മലയാളം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മലയാളം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2014 ഡിസംബർ 6, ശനിയാഴ്ച
2014 ഒക്ടോബർ 26, ഞായറാഴ്ച
2013 ജനുവരി 5, ശനിയാഴ്ച
2010 നവംബർ 2, ചൊവ്വാഴ്ച
മലയാളം നിര്‍ബന്ധമല്ലാത്ത സ്ഥിതി തുടരുന്നതില്‍ മുഖ്യമന്ത്രിക്ക് ദുഃഖം
Posted on: 02 Nov 2010
മലയാളം നിര്‍ബന്ധമല്ലാത്ത സ്ഥിതി തുടരുന്നതില്‍
മുഖ്യമന്ത്രിക്ക് ദുഃഖം
തിരുവനന്തപുരം: കേരളത്തിലെ വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധമല്ലാത്ത സ്ഥിതി തുടരുന്നതില്‍ ആത്മാര്‍ഥമായി ദുഃഖിക്കുന്നുവെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്. ത്രിഭാഷാ പദ്ധതി നിര്‍ബന്ധമാക്കാന്‍ കേന്ദ്രം തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ മലയാളം സ്കൂളുകളില്‍ പാഠ്യപദ്ധതിയുടെ ഭാഗമായി മലയാളം തുടരണമെന്ന് തമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാള ദിനാചരണവും ഭാഷാവാരാചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ''കേരളത്തിലെ വിദ്യാലയങ്ങളില്‍ ത്രിഭാഷാ പദ്ധതിയുടെ ഭാഗമായി ഇംഗ്ലീഷും ഹിന്ദിയും നിര്‍ബന്ധമാണ്. മലയാളം നിര്‍ബന്ധമല്ല. ഈ അപമാനകരമായ അവസ്ഥ ഇനിയും തിരുത്താന്‍ കഴിയാത്തതില്‍ ആത്മാര്‍ഥമായി ദുഃഖിക്കുന്നു. പതിറ്റാണ്ടുകളായി തുടരുന്ന ഈ അവസ്ഥ ഔദ്യോഗികമായി മാറ്റിയെടുക്കുക എളുപ്പമല്ല. പരസ്പരം പഴിചാരുന്നതിന് പകരം ഇതെങ്ങനെ മാറ്റാമെന്ന് കൂട്ടായി ആലോചിക്കണം. കേരളത്തിലെ എല്ലാ വിഭാഗത്തിലും പെട്ട സ്കൂളുകളില്‍ മലയാളം മാതൃഭാഷയായ കുട്ടികള്‍ നിര്‍ബന്ധമായും മലയാളം പഠിച്ചിരിക്കണം''-മുഖ്യമന്ത്രി പറഞ്ഞു.
സെക്രട്ടേറിയറ്റില്‍ മലയാളത്തില്‍ ഫയലുകള്‍ എഴുതുന്നത് 50 ശതമാനമേ ആയിട്ടുള്ളൂ. കോടതിഭാഷ മലയാളത്തിലാക്കണം. മറുനാടന്‍ മലയാളികളുടെ കുട്ടികള്‍ക്ക് മലയാളം പഠിക്കാന്‍ മലയാളം മിഷന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജ്ഞാനപീഠം ലഭിച്ച കവി ഒ.എന്‍.വി. കുറുപ്പിന് മുഖ്യമന്ത്രി ഉപഹാരം നല്കി ആദരിച്ചു. മന്ത്രി എം.എ. ബേബി അധ്യക്ഷത വഹിച്ചു. മലയാളത്തിന് ക്ലാസിക്കല്‍ പദവിക്കായുള്ള അവകാശവാദം കേന്ദ്രത്തില്‍ ഉന്നയിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
മന്ത്രി സി. ദിവാകരന്, ചീഫ് സെക്രട്ടറി ഡോ. പി. പ്രഭാകരന്, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷീലാതോമസ്, പി.ആര്.ഡി. അഡീഷണല്‍ ഡയറക്ടര്‍ പി.കെ. രാജശേഖരന് എന്നിവര്‍ സംസാരിച്ചു. ഭരണഭാഷ മലയാളമാക്കുന്നതിന്റെ മികവ് തെളിയിച്ച ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രി സമ്മാനങ്ങള്‍ നല്കി.
2010 സെപ്റ്റംബർ 13, തിങ്കളാഴ്ച
ഹയര്‍ സെക്കന്‍്ററി ക്ലാസ്സില്‍ നിന്നു മലയാളം പുറത്തേക്കു പോയ വഴി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)












