ഭാഷയ്ക്കുവേണ്ടിയുള്ള സമരം ഭരണകൂടത്തിനെതിരെയല്ല ;
പി. എൻ. നെടുവേലി
കാരപ്പറമ്പ് : മലയാള ഐക്യവേദി - വിദ്യാർത്ഥി മലയാള വേദി 15-ാമത് വാർഷിക സമ്മേളനത്തിന് മാതൃഭാഷ വിദ്യാലയമായ ഗവ: എച്ച്. എസ്. എസ്. എസ് കാരപ്പറമ്പിൽ തുടക്കമായി. ഭാഷാസമര പോരാളി പി.എൻ. നെടുവേലി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭാഷയ്ക്കുവേണ്ടിയുള്ള സമരം ഭരണകൂടത്തിനെതിരെയല്ല, കേരള ജനതയ്ക്കുവേണ്ടിയുള്ള അവകാശ പ്രക്ഷോഭങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ യു. കെ. കുമാരൻ അധ്യക്ഷത വഹിച്ചു. കെ. കെ. സുബൈർ കെ. എ. എസ്. മുഖ്യപ്രഭാഷണം നടത്തി. സി. എസ്. മീനാക്ഷി മുഖ്യാതിഥിയായിരുന്നു. ഗവ: എച്ച്. എസ്. എസ്. കാരപ്പറമ്പിലെ പ്രധാന അധ്യാപികയായ ദീപാഞ്ജലി, എസ്. എം. സി. ചെയർമാൻ കെ. ജറീഷ് എന്നിവർ ആശംസ അറിയിച്ചു. മലയാള ഐക്യവേദി ജനറൽ സെക്രട്ടറി എസ്. രൂപിമ സ്വാഗതവും, വിദ്യാർത്ഥി മലയാള വേദി സംസ്ഥാന പ്രസിഡന്റ് ശ്രുതി നന്ദിയും പറഞ്ഞു.
07.02.2025
