മലയാള ഐക്യവേദി ഔദ്യോഗിക വെബ് പേജ്. സമഗ്ര മാതൃഭാഷാനിയമം പൂര്‍ണ്ണരൂപത്തില്‍ നടപ്പിലാക്കുക..
മലയാള ഐക്യവേദി
 
   'ഭരണവും വിദ്യാഭ്യാസവും മലയാളത്തില്‍' എന്ന മുദ്രാവാക്യമുയര്‍ത്തി 2009 നവം. 14,15 തിയതികളില്‍ വടകര നടന്ന സമ്മേളനത്തില്‍ വെച്ച് മലയാള ഐക്യവേദി രൂപൂകരിച്ചു. 2009 ലെ ബിരുദ പുന:സംഘടനയില്‍ മലയാളഭാഷയും സാഹിത്യവും പിന്തള്ളപ്പെട്ടതിനോടുള്ള പ്രതിഷേധമായി മാര്ച്ച് മാസത്തില്‍ ആരംഭിച്ച
കൂട്ടായ്മകള്‍ പൊതുപരിപാടി മുന്‍നിര്‍ത്തി മലയാള ഐക്യവേദി എന്ന സംഘടനയായി മാറുകയായിരുന്നു. ഡോ: പുതുശ്ശേരി രാമചന്ദ്രന്‍, ഡോ: കെ. എം. ഭരതന്‍, പി. പവിത്രന്‍ എന്നിവര്‍ ആദ്യ ഭാരവാഹികള്‍.
സാഹിത്യപഠനത്തെ സൌന്ദര്യാത്മക വിദ്യാഭ്യാസമായി കണ്ട് വിദ്യാഭ്യാസത്തിന്റെ എല്ലാ
തലങ്ങളിലും പഠിപ്പിക്കണമെന്ന കാഴ്ചപ്പാട് മുന്നോട്ടുവെച്ചു. വിജ്ഞാനഭാഷാ വികസനം, കോടതിഭാഷാപ്രശ്നം എന്നിവ പൊതുസമൂഹത്തിനു മുന്നില്‍ കൊണ്ടുവന്നു. ഫെബ്രു. 21 ലോകമാതൃഭാഷാദിനമാണെന്നത് കേരളസമൂഹത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത് മലയാള ഐക്യവേദിയാണ്. 

                                 എസ്. എസ്. എല്. സി. ബുക്കില്‍ നിന്ന് മലയാളത്തില്‍ പേര് എഴുതുന്നത് എടുത്തുകളയുന്നതിനെതിരെയും ഒമ്പതാം ക്ലാസിലെ ഹിന്ദി പാഠപുസ്തകത്തില്‍ നിന്ന്, അതുവരെ മലയാളത്തില്‍ കൊടുത്തിരുന്ന അര്‍ത്ഥം ഇംഗ്ലീഷിലേക്ക് മാറ്റിയതിനെതിരെയും വിജയകരമായ സമരം നടത്തി. 
                    
കടകളുടെ ബോര്‍ഡുകള് മലയാളത്തിലാക്കുക എന്ന ആവശ്യം ഉന്നയിച്ച് തൃശ്ശൂരിലെയും കോഴിക്കോട്ടെയും ആയിരക്കണക്കിന് കടകളില്‍ കയറി പ്രചരണം നടത്തി. 2010 നവംബറില്‍ മലയാളം നിര്‍ബന്ധിത ഒന്നാംഭാഷയാക്കുന്നതിന് സര്‍ക്കാരിന് ഭീമഹര്‍ജി നല്കാനും സെക്രട്ടറിയേറ്റിനു മുന്നില് സമരം സംഘടിപ്പിക്കാനും മലയാള ഐക്യവേദി ആലോചിക്കുന്ന ഘട്ടത്തില്‍ സമാന മുദ്രവാക്യം ഉന്നയിച്ച് മലയാളസമിതിയും മുന്നോട്ടുനീങ്ങുന്നതറിഞ്ഞ് ഐക്യമലയാളപ്രസ്ഥാനം എന്ന പൊതു
കൂട്ടായ്മ രൂപീകരിക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു. ഒന്നാംഭാഷാസമരത്തില്‍ മലയാള ഐക്യവേദിയുടെ പ്രവര്‍ത്തകര്‍ സജീവമായി പങ്കാളികളായി. ഹയ‍ര്‍സെക്കന്ററി പ്രവേശനത്തില്‍ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തി സി. ബി. എസ്. ഇ. സ്കൂളിലെ സ്കൂള്‍
പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്കുന്നതിനെതിരെ 2012-ല് പ്രത്യക്ഷസമര രംഗത്തിറങ്ങി. 
                        മലയാള ഐക്യവേദിക്ക് ഭരണഭാഷാവേദി, ശാസ്ത്രമലയാളവേദി, സാമൂഹ്യശാസ്ത്ര മലയാളവേദി,
മലയാള മാധ്യമവേദി, മലയാള വിവരസാങ്കേതിക വേദി, മലയാള വിവര്‍ത്തക വേദി, പ്രൈമറിതല മലയാളവേദി, ഹൈസ്കൂള് തല മലയാളവേദി, ഹയര്‍സെക്കന്ററി തല മലയാളവേദി, ബിരുദതല മലയാളവേദി, ബിരുദാനന്തരതല മലയാളവേദി, എന്നിങ്ങനെ വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ച് ഉപസമിതികളുണ്ട്. ഈ വിഷയങ്ങളെ സംബന്ധിച്ച് ഒരു ശില്‍പ്പശാല 2010 നവം. 23, 24 തിയതികളില്‍ എറണാകുളം ജില്ലയിലെ കറുകുറ്റിയില് സംഘടിപ്പിക്കുകയും നയം രൂപീകരിക്കുകയുമുണ്ടായി. 2013 ജൂണ്‍ 1, 2 തിയതികളില്‍ പാലക്കാട് മുണ്ടൂരില് മറ്റൊരു പ്രവര്‍ത്തക ക്യാമ്പും സംഘടിപ്പിച്ചു. 
                                   പതിനാല് ജില്ലകളിലും പ്രാദേശിക ഘടകങ്ങളോടു കൂടി സംസ്ഥാനമാകമാനം മലയാള ഐക്യവേദി പ്രവര്‍ത്തിക്കുന്നു. ഇരുപത്തിയഞ്ച് അംഗങ്ങളുള്ള സെക്രട്ടറി തല സമിതി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു. 


ഭാരവാഹികള്‍


 പ്രസിഡന്റ്: എം. വി. പ്രദീപന്‍.
ജന. സെക്രട്ടറി: ആര്‍. ഷിജു.
കണ്‍വീനര്‍:  ഡോ. വി. പി. മാര്‍ക്കോസ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള് മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.

ഈ മാസത്തെ ജനപ്രിയ പോസ്റ്റുകള്‍‌

ലേബലുകളിലൂടെ തിരയൂ...

അജിത്. കെ (1) അടൂര്‍ (1) അനുസ്മരണം (1) അരുണ്‍. എസ്. ശശി (1) അസീസ് തരുവണ (1) ആദരാഞ്ജലികള്‍ (2) ആര്‍.വി.ജി.റിപ്പോര്‍ട്ട് (1) ആലപ്പുഴ (1) ആല്‍ബം (7) ആശംസകള്‍ (4) ഇ.ദിനേശന്‍ (1) ഇന്ത്യാ ടുഡേ (4) ഉത്തരവ് (8) ഉപവാസ സമരം (1) ഉമ്മര്‍. ടി. കെ (1) എ.എന്‍.പി. ഉമ്മര്‍കുട്ടി (1) എഡിറ്റോറിയല്‍ (12) എന്‍. വി. പി. ഉണ്ണിത്തിരി (1) എം. ആര്. രാഘവവാര്യര് (1) എം.ടി. (2) എം.പി. വീരേന്ദ്രകുമാര്‍ (1) എര്‍ണാകുളം (3) എസ്. ആര്‍. ഹരീഷ് (1) എസ്.സി.ഇ.ആര്‍.ടി. (1) ഐക്യമലയാള പ്രസ്ഥാനം (3) ഒന്നാം ഭാഷ (12) ഓണ്‍ലൈന്‍ പ്രചരണം (1) ഓർഡിനൻസ് (1) ഓര്‍മിപ്പിക്കല്‍ സമരം (1) ഔദ്യോഗികഭാഷ (3) കണ്ണൂര്‍ (8) കത്ത് (5) കന്നട (1) കരുണാനിധി (1) കല്പറ്റ നാരായണന്‍ (1) കല്‍പറ്റ നാരായണന്‍ (1) കവിത (1) കാര്‍ട്ടൂണ്‍ (1) കാവുമ്പായി ബാലക‍ൃഷ്ണന്‍ (1) കാസര്‍കോട് (4) കൃഷ്ണയ്യര്‍ (1) കെ. എം. അബ്ദുള്‍ സലാം (1) കെ.കെ.കൊച്ച് (1) കെ.പി.രാമനുണ്ണി (6) കേരള സിലബസ് (1) കേരളകൌമുദി (6) കൈരളി ടിവി (2) കൊയിലാണ്ടി (1) കൊല്ലം (1) കോടതിഭാഷ (21) കോണ്ടാക്റ്റ് (1) കോഴിക്കോട് (10) ക്യാമ്പ് (2) ക്ലാസിക്കല്‍ പദവി (1) ഗീത (2) ഗൂഗിള് ട്രാന്സ്ലേറ്റ് (1) ഗ്രന്ഥാലോകം (1) ചലച്ചിത്രോത്സവം (1) ചാനല്‍ ചര്‍ച്ച (1) ചിത്രങ്ങള്‍ (49) ജനയുഗം (8) ജന്മഭൂമി (3) ജില്ലാ കൂടിയിരുപ്പ് (1) ജില്ലാ ക്യാമ്പ് (1) ജില്ലാ സമിതി (3) ജില്ലാ സംഗമം (1) ജില്ലാ സമ്മേളനം (14) ജോര്‍ജ് വര്‍ഗീസ് (1) ടി. മധു (1) ടിക്കറ്റ് (1) ഡി. ദയാനന്ദന്‍ (1) ഡി. വിനയചന്ദ്രന്‍ (1) തമിഴ് (3) തിരുവനന്തപുരം (21) തുഞ്ചന്‍ ഉത്സവം (2) തൃശ്ശൂര്‍ (3) തേജസ് (2) ദ ഹിന്ദു (5) ദേശാഭിമാനി (22) ധര്‍ണ്ണ (4) നടുവട്ടം ഗോപാലകൃഷ്ണന്‍ (1) നിയമസഭയില്‍ ലഭിച്ച മറുപടി (1) നിയമസഭാ മാര്‍ച്ച് (1) നിരാഹാരസമരം (2) നിവേദനം (2) നോട്ടീസ് (34) പത്തനംതിട്ട (4) പത്രക്കുറിപ്പ് (3) പത്രസമ്മേളനം (2) പരമ്പര (1) പാഠപുസ്തകം (1) പാലക്കാട് (14) പാലോട് രവി (1) പി. കെ. ശ്രീകുമാര്‍ (1) പി. ജെ. ഫ്രാന്‍സിസ് (1) പി. സുരേഷ് (1) പി.ആര്‍.നാഥന്‍ (1) പി.ഐ. ശങ്കരനാരായണന്‍ (1) പി.കെ.രാജശേഖരന്‍ (1) പി.ജി. (1) പി.പവിത്രന്‍ (22) പുസ്തകപരിചയം (2) പൊതുവിദ്യാഭ്യാസം (2) പോസ്റ്റര്‍ (12) പ്രതികരണം (1) പ്രബന്ധാവതരണ പരമ്പര (1) പ്രബന്ധാവതരണം (1) പ്രാദേശിക സമിതി (10) പ്രേമചന്ദ്രന്‍ (2) പ്ലസ് വണ്‍ (5) ഫീച്ചര്‍ (1) ബി.എസ്.വാരിയര്‍ (1) ബ്ലോഗന (1) ഭരണ ഭാഷ (1) ഭാരവാഹികള്‍ (2) ഭാഷ (4) ഭാഷാനിയമം (2) ഭാഷാപോഷിണി (1) മനോരമ ഓണ്‍ലൈന്‍ (2) മംഗളം (5) മലപ്പുറം (31) മലയാള മനോരമ (21) മലയാള സര്‍വകലാശാല (8) മലയാളം (6) മലയാളം ടെക്സ്റ്റ് (5) മലയാളം വാരിക (5) മറാത്തി (1) മാതൃഭാഷാദിനം (45) മാതൃഭാഷാവകാശജാഥ (9) മാതൃഭാഷാസംഗമം (9) മാതൃഭൂമി (131) മാതൃഭൂമി ആഴ്ചപ്പതിപ്പ് (3) മാധ്യമം (16) മാസിക (1) മിനിറ്റ്സ് (1) മൊബൈല്‍ (1) രാഘവന്‍ പയ്യനാട് (2) രാജന്‍ ഗുരുക്കള്‍ (1) രൂപരേഖ (1) ലേഖനം (112) വത്സലന്‍ വാതുശ്ശേരി (1) വയനാട് (6) വായനശാല (1) വാര്‍ത്ത (209) വാർത്ത (9) വാര്‍ഷികം (3) വി. ആര്‍. കൃഷ്ണയ്യര്‍ (1) വി. പി. മാര്‍ക്കോസ് (1) വി.ആർ.കൃഷ്ണയ്യർ (1) വി.സി.അഭിലാഷ് (1) വിക്കിപീഡിയ (1) വിജ്ഞാന മലയാളം (18) വിജ്ഞാനകൈരളി (27) വിദ്യ. എസ് (1) വിദ്യാര്‍ത്ഥി മലയാളവേദി (6) വീക്ഷണം (1) വീരേന്ദ്രകുമാര്‍ (1) ശങ്കരനാരായണന്‍ (1) ശാസ്ത്രഭാഷ ഗവേഷണഭാഷ (1) ശാസ്ത്രവാര്‍ത്തകള്‍ (11) ശില്പശാല (1) ഷാജി ജേക്കബ് (1) ഷിജു. ആര്‍ (1) സതീശ് സൂര്യന്‍ (1) സബ്ടൈറ്റില്‍ (1) സമഗ്ര മലയാള നിയമം (19) സമഗ്രമലയാള നിയമം (4) സമരം (7) സമരവിളംബരം (9) സംഘടന (1) സംസ്ഥാന സമ്മേളനം (26) സി. രാധാകൃഷ്ണന്ർ (1) സി. ശ്രീകുമാര്‍ (1) സിന്ധു (1) സിലബസ് (1) സിറാജ് (3) സുകുമാര്‍ അഴീക്കോട് (1) സുബൈര്‍ അരിക്കുളം (4) സെക്രട്ടറിതലസമിതി (1) സെമിനാര്‍ (4) സൗമ്യ ബേബി (1) സ്കൂള്‍ (1) ഹരജി (1) ഹിന്ദി പാഠപുസ്തകം (2) ഹേമ ജോസഫ് (1)