കോടതിയും മലയാളവും
കോടതിഭാഷ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015 ഒക്‌ടോബർ 7, ബുധനാഴ്‌ച
2013 മേയ് 22, ബുധനാഴ്‌ച
‘കോടതികള്‍ സാധാരണക്കാരന്‍െറ ഭാഷ സ്വീകരിക്കണം’
കാസര്‍കോട്: കോടതിയുടെ ഇംഗ്ളീഷ് ഭാഷ മാറ്റി സാധാരണക്കാരന്‍െറ ഭാഷയില്‍ കോടതി വ്യവഹാരങ്ങള്‍ നടത്തണമെന്ന് ഔദ്യാഗിക ഭാഷ ഉന്നതതല സമിതി അംഗവും എഴുത്തുകാരനുമായ കെ.എല്‍. മോഹനവര്‍മ. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഭരണഭാഷ വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി ജില്ല ഭരണകൂടം സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതിയില്‍ എന്ത് നടക്കുന്നുവെന്ന് സാധാരണക്കാര്‍ക്ക് അറിയുന്നില്ല. സാധാരണക്കാരന്‍െറ ഭാഷ ഇന്നും കോടതിക്ക് പുറത്തുതന്നെയാണ്. അതത് പ്രദേശത്തിന്‍െറ ഭാഷ കൂടി ഉള്‍പ്പെട്ടതായിരിക്കണം ഭരണഭാഷ. പൊതുജനങ്ങളുമായി സംസാരിക്കാന്‍ സര്‍ക്കാര്‍ സാധാരണക്കാരന്‍െറ ഭാഷതന്നെ ഉപയോഗിക്കണം. അതിര്‍ത്തി പ്രദേശമായ കാസര്‍കോട്ട് നീതി ഉറപ്പാക്കാന്‍ കന്നടക്കാര്‍ക്ക് കൂടി പരിഗണന നല്‍കണമെന്നും മോഹനവര്‍മ അഭിപ്രായപ്പെട്ടു. മാതൃഭാഷയാണ് ഏറ്റവും ശക്തമായ ഭാഷ. അതുകൊണ്ടുതന്നെ മാതൃഭാഷയെ പുഷ്ടിപ്പെടുത്തണമെന്ന് എഴുത്തുകാരന്‍ കല്‍പറ്റ നാരായണന്‍ പറഞ്ഞു. കാസര്‍കോടിന്‍െറ വൈവിധ്യം നിലനിര്‍ത്തി ഭരണഭാഷ നടപ്പാക്കണമെന്നും ഇംഗ്ളീഷ് മിശ്രിത പത്രഭാഷകള്‍ ഭാഷയുടെ തനത് സംസ്കാരത്തെ ഇല്ലാതാക്കുന്നുവെന്നും ഡോ. എ.എം. ശ്രീധരന്‍ അഭിപ്രായപ്പെട്ടു.എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.എസ്. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. നാരായണന്‍ പേരിയ, വി.വി. പ്രഭാകരന്‍, പത്മനാഭന്‍ ബ്ളാത്തൂര്‍, എ.എസ്. മുഹമ്മദ്കുഞ്ഞി എന്നിവര്‍ പങ്കെടുത്തു. ജില്ല കലക്ടര്‍ പി. എസ്. മുഹമ്മദ് സഗീര്‍ സ്വാഗതവും എ.ഡി.എം എച്ച്. ദിനേശന്‍ നന്ദിയും പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുവേണ്ടി നടത്തിയ പ്രശ്നോത്തരി മത്സരത്തിലും ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി നടത്തിയ കവിതാരചന മത്സരത്തിലും വിജയികളായവര്‍ക്ക് കെ.എല്‍. മോഹനവര്‍മ കാഷ് അവാര്‍ഡ് വിതരണം ചെയ്തു. പി. സേതുലക്ഷ്മി കുമാരനാശാന്‍െറ കവിത ആലപിച്ചു.
മാധ്യമം

2013 ഫെബ്രുവരി 8, വെള്ളിയാഴ്‌ച
2013 ജനുവരി 26, ശനിയാഴ്‌ച
കോടതിഭാഷ ഇംഗ്ലീഷായി തുടരുന്നത് അഴിമതിക്ക് മറയിടാന്‍. -സ്വാമി അഗ്‌നിവേശ്
കോഴിക്കോട്: കോടതിനടപടികള്‍ പ്രാദേശികഭാഷയിലാക്കുന്നതിനെ എതിര്‍ക്കുന്നത് നീതിന്യായരംഗത്തെ അഴിമതി തുടരാനാണെന്ന് സാമൂഹികപ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശ് പറഞ്ഞു. രാഷ്ട്രീയസംവിധാനത്തെയും ബ്യൂറോക്രസിയെയും പോലെ രാജ്യത്തെ നീതിന്യായവ്യവസ്ഥയും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതിവിരുദ്ധ കാമ്പയിന്‍കമ്മിറ്റി നടത്തിയ നഗരം അഴിമതിക്കെതിരെ പ്രക്ഷോഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.ബി.ഐ. കോടതിയിലെ ജഡ്ജിക്കെതിരെവരെ അഴിമതി ആരോപണം രാജ്യത്തുണ്ടായി. ഒരു സിറ്റിങ്ങിന് അഞ്ചുലക്ഷം രൂപയാണ് സുപ്രീംകോടതിയിലെ അഭിഭാഷകരില്‍ ചിലര്‍ ഈടാക്കുന്നത്. കേസുകള്‍ നീട്ടിക്കൊണ്ടുപോകുന്നത് ഇവര്‍ക്ക് കൂടുതല്‍ പണം സ്വരൂപിക്കാന്‍ സഹായകമാവും. അതുകൊണ്ടാണ് കേസുകള്‍ അനന്തമായി നീളുന്നത്. പാര്‍ലമെന്റില്‍ ചെറിയ ഭേദഗതി കൊണ്ടുവന്നാല്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പ്രാദേശികഭാഷകള്‍ വ്യവഹാരഭാഷയാക്കാം. നാലു സംസ്ഥാനങ്ങളൊഴികെ എല്ലായിടത്തും ഇംഗ്ലീഷാണ് ഇപ്പോള്‍ കോടതിഭാഷ. ഇത് മാറ്റാന്‍ അഭിഭാഷകര്‍ അനുവദിക്കില്ല. അവരുടെ വരുമാനം കുറയുന്നതിലേക്ക് ഇത് നയിക്കും. പഠനമാധ്യമം ഇംഗ്ലീഷാവുന്നതോടെ പാവങ്ങളും സാധാരണക്കാരും പിന്തള്ളപ്പെടുകയാണ്. ഇത് വിദ്യാഭ്യാസമേഖലയിലും അഴിമതിക്കിടയാക്കുന്നുണ്ട്.
എല്ലാ രംഗത്തെയും അഴിമതി കണ്ടെത്തി സമരം നടത്താന്‍ പ്രയാസമാണ്. പോയകാലത്തെ സമരങ്ങള്‍ എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന് വിലയിരുത്തണം. അണ്ണ ഹസാരെയുടെയും കെജ്‌രിവാളിന്റെയും സമരങ്ങള്‍പോലും ഇപ്പോള്‍ എവിടെയുമില്ല. അഴിമതിക്കെതിരായ പോരാട്ടം മദ്യത്തിനെതിരായി വ്യാപിപ്പിക്കണം. ആല്‍ക്കഹോളിസം പ്രോല്‍സാഹിപ്പിക്കുന്നത് സര്‍ക്കാറുകളും രാഷ്ട്രീയപാര്‍ട്ടികളുമാണ്. സര്‍ക്കാറുകള്‍ക്ക് ഏറ്റവുംകൂടുതല്‍ വരുമാനം നല്‍കുന്നത് മദ്യക്കച്ചവടമാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കൂടുതല്‍ സംഭാവന കിട്ടുന്നത് മദ്യക്കച്ചവടക്കാരില്‍നിന്നാണ്. കേരളംപോലും മദ്യത്തില്‍ മുങ്ങിനില്‍ക്കുകയാണ്.
ആദിവാസികളും ദളിതരും സ്ത്രീകളും രാജ്യത്ത് ഇപ്പോഴും പാര്‍ശ്വവത്കരിക്കപ്പെട്ടുതന്നെയാണ് ജീവിക്കുന്നത്. ജാതിവ്യവസ്ഥ ഇല്ലാതാക്കാന്‍ മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കണം. മിശ്രവിവാഹിതര്‍ക്ക് സര്‍ക്കാര്‍ സംവരണം നല്‍കണം. അഴിമതിക്കെതിരെ സാമൂഹികമാറ്റത്തിനുവേണ്ടി വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങണം. എന്നാല്‍, സമരങ്ങള്‍ മാവോയിസ്റ്റ് രീതിയിലേക്ക് നീങ്ങരുതെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. കെ. ആനന്ദകനകം അധ്യക്ഷതവഹിച്ചു. അഡ്വ. പി. കുമാരന്‍കുട്ടി, എ. വാസു, പി. വാസു, കെ.എസ്. ഹരിഹരന്‍, പി.ടി. ജോണ്‍, പി. കോയ തുടങ്ങിയവര്‍ സംസാരിച്ചു.
മാതൃഭൂമി

2012 ഡിസംബർ 24, തിങ്കളാഴ്ച
2012 ഒക്‌ടോബർ 17, ബുധനാഴ്‌ച
കോടതിഭാഷ മലയാളമാക്കാന്‍ ആവശ്യം ശക്തം
കൊച്ചി: കോടതിഭാഷ മലയാളമാക്കാനുള്ള ആവശ്യം ശക്തിപ്പെടുന്നു. അറിവ്
നിഷേധിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്ന
കാഴ്ചപ്പാടിലൂന്നിയാണ് മലയാളഭാഷാവാദികള്‍ ഇതിനുള്ള ശ്രമം പുനരാരംഭിച്ചത്.
ഭാഷ മലയാളമാക്കാനുള്ള നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാറാണ്.
ഇക്കാര്യത്തില്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താന്‍ ലക്ഷ്യമിട്ട് കാല്‍
ലക്ഷത്തിലധികം ആളുകള്‍ ഒപ്പിട്ട ഭീമ ഹരജി കഴിഞ്ഞ വര്‍ഷം മലയാള പ്രസ്ഥാനം
മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. ഒപ്പം കീഴ്കോടതി ഭാഷ
മലയാളമാക്കണമെന്നാവശ്യപ്പെടുന്ന ഹരജി പ്രഫ. എം.എന്‍. കാരശേരി കോടതിയില്‍
നേരത്തേ നല്‍കിയിട്ടുണ്ട്. ഈ ഹരജിയില്‍ നിലപാടറിയിക്കാന്‍ രജിസ്ട്രാറോട്
ഹൈകോടതി ആവശ്യപ്പെട്ടിട്ടുമുണ്ട്.
കേരളത്തിന്‍െറ ഔദ്യാഗിക ഭാഷ മലയാളമാക്കണമെന്ന അച്യുതമേനോന്‍ സമിതിയുടെ ശിപാര്‍ശ 1958 ല്‍ നല്‍കിയിരുന്നു. ഇത് നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഫലം കണ്ടില്ല. 1969 ല്‍ ഭരണഭാഷാ പ്രഖ്യാപനം നടന്നപ്പോള്‍ തന്നെ കോടതികളിലെ ഭാഷ മലയാളമാക്കണമെന്ന നിര്‍ദേശം സര്‍ക്കാറിന് ലഭിച്ചിരുന്നു. 1973 ല്‍ വീണ്ടും ഈ ആവശ്യം ശക്തമായതോടെ കീഴ്കോടതികളില്‍ മലയാളം നടപ്പാക്കാന്‍ നടപടി ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈകോടതി ചീഫ് ജസ്റ്റിസിന് അപേക്ഷ നല്‍കി. 1987 ല്‍ ജസ്റ്റിസ് കെ.കെ. നരേന്ദ്രന്‍ കമീഷന്‍ ഇതേ ആവശ്യം വിശദമായ നിര്‍ദേശങ്ങള്‍ സഹിതം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, 40 വര്‍ഷം പിന്നിട്ടിട്ടും ഭാഷ മലയാളമാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
കോടതികളില്‍ നീതി തേടി എത്തുന്നവര്‍ ഭൂരിഭാഗവും ഇംഗ്ളീഷ് പരിജ്ഞാനം ഇല്ലാത്തവരാണ്. ചട്ടങ്ങളും ഉപവകുപ്പുകളും കടുപ്പമേറിയ പദപ്രയോഗങ്ങളുമടങ്ങുന്ന കോടതി നടപടി രേഖകള്‍ ഇംഗ്ളീഷില്‍ നല്‍കുന്നത് കക്ഷികള്‍ക്ക് ആശയക്കുഴക്കം സൃഷ്ടിക്കുമെന്ന് മലയാള ഭാഷാവാദികള്‍ പറയുന്നത്.
ഇംഗ്ളീഷിലുള്ള അറിവില്ലായ്മ കൊണ്ട് അഭിഭാഷകരുടെ ചൂഷണം ഏറെയാണ്. കോടതിയിലെ വാദവും വിധിന്യായവും കൂടുതലും ഇംഗ്ളീഷിലാണ്. അതുകൊണ്ടുതന്നെ കോടതി മുറികളില്‍ അര്‍ഥമറിയാതെ നില്‍ക്കുന്നവരാണ് കക്ഷികളില്‍ കൂടുതലും. തമിഴ്നാട്ടിലും കര്‍ണാടകയിലും ഉത്തരേന്ത്യയിലും കോടതി നടപടികള്‍ അവരവരുടെ ഭാഷകളിലാണ് രേഖപ്പെടുത്തുന്നത്.
മറ്റ് രാജ്യങ്ങളിലും ഇത്തരത്തില്‍ സ്വന്തം ഭാഷ ആക്കുന്നതിന് സമരങ്ങളും പ്രക്ഷോഭങ്ങളും നടന്നിട്ടുണ്ട്.
നിലവില്‍ പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കുന്നതും മൊഴിയെടുക്കുന്നതും രേഖകള്‍ സമര്‍പ്പിക്കുന്നതുമെല്ലാം മലയാളത്തിലാണ്. ഇത് കോടതികളിലേക്ക് കൂടി വ്യാപിപ്പിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ഐക്യ മലയാള പ്രസ്ഥാനം ശനിയാഴ്ച എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ വൈകുന്നേരം മൂന്നിന് കോടതി ഭാഷാ സംഗമം സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനുള്ള നടപടി നടപ്പാക്കുന്നതുവരെ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ഭാഷാ വാദികളുടെ തീരുമാനം.

2012 ഒക്‌ടോബർ 2, ചൊവ്വാഴ്ച
2012 സെപ്റ്റംബർ 15, ശനിയാഴ്ച
2012 ഓഗസ്റ്റ് 4, ശനിയാഴ്ച
2011 നവംബർ 11, വെള്ളിയാഴ്‌ച
കോടതിഭാഷ : സെക്രട്ടേറിയറ്റ് ധര്‍ണ്ണ - ചിത്രങ്ങള്‍
2011 നവംബർ 10, വ്യാഴാഴ്‌ച
കോടതിഭാഷ മലയാളമാക്കണം - വി. എസ്. അച്യുതാനന്ദന്‍
തിരുവനന്തപുരം: കേരളത്തിലെ കോടതികളില്‍ നടപടിക്രമങ്ങള്‍ പൂര്‍ണമായും മലയാളത്തിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഐക്യമലയാള പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒന്നാം ഭാഷാ ഉത്തരവ് പൂര്‍ണമായും നടപ്പാക്കുക, പൊതുപ്രവേശന പരീക്ഷകള്‍ മലയാളത്തിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍, പ്രൊഫ. ഒ. എന്‍. വി. കുറുപ്പ് എന്നിവരുടെ സന്ദേശങ്ങള്‍ സമരത്തില്‍ വായിച്ചു. സി. പി. മുഹമ്മദ് എം.എല്‍.എ, കോണ്‍ഗ്രസ്സ് നേതാവ് വി. എം. സുധീരന്‍, കാനായി കുഞ്ഞിരാമന്‍, കെ. കെ. സുബൈര്‍, നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍, വി. എന്‍. മുരളി, നടുവട്ടം ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

2011 നവംബർ 9, ബുധനാഴ്‌ച
2011 നവംബർ 2, ബുധനാഴ്‌ച
2011 ഒക്‌ടോബർ 27, വ്യാഴാഴ്‌ച
2011 ഒക്‌ടോബർ 8, ശനിയാഴ്ച
2011 സെപ്റ്റംബർ 23, വെള്ളിയാഴ്‌ച
കോടതിഭാഷ മലയാളമാക്കുക - ജനകീയ ഒപ്പുശേഖരണത്തില്‍ പ്രമുഖര്‍ പങ്ക് ചേരുന്നു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

.jpg)