ഐക്യമലയാള പ്രസ്ഥാനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഐക്യമലയാള പ്രസ്ഥാനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2017 സെപ്റ്റംബർ 17, ഞായറാഴ്‌ച

പൊതു വിദ്യാഭ്യാസ സംരക്ഷണവും കേരളപാഠ്യപദ്ധതിയും എന്ന വിഷയത്തിൽ ചര്‍ച്ച സംഘടിപ്പിച്ചു.

പൊതു വിദ്യാഭ്യാസ സംരക്ഷണവും കേരളപാഠ്യപദ്ധതിയും എന്ന വിഷയത്തിൽ ഐക്യമലയാള പ്രസ്ഥാനം സംഘടിപ്പിച്ച ചർച്ചയിൽ SCERT ഡയറക്ടർ ഡോ.. പി.പ്രസാദ് വിഷയം അവതരിപ്പിച്ചു.

ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട സംസ്ഥാനങ്ങളും, ഇന്ത്യൻ യൂണിയനും അതിന്റെ ഭരണ ഘടനയും ഭീഷണി നേരിടുന്ന കാലത്ത് പൊതുവിദ്യാഭ്യാസം ശകതിപ്പെടുത്താനും കുട്ടികളെ ആകർഷിക്കാനും കേരളത്തിന് കഴിയുന്നത് ജനങ്ങളിലുള്ള വിശ്വാസം വീണ്ടെടുക്കാൻ കഴിഞ്ഞതുകൊണ്ടാണെന്ന് പറഞ്ഞണ്  അദ്ദേഹം തുടങ്ങിയത്. ലോകത്തെ ഏറ്റവും സുസജ്ജമായ വിദ്യാഭ്യാസ രീതി നിലനിൽക്കുന്ന ഫിന്നിഷ് ജനതയെ പോലും പിന്നിലാക്കാൻ നമുക്ക് കഴിഞ്ഞേക്കും എന്നും അദ്ദേഹം പ്രത്യാശിച്ചു. പൊതുബോധത്തിൽ മാറ്റമുണ്ടാക്കി കൊണ്ടും കൃത്യമായ ആസൂത്രണം നടത്തിയും ഇ.എം.എസ് സ്വപ്നം കണ്ട മാതൃഭാഷാ കേന്ദ്രിത പൊതുവിദ്യാഭ്യാസം കേരളത്തിൽ യാഥാർത്ഥ്യമാക്കാം എന്ന് അദ്ദേഹം പറഞ്ഞു.

തുടർന്ന് ചർച്ചയിൽ പങ്കെടുത്ത് ഡോ: പി.കെ തിലക് കിണ്ടിയും പ്ലാവിലത്തൊപ്പിയും മലയാളം എന്ന നിലയിൽ സ്ഥാനം പിടിക്കുന്ന കള്ളനാണയത്തെക്കാൾ നല്ലത് അന്യഭാഷയുടെ അധിനിവേശമായിരിക്കുമെന്നും കുട്ടിയുടെ വിദ്യാഭ്യാസ കാര്യത്തിൽ പൊതു വിദ്യാലയത്തെ സ്നേഹിക്കുന്നു എന്ന് കാണിക്കാൻ  കേന്ദ്രീയ വിദ്യാലയം സംഘടിപ്പിച്ച് രക്ഷപ്പെടൽ തന്ത്രം ഒരുക്കുന്നത് കാപട്യമാണെന്നും ഓർമ്മിപ്പിച്ചു.

ഭാഷാ ബില്ലുകൾ നടപ്പാക്കാത്തത് സെക്രട്ടറിയേറ്റിലെ കള്ളച്ചുരിക തീർക്കുന്ന കൊല്ലപ്പണിയാണെന്ന് ആർ നന്ദകുമാറും പൊതു വിദ്യാലയ സംരക്ഷണം എന്നത് അധ്യാപകരുടെ ജോലി സംരക്ഷണം എന്ന ചുരുക്കരൂപത്തിലാണ് നിലനിൽക്കുന്നതെന്ന് നാഗേഷ് ആറും അഭിപ്രായപ്പെട്ടു.

ലോകത്തെ പുരോഗമിച്ച രാജ്യങ്ങളും പ്രദേശങ്ങളും (ഫിന്നിഷ് ജനത ഉൾപ്പെടെ) അവരവരുടെ ഭാഷയിൽ ഉന്നത വിദ്യാഭ്യാസം ഉൾപ്പെടെ നേടുമ്പോൾ എന്തിനാണ് കുട്ടികളുടെ നാടിന്റെയും വീടിന്റെയും പുറത്തുള്ള ഭാഷ പഠന മാധ്യമമാക്കുന്നത് എന്നതാണ് പ്രശ്നം എന്ന് ശ്യാം രാജ് ആർ ചോദിച്ചു.

ICSE യും CBSE യും സെക്കന്ററി സ്കൂൾ വിദ്യാഭ്യാസത്തെ മാത്രം കേന്ദീകരിച്ച് പാഠപുസ്തകങ്ങൾ നിർമ്മിക്കുമ്പോൾ പ്രാഥമിക - ഞാറ്റടി (LKG , UKG) ക്ലാസുകളുടെ പാഠ്യ പദ്ധതിയെ കുറിച്ചുള്ള സ്വകാര്യ കച്ചവട സ്കൂളുകളുടെ വാദങ്ങൾ വ്യാജമാണെന്നും കച്ചവടം മാത്രമാണ് നടക്കുന്നതെന്നും ഡോ.. എം.വി. തോമസ് പറഞ്ഞു.

പൊതുവിദ്യാഭ്യാസ സംരക്ഷണം എന്നത് മാത്യഭാഷാ കേന്ദ്രിതമായിരിക്കുന്നമെന്നും ചെറുപ്രായത്തിൽ സാംശീകരിക്കുന്ന ലിംഗ പദവി, ജാതിബോധം തുടങ്ങിയവ മറികടക്കാൻ പിന്നീട് പ്രയാസമാണെന്നും നഗരത്തിൽ ആണിനും പെണ്ണിനും ഒന്നിച്ച് പഠിക്കാവുന്ന പൊതു വിദ്യാലയങ്ങൾ കുറവാണ് എന്നും ഡോ.എ.ജി ഒലീന ചൂണ്ടിക്കാട്ടി.

മലയാളത്തോടുണ്ടാവേണ്ട വൈകാരിക ബന്ധം ഒരു ജനതയെ, സംസ്കാരത്തെ ശിഥിലമാക്കാതെ സൂക്ഷിക്കുമെന്ന് ഡോ.. രഘു, സെലസ്റ്റിൻ ജോൺ എന്നിവർ പറഞ്ഞു.

ഡോ: പി.പവിത്രൻ അധ്യക്ഷം വഹിച്ചു.

ഒക്ടോബറിലെ ചർച്ചാ സായാഹ്നം 21 > o തീയതി നടക്കും

2010 നവംബർ 30, ചൊവ്വാഴ്ച

മലയാള ഭാഷയ്ക്കായി സമരം ചെയ്യേണ്ടിവരുന്നത് അപമാനകരം

മലയാള ഭാഷയ്ക്കായി സമരം ചെയ്യേണ്ടിവരുന്നത് അപമാനകരം - എം.എന്‍.കാരശ്ശേരി
മാതൃഭൂമി
Posted on: 30 Nov 2010
തിരുവനന്തപുരം: മലയാളികള്‍ ഭരണം നടത്തുമ്പോള്‍ മലയാളത്തെ ഒന്നാംഭാഷയാക്കാന്‍വേണ്ടി സമരം ചെയ്യേണ്ടിവരുന്നത് അപമാനകരമെന്ന് എം.എന്‍.കാരശ്ശേരി പറഞ്ഞു. ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ മലയാളഭാഷ ഒന്നാംഭാഷയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ്പടിക്കല്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലയാള ഭാഷയ്ക്കുവേണ്ടി മലയാളികള്‍ മലയാളികളോട് പൊരുതേണ്ട ഗതികേടിലാണ്. ബ്രിട്ടീഷ്ഭരണകാലത്തുപോലും താസില്‍ദാര്‍മുതല്‍ താഴേത്തട്ടിലുള്ളവര്‍ക്ക് ഔദ്യോഗിക കത്തിടപാടുകള്‍നടത്തിയത് മലയാളത്തിലായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷമാണ് മലയാളഭാഷ തഴയപ്പെട്ടുതുടങ്ങിയതെന്നും എം.എന്‍.കാരശ്ശേരി പറഞ്ഞു.

മലയാള ഭാഷ ഒന്നാംഭാഷയാക്കാനുള്ള സമരം ഓരോ കേരളീയന്റെയും രണ്ടാം സ്വാതന്ത്ര്യസമരമാണ്. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ തീരുമാനിച്ചാല്‍ തീരുന്നതേയുള്ളൂ എന്നാല്‍ ഇതിന് രാഷ്ട്രീയ ഇച്ഛാശക്തിവേണം. കേരളത്തിലെ കോടതികള്‍പോലും ഇംഗ്ലീഷിലാണ് ഉത്തരവിറക്കുന്നത്. ഉദ്യോഗമേധാവികളുടെ ഇടപെടലുകളാണ് മലയാളഭാഷ ഔദ്യോഗികതലത്തില്‍ അംഗീകരിക്കപ്പെടാതെ പോകുന്നതിന് പിന്നിലെന്നും എം.എന്‍. കാരശ്ശേരി ആരോപിച്ചു.

ഏഴാച്ചേരി രാമചന്ദ്രന്‍, പിരപ്പന്‍കോട് മുരളി, നടുവട്ടം ഗോപാലകൃഷ്ണന്‍, പി.കെ.രാജശേഖരന്‍, രഘൂത്തമന്‍, പന്ന്യന്‍ രവീന്ദ്രന്‍, ദേശമംഗലം രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഡി.വിനയചന്ദ്രന്‍, കുരീപ്പുഴ ശ്രീകുമാര്‍ എന്നിവര്‍ കവിതകള്‍ ചൊല്ലി. ധര്‍ണയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അഭിനയയുടെ കലാകാരന്മാര്‍ നാടന്‍പാട്ടുകള്‍ അവതരിപ്പിച്ചു. മലയാളസമിതി, മലയാള ഐക്യവേദി, മലയാളസംരക്ഷണവേദി എന്നിവരുടെ സംഘടനകളുടെ ഐക്യവേദിയുടെ നേതൃത്വത്തിലായിരുന്നു സമരം. ഹരിദാസന്‍, ഡോ.എം.കെ.ചാന്ദ്‌രാജ്, ഡോ.പി.പവിത്രന്‍, ആര്‍.നന്ദകുമാര്‍, ഡോ. കെ.എം.ഭരതന്‍, കെ.കെ.സുബൈര്‍ എന്നിവര്‍ ധര്‍ണയ്ക്ക് നേതൃത്വം നല്‍കി.

മലയാളം പഠനത്തിലും ഭരണത്തിലും നിര്‍ബന്ധിത ഒന്നാംഭാഷയാക്കിക്കൊണ്ട് ഓര്‍ഡിനന്‍സ് പ്രഖ്യാപിക്കുക, പി.എസ്.സി. പരീക്ഷകളില്‍ മലയാളം പേപ്പര്‍ നിര്‍ബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം മുഖ്യമന്ത്രിക്ക് നല്‍കി.
-------------------------------------------------------------------------------------------------
dharna

2010 നവംബർ 29, തിങ്കളാഴ്‌ച

മലയാള ഭാഷയ്ക്കായി സമരവിളംബരം

മലയാള ഭാഷയ്ക്കായി സമരവിളംബരം
മാതൃഭൂമി
Posted on: 29 Nov 2010


തിരുവനന്തപുരം:മലയാളഭാഷയെ നിര്‍ബന്ധിത ഒന്നാംഭാഷയാക്കുക എന്ന ആവശ്യമുന്നയിച്ചുകൊണ്ട് ഐക്യമലയാള പ്രസ്ഥാനത്തിന്റെ സമരപരിപാടികളുടെ വിളംബരം സെക്രട്ടേറിയറ്റ് പടിക്കല്‍ നടന്നു. ശില്‍പി കാനായി കുഞ്ഞിരാമന്‍ നടത്തിയ വിളംബരത്തില്‍ കവികളും കലാകാരന്മാരും പങ്കെടുത്തു. മറ്റു സംസ്ഥാനങ്ങളില്‍ അതത് ഭാഷകള്‍ നിര്‍ബന്ധിത ഒന്നാംഭാഷയാക്കിയിട്ടും കേരളത്തില്‍ മാത്രം ഭാഷയോട് അവഗണനയാണ് കാട്ടുന്നതെന്ന് കലാകാരന്മാര്‍ അഭിപ്രായപ്പെട്ടു. മലയാളഭാഷ നിര്‍ബന്ധിത ഒന്നാം ഭാഷയായി പ്രഖ്യാപിക്കുവാന്‍ നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് മലയാളസമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 5ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

മലയാള സമിതി, മലയാള ഐക്യവേദി (കോഴിക്കോട്), മലയാള സംരക്ഷണവേദി (എറണാകുളം) തുടങ്ങിയ സംഘടനകള്‍ ഒരുമിച്ചാണ് ഐക്യമലയാള പ്രസ്ഥാനത്തിന് രൂപംകൊടുത്തിട്ടുള്ളത്. മലയാളത്തിനായി ചിത്രം വരച്ചുകൊണ്ടാണ് കലാകാരന്മാര്‍ സമരത്തിന്റെ വിളംബരത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ബി.ഡി. ദത്തന്‍, കാട്ടൂര്‍ നാരായണപിള്ള, രാധാകൃഷ്ണന്‍, പി.വി. കൃഷ്ണന്‍, നേമം പുഷ്പരാജ്, കാരയ്ക്കാമണ്ഡപം വിജയകുമാര്‍, രവീന്ദ്രന്‍ പുത്തൂര്‍, വര്‍ഗീസ് പുനലൂര്‍, ഗോഡ് ഫ്രെദാസ്, ദീപക് മൗത്താട്ടില്‍, ശരത്ചന്ദ്രലാല്‍, ടി.ജി. സുരേഷ്‌കുമാര്‍ തുടങ്ങി മുപ്പതോളം കലാകാരന്മാരാണ് പങ്കെടുത്തത്. തിങ്കളാഴ്ച രാവിലെയാണ് ധര്‍ണ. കവി ഒ.എന്‍.വി. കുറുപ്പ് ധര്‍ണ ഉദ്ഘാടനം ചെയ്യും.

...........................................
Artists wield the brush, for Malayalam
THE HINDU
Setting right linguistic follies: Artist Kanayi Kunhiraman and writer Desamangalam Ramakrishnan looking at the paintings exhibited in front of the Secretariat on Sunday as part of a campaign launched by the Malayala Samithi. — Photo: S. Mahinsha

The area near the Secretariat gate witnessed a flurry of action on Sunday. Pedestrians paused to gaze at a group of artists painting different pictures.

The occasion was a function to herald a campaign for the Malayalam language.

Sculptor Kanayi Kunhiraman inaugurated the function.

Artists B.D. Dathan, Kattoor Narayana Pillai, P.V. Krishnan, Nemom Pushparaj, Karakkamandapam Vijayakumar, Varghese Punalur, Saratchandra Lal and T.G. Sureshkumar wielded the brush to express their solidarity with the campaign for Malayalam.

The Aikya Malayala Prasthanam, an umbrella movement comprising different organisations like the Malayala Samithi, Malayala Aikya Vedi and Malayala Samrakshana Vedi, is organising a dharna in front of the Secretariat on Monday to highlight its demand to declare Malayalam as the first language in educational institutions in Kerala.

Jnanpeeth award winner O.N.V. Kurup and writers M.N. Karassery, Ezhachery Ramachandran, D. Vinayachandran, Pirappancode Murali and Desamangalam Ramakrishnan are among those scheduled to participate in the dharna. They will take out a rally from the Asan Square to the Secretariat before staging the dharna.


........................................................

chitrarachana