2015, മാർച്ച് 28, ശനിയാഴ്‌ച

പരീക്ഷാമുറിയില്നിന്നു പുറത്താക്കപ്പെടുന്ന മലയാളം

ഭരണഭാഷ മലയാളമാണെന്നും അതുകൊണ്ടുതന്നെ ഭരണനടപടിക്രമങ്ങളും കാര്യാലയങ്ങളിലെ
എഴുത്തുകുത്തുകളും മലയാളത്തില്ത്തന്നെ വേണമെന്നുമാണ് സര്ക്കാറിന്റെ നയം. എന്നാല്,
ഭരണത്തിന്റെ തലസ്ഥാനമായ സെക്രട്ടേറിയറ്റില് ഉദ്യോഗം നേടുന്നവര്ക്കു മലയാളം എഴുതാനും
വായിക്കാനും അറിയണമെന്നില്ല. മലയാളത്തിനു ശ്രേഷ്ഠഭാഷാപദവി നേടിയെടുത്തതില്
അഭിമാനിക്കുന്ന സര്ക്കാറിന്റെ നയം എന്തായാലും ഉദ്യോഗാര്ഥികളെ തിരഞ്ഞെടുക്കുന്ന
പബ്ലിക് സര്വീസ് കമ്മീഷന്റെ അഭിപ്രായം എതിര്ദിശയിലാണ്. സെക്രട്ടേറിയറ്റ്,
പി.എസ്.സി., ലോക്കല് ഫണ്ട് ഓഡിറ്റ് വകുപ്പ് എന്നിവിടങ്ങളിലെ അസിസ്റ്റന്റ്
തസ്തികയ്ക്കുള്ള പരീക്ഷയില്നിന്ന് മലയാളഭാഷ ഒഴിവാക്കിയിരിക്കുന്നു.
വെറും പത്തുമാര്ക്കിനുള്ള ചോദ്യങ്ങളാണ് മലയാളഭാഷാ പരിജ്ഞാനം അളക്കാനായി ഈ
പരീക്ഷയ്ക്കുണ്ടായിരുന്നത്. കേരളത്തിലെ ഭാഷാന്യൂനപക്ഷങ്ങള് പരാതിപ്പെട്ടതിനാലാണ്
മാതൃഭാഷയായ മലയാളം ഒഴിവാക്കിയതെന്നാണ് പി.എസ്.സി. അധ്യക്ഷന്റെ വിശദീകരണം.
ന്യൂനപക്ഷങ്ങളുടെ ഭാഷകളായ കന്നഡയിലും തമിഴിലും ചോദ്യങ്ങള് തയ്യാറാക്കാനുള്ള
സാങ്കേതിക ബുദ്ധിമുട്ടാണ് മറ്റൊരുകാരണം. ന്യൂനപക്ഷാവകാശങ്ങള്
സംരക്ഷിക്കപ്പെടണമെന്ന കാര്യത്തില് ആര്ക്കും എതിരഭിപ്രായമുണ്ടാവാന് തരമില്ല.
പക്ഷേ, അതുപോലെത്തന്നെ പ്രധാനമാണ് ഭൂരിപക്ഷത്തിന്റെ മാതൃഭാഷാവകാശവും.
കഴിഞ്ഞവര്ഷം കാസര്കോട് ജില്ലയില് ഒരു പി.എസ്.സി. പരീക്ഷ നടക്കുമ്പോള്
മലയാളത്തില്മാത്രം ഉത്തരമെഴുതാന് കഴിയുന്ന ചോദ്യങ്ങള് ഉള്ളതിന്റെ പേരില് വലിയ
പ്രതിഷേധമുണ്ടായിരുന്നു. ബി.ജെ.പി. പ്രവര്ത്തകര് ചോദ്യക്കടലാസ് കീറിയെറിഞ്ഞ് പരീക്ഷ
തടസ്സപ്പെടുത്തിയതോടെ പി.എസ്.സി. ആ പരീക്ഷതന്നെ വേണ്ടെന്നുവെച്ചു. കാസര്കോട്ടെ
കന്നഡ ന്യൂനപക്ഷത്തിനിടയില് ഈ മലയാളവിരുദ്ധ സമരത്തിലൂടെ ബി.ജെ.പി.
നേട്ടമുണ്ടാക്കുമെന്നുഭയന്ന മറ്റു രാഷ്ട്രീയകക്ഷികളും ഇടതു വലതുഭേദമില്ലാതെ
പ്രതിഷേധവുമായി രംഗത്തെത്തുകയുണ്ടായി. ലോക്സഭാ തിരഞ്ഞെടുപ്പു വരാന് പോകുന്നതിന്റെ
പശ്ചാത്തലത്തിലുള്ള തന്ത്രമായിരുന്നു ആ ന്യൂനപക്ഷപ്രേമം
കേരളത്തിലെ മറ്റൊരു സ്ഥലത്തും തമിഴ് സ്വാധീനതയുള്ള പ്രദേശങ്ങളില്പ്പോലും നമ്മുടെ
മുഖ്യരാഷ്ട്രീയകക്ഷികള് അത്തരമൊരു നിലപാടു സ്വീകരിച്ചിട്ടില്ലെന്നുകൂടി ഓര്ക്കണം.
കേരളപ്രേമവും ശ്രേഷ്ഠമലയാള പ്രേമവും പ്രകടിപ്പിക്കുന്ന രാഷ്ട്രീയപ്പാര്ട്ടികളുടെ
ഇരട്ടത്താപ്പാണ് മലയാളം ഒഴിവാക്കാന് പബ്ലിക് സര്വീസ് കമ്മീഷനെ പ്രേരിപ്പിച്ചത്
എന്നതാണു വാസ്തവം. മലയാളം ഒഴിവാക്കുന്നതിലൂടെ ന്യൂനപക്ഷനീതി
ഉറപ്പാക്കാനാവുമെങ്കിലും ഭരണഭാഷ മലയാളമാകണമെന്ന സര്ക്കാര്നയം നടപ്പാക്കാന്
കഴിയണമെന്നില്ല. ഉദ്യോഗം ലഭിക്കുന്നവര് മലയാളംമിഷന്റെ പരീക്ഷ ജയിച്ചാല്മതിയെന്ന
മറുമരുന്നാണ് പി.എസ്.സി.യുടെ കൈവശമുള്ളത്. ജയിച്ചില്ലെങ്കിലോ എന്ന സംശയാലുക്കളുടെ
ചോദ്യത്തിന് ഉത്തരമില്ല.
മാതൃഭാഷയായ മലയാളവും കേരളസംസ്കാരവും പരിചയമില്ലാത്ത ഒരു ഉദ്യോഗസ്ഥവര്ഗം
മലയാളം മാത്രമറിയാവുന്ന ബഹുഭൂരിപക്ഷം ആശ്രയിക്കുന്ന സര്ക്കാര് കാര്യാലയങ്ങളില്
ഉണ്ടാകുന്നത് അഭികാമ്യമാണോ എന്ന് ആലോചിക്കേണ്ടത് സംസ്ഥാന സര്ക്കാറാണ്.
മലയാളത്തില്മാത്രം ഉത്തരമെഴുതാന് കഴിയുന്ന ഭാഷാനൈപുണിചോദ്യങ്ങള് ഒഴിവാക്കിയ
പി.എസ്.സി. പകരം വെച്ചിട്ടുള്ളത് സര്ക്കാറിന്റെ സാമൂഹികക്ഷേമ പരിപാടികളെപ്പറ്റിയുള്ള
ചോദ്യങ്ങളാണ്. അവിടെ ഇംഗ്ലീഷിലും അവയ്ക്ക് ഉത്തരമെഴുതാന് കഴിയുന്ന കേരള
സംസ്കാരത്തെക്കുറിച്ചുള്ള ചോദ്യങ്ങള് ആകാമായിരുന്നു.
എന്തുകൊണ്ടോ അങ്ങനെയൊരു തീരുമാനം പി.എസ്.സി.യില് നിന്നുണ്ടായില്ല. മലയാളത്തോട്
ഔദ്യോഗികതലത്തില് തുടരുന്ന അവഗണനയുടെ ഒടുവിലത്തെ ഉദാഹരണമായാണ്
ഭൂരിപക്ഷംജനങ്ങളും പി.എസ്.സി.യുടെ തീരുമാനത്തെ കാണുന്നത്, അവരുടെ നയപരവും
സാങ്കേതികവുമായ വിഷമങ്ങള് എന്തുതന്നെയായാലും. മലയാളത്തെ പത്താംക്ളാസ്സുവരെ
നിര്ബന്ധിത ഒന്നാംഭാഷയായി പ്രഖ്യാപിച്ച സ്വന്തം ഉത്തരവുനടപ്പാക്കാന് സര്ക്കാര്
ഇനിയും തുനിഞ്ഞിട്ടില്ലാത്ത കേരളത്തില് മാതൃഭാഷാദ്രോഹനടപടികള് ഇനിയുമുണ്ടാകുമെന്നാണ്
സ്വാഭിമാനികളായ ഭാഷാസ്നേഹികള് കരുതുന്നത്. ശ്രേഷ്ഠമലയാളത്തോടുള്ള കൂറ്
യഥാര്ഥമാണെന്നു തെളിയിക്കുന്ന നിലപാട് സ്വീകരിക്കാന് ഇനി സംസ്ഥാന സര്ക്കാറിനുമാത്രമേ
കഴിയൂ. ആ ഇച്ഛാശക്തിയാണു സര്ക്കാര് പുലര്ത്തേണ്ടത്.

2015, മാർച്ച് 26, വ്യാഴാഴ്‌ച

മാതൃഭാഷ നഷ്ടപ്പെടുനഷ്ടപ്പെടുന്നവരുടെ വേദനയുമായി 'അഗ്ഗെദ് നായാഗ'

മാതൃഭാഷ നഷ്ടപ്പെടുനഷ്ടപ്പെടുന്നവരുടെ വേദനയുമായി 'അഗ്ഗെദ് നായാഗ'

മലയാള ഭാഷാനിയമം എത്തിപ്പോയി, ഇനി എല്ലാം മലയാളത്തില്‍. - സി.പി. ശ്രീഹര്‍ഷന്‍.

മലയാള ഭാഷാനിയമം എത്തിപ്പോയി, ഇനി എല്ലാം മലയാളത്തില്‍. - സി.പി. ശ്രീഹര്‍ഷന്‍.

മലയാളം കരയുന്നത് കേള്‍ക്കുന്നില്ലേ ? - എ. എം. ഉണ്ണികൃഷ്ണന്‍.

മലയാളം കരയുന്നത് കേള്‍ക്കുന്നില്ലേ ? - എ. എം. ഉണ്ണികൃഷ്ണന്‍.

2015, മാർച്ച് 11, ബുധനാഴ്‌ച

മാതൃഭാഷാ അവകാശ ജാഥ നോട്ടീസ്.

ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ 2013 മാര്‍ച്ച് 19 മുതല്‍
ശ്രീ. കെ.പി.രാമനുണ്ണി സമഗ്ര മലയാളനിയമം നിയമസഭയില്‍ അവതരിപ്പിക്കണമെന്ന ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാരസമരം നടത്തി. ഉറപ്പുകള്‍ പാലിക്കതെ വന്നപ്പോള്‍ 2013 മെയ് 21 ന് 'ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ഓര്‍മ്മിപ്പിക്കല്‍' സമരവും, 2014 ജൂണ്‍ 25 ന് നിയമസഭാ മാര്‍ച്ചും നടത്തി. തൊട്ടടുത്ത നിയമസഭാ സമ്മേളനത്തില്‍ നിയമം പാസ്സാക്കുമെന്ന മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മറ്റ് ബന്ധപ്പെട്ടവരുടേയും ഉറപ്പിലാണ് ഓരോ സമരം അവസാനിപ്പിച്ചത്. എന്നാല്‍ നിയമസഭാ സമ്മേളനങ്ങള്‍ പലത് കഴിഞ്ഞിട്ടും നിയമം അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായിട്ടില്ല. 2015 ജനുവരി 16 ന് കുട്ടികളുടെയും കലാകാരന്മാരുടെയും നേതൃത്വത്തില്‍ നടന്ന 'എഴുത്തും വരയും' സമരവും ഇതേ ആവശ്യം മുന്‍നിര്‍ത്തിയായിരുന്നു.

നടപ്പ് നിയമസഭാ സമ്മേളനത്തില്‍ തന്നെ സമഗ്ര മലായളനിയമം പാസാക്കണമെന്ന് ആവശ്യപ്പെട്ട് വി മധുസൂദനന്‍നായര്‍, കെ പി രാമനുണ്ണി എന്നിവരുടെ നേതൃത്വത്തില്‍ 2015 മാര്‍ച്ച് 23 മുതല്‍ 26 വരെ ഹൈക്കോടതി മുതല്‍ നിയമസഭവരെ മാതൃഭാഷാവകാശ ജാഥയും 27 മുതല്‍ അനിശ്ചിതകാല നിരാഹാര സമരവും. വിജയിപ്പിക്കുക.