ഉൻമൂലനം,

വേരോടെ പിഴുതുമാറ്റൽ

 

സാമൂഹ്യ വികസനത്തിന് തടസമാകുന്ന സാമൂഹ്യ സ്ഥാപനങ്ങളെയോ ,വ്യവസ്ഥകളയൊ പൂർണ്ണമായി ഇല്ലായ്മ ചെയ്യൽ

2020 സെപ്റ്റംബർ 12, ശനിയാഴ്‌ച

സാമൂഹ്യ പ്രവർത്തന ശബ്ദാവലി - ചർച്ച 01


absolute poverty = പരമദാരിദ്ര്യം, പൂർണ്ണദാരിദ്ര്യം (ഒരു വ്യക്തിയ്ക്ക് ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ട് പോകാനോ, അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റാനോ കഴിയാത്ത തരത്തിൽ ഒരു വരുമാനവും ഇല്ലാത്ത അവസ്ഥ)
abuse = ദുരുപയോഗം (ആവശ്വത്തിന് വേണ്ടിയല്ലാത്ത, ഹാനികരമോ ഹീനമോ ആയ ഉപയോഗം)
Accountability = ഉത്തരവാദിത്തം, ചുമതല, കടമ (നൈതികമോ ധാർമ്മികമോ ആയി ഒരാൾ പുലർത്തേണ്ട ചുമതല)
Action Research - പ്രവർത്തനോന്മുഖ ഗവേഷണം ( മാറ്റത്തിന് വേണ്ടി, പ്രവൃത്തിയെ അടിസ്ഥാനമാക്കിയുള്ള  ഗവേഷണത്തിൻ്റെയും  ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തിയുടെയും  തുടർച്ചയായ ഗവേഷണ ശൃംഖല)
Addiction = അടിപ്പെടൽ (ഒരാളുടെ  ശാരീരിക -മാനസികാരോഗ്യത്തെ യോ  സാമൂഹ്യ ജീവിതത്തെയോ പ്രതികൂലമായോ ഹാനികരമായോ  ബാധിക്കുന്ന തരത്തിൽ എന്തിനോടെങ്കിലുമുള്ള അദമ്യമായ പ്രതിപത്തിയും  കീഴ്പ്പെടലും)
Activism - ആക്ടിവിസം, സജീവമായി മുൻകൈ എടുക്കുന്ന നയം (സാമാന്യവത്ക്കരിക്കപ്പെട്ടതോ സ്ഥാപനവൽക്കരിക്കപ്പെട്ടതോ ആയ ഏതെങ്കിലും  വ്യവസ്ഥയിൽ നിന്ന് വ്യതിരിക്തമായി കൂട്ടായ, സജീവ പ്രവർത്തനത്തിലൂടെ മാറ്റം ഉണ്ടാക്കണമെന്ന ധാരണയെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനം)