ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ 2013 മാര്‍ച്ച് 19 മുതല്‍
ശ്രീ. കെ.പി.രാമനുണ്ണി സമഗ്ര മലയാളനിയമം നിയമസഭയില്‍ അവതരിപ്പിക്കണമെന്ന ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാരസമരം നടത്തി. ഉറപ്പുകള്‍ പാലിക്കതെ വന്നപ്പോള്‍ 2013 മെയ് 21 ന് 'ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ഓര്‍മ്മിപ്പിക്കല്‍' സമരവും, 2014 ജൂണ്‍ 25 ന് നിയമസഭാ മാര്‍ച്ചും നടത്തി. തൊട്ടടുത്ത നിയമസഭാ സമ്മേളനത്തില്‍ നിയമം പാസ്സാക്കുമെന്ന മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മറ്റ് ബന്ധപ്പെട്ടവരുടേയും ഉറപ്പിലാണ് ഓരോ സമരം അവസാനിപ്പിച്ചത്. എന്നാല്‍ നിയമസഭാ സമ്മേളനങ്ങള്‍ പലത് കഴിഞ്ഞിട്ടും നിയമം അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായിട്ടില്ല. 2015 ജനുവരി 16 ന് കുട്ടികളുടെയും കലാകാരന്മാരുടെയും നേതൃത്വത്തില്‍ നടന്ന 'എഴുത്തും വരയും' സമരവും ഇതേ ആവശ്യം മുന്‍നിര്‍ത്തിയായിരുന്നു.
നടപ്പ് നിയമസഭാ സമ്മേളനത്തില്‍ തന്നെ സമഗ്ര മലായളനിയമം പാസാക്കണമെന്ന് ആവശ്യപ്പെട്ട് വി മധുസൂദനന്‍നായര്‍, കെ പി രാമനുണ്ണി എന്നിവരുടെ നേതൃത്വത്തില്‍ 2015 മാര്‍ച്ച് 23 മുതല്‍ 26 വരെ ഹൈക്കോടതി മുതല്‍ നിയമസഭവരെ മാതൃഭാഷാവകാശ ജാഥയും 27 മുതല്‍ അനിശ്ചിതകാല നിരാഹാര സമരവും. വിജയിപ്പിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.