2011, സെപ്റ്റംബർ 25, ഞായറാഴ്‌ച

ഔദ്യോഗികാവശ്യങ്ങള്‍ക്ക് മലയാളം ഉപയോഗിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: പൊതുഭരണവകുപ്പില്‍ എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും മലയാളം ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. നിയമപരമായി ഇംഗ്ലീഷും ന്യൂനപക്ഷ ഭാഷകളായ തമിഴും കന്നഡയും ഉപയോഗിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളവയെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മാതൃഭൂമി
25.09.2011

2011, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

കോടതിഭാഷ മലയാളമാക്കുക - ജനകീയ ഒപ്പുശേഖരണത്തില്‍ പ്രമുഖര്‍ പങ്ക് ചേരുന്നു

സച്ചിദാനന്ദന്‍

ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍
എം.കെ. സാനു

കെ.എന്‍. പണിക്കര്‍

സുനില്‍ പി. ഇളയിടം

കൊയിലാണ്ടിയില്‍ നടന്ന ഒപ്പുശേഖരണം



തൊടുപുഴ







എറണാകുളം


മലപ്പുറം

കൊടുങ്ങല്ലൂര്‍


തിരുവനന്തപുരം



2011, സെപ്റ്റംബർ 6, ചൊവ്വാഴ്ച

മലയാളം ഒന്നാം ഭാഷയാക്കിക്കൊണ്ട് ഇറങ്ങിയ ഉത്തരവ്

G.O._01.09.2011_

2011, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധമാക്കി ഉത്തരവിറങ്ങി

കോഴിക്കോട്: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മലയാളഭാഷാപഠനം നിര്‍ബന്ധമാക്കിയും ഇതരഭാഷകള്‍ ഒന്നാംഭാഷയായെടുത്ത് പഠിക്കുന്ന കുട്ടികള്‍ക്ക് മലയാളപഠനത്തിന് കൂടുതല്‍ പീരിയഡുകള്‍ അനുവദിച്ചും ഉത്തരവിറങ്ങി.

ഇതുപ്രകാരം പൊതുവിദ്യാലയങ്ങളില്‍ ചൊവ്വാഴ്ചകളില്‍ എട്ടു പീരിയഡുകളുണ്ടാവും. ഓറിയന്‍റല്‍ വിദ്യാലയങ്ങളില്‍ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലായി മൂന്നു പീരിയഡുകള്‍ കണ്ടെത്തി മലയാളംപഠിപ്പിക്കും. ഈ ദിവസങ്ങളില്‍ എട്ടു പീരിയഡുകളുണ്ടായിരിക്കും. സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറികളില്‍ മലയാളം പഠിപ്പിക്കുന്നതിനും എല്ലാ ഹയര്‍സെക്കന്‍ഡറികളിലും മലയാള ഭാഷാപഠനം ഉറപ്പാക്കുന്നതിനും ആവശ്യമായ റിപ്പോര്‍ട്ടുകള്‍ നല്‍കാന്‍ ബന്ധപ്പെട്ട ഡയറക്ടര്‍മാരെ വിദ്യാഭ്യാസവകുപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഓണാവധിക്കുശേഷം ഇതുസംബന്ധിച്ച പുനഃക്രമീകരണം വരുത്തി ബന്ധപ്പെട്ടവര്‍ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കണം.
മാതൃഭൂമി

2011, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

ഉലുവയുടെ ഇംഗ്ലീഷ് എന്ത്? - ബി.എസ്. വാരിയര്‍

'അമ്മേ, ക്യാറ്റിന്റെ ടെയിലില്‍ പിടിച്ചപ്പോള്‍ എന്റെ ഫീറ്റില്‍ മാന്തി- ഒന്നാം ക്ളാസില്‍ പഠിക്കുന്ന ആറുവയസ്സുകാരിയുടെ ഭാഷ തെല്ല് അദ്ഭുതപ്പെടുത്തി. കോളജ് അധ്യാപകനായ സുഹൃത്തിന്റെ വീട്ടില്‍ മൂന്നു പതിറ്റാണ്ടു മുന്‍പു നടന്ന സംഭവം. വിവരവും വിവേകവുമുള്ള അച്ഛനമ്മമാര്‍ എന്തുകൊണ്ടാണു കുട്ടിയെ ഈ വികൃതഭാഷ സംസാരിപ്പിക്കുന്നതെന്നു ചോദിച്ചപ്പോള്‍ മറുപടി പറഞ്ഞത് കുട്ടിയുടെ അമ്മ. 'വീട്ടിലായാലും പേരെല്ലാം ഇംഗിഷിലേ പറയാവൂ എന്നു ടീച്ചര്‍ നിര്‍ബന്ധിക്കുന്നു.

മാള സ്കൂളില്‍ മലയാളത്തില്‍ സംസാരിച്ചുപോയ കുട്ടികള്‍ക്ക് ആയിരം രൂപ പിഴയിട്ടെന്ന ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടപ്പോഴാണു പഴയ കഥ ഓര്‍മ വന്നത്. ആയിരം ഇല്ല, വെറും 250 മാത്രമാണു പിഴയെന്ന വിശദീകരണവും നമുക്കു സമാധാനം നല്‍കുന്നില്ല. 103 കുട്ടികളെ ഇക്കാര്യത്തിനു ക്ളാസില്‍ നിന്ന് ഇറക്കി വിട്ടുവത്രേ.

നമുക്കു കുട്ടിക്കഥയിലേക്കു തിരിച്ചുവരാം. പിറ്റേന്ന് ഇളയ കുട്ടിയെ അതേ സ്കൂളിലെ നഴ്സറി ക്ളാസില്‍ ചേര്‍ക്കാന്‍ പോകുന്നുണ്ടെന്നു സുഹൃത്ത് അറിയിച്ചപ്പോള്‍ കൂട്ടത്തില്‍ ഞാനും ചെല്ലാമെന്നു പറഞ്ഞു. ചെന്നു. സുഹൃത്ത് എന്നെ ഹെഡ്മിസ്ട്രസിനു പരിചയപ്പെടുത്തി. പത്രത്തില്‍ പേരു കണ്ടറിയാമെന്ന് അവര്‍ സൂചിപ്പിച്ചു.

പ്രവേശനത്തിന്റെ ചടങ്ങുകളൊക്കെ കഴിഞ്ഞപ്പോള്‍, രണ്ടു മിനിറ്റ് സംസാരിക്കാന്‍ സമയമുണ്ടോയെന്നു ഞാന്‍ ഹെഡ്മിസ്ട്രസിനോടു ചോദിച്ചു. ഉണ്ടെന്നു പറഞ്ഞു. 'ഞാനിന്നലെ ഇദ്ദേഹത്തിന്റെ വീട്ടില്‍ പോയിരുന്നു. ഈ കുഞ്ഞിന്റെ മൂത്തവള്‍ ഇവിടെ ഒന്നാം ക്ളാസില്‍ പഠിക്കുന്നുണ്ടnല്ലോ. അവള്‍ ഇംഗിഷും മലയാളവും ചേര്‍ത്തു കൃത്രിമമായ അവിയല്‍ ഭാഷയില്‍ സംസാരിക്കുന്നതു കേട്ടു. കാരണം ചോദിച്ചപ്പോള്‍ പേരെല്ലാം ഇംഗിഷിലേ പറയാവു എന്നു സ്കൂളില്‍ നിന്നു നിര്‍ദേശമുണ്ടെന്നറിഞ്ഞു.

'അതു പിന്നെ, ഞങ്ങള്‍ വളരെ പര്‍ട്ടിക്കുലറാ. വീട്ടിലായാലും കുട്ടികള്‍ നൌണ്‍ ഫോംസെല്ലാം ഇംഗിഷിലേ പറയാവൂ. എങ്കിലേ വൊക്കാബ്യുലറി ഡവലപ് ചെയ്യൂ.
ഇങ്ങനെയൊരു നിര്‍ബന്ധംവച്ചാല്‍ കുട്ടിയുടെ ആശയപ്രകടനശേഷി സ്വാഭാവികമായി വികസിക്കുന്നതിനു തടസ്സമാകില്ലേയെന്ന സംശയത്തിനു തൃപ്തികരമായ മറുപടി കിട്ടിയില്ല.

'തെറ്റിദ്ധരിക്കില്ലെങ്കില്‍ ചോദിക്കാം. ടീച്ചര്‍ക്കു പാചകവിദ്യ അറിയാമോ?- ചോദ്യം അവര്‍ക്കു നന്നേ പിടിച്ചു. പെട്ടെന്നു വാചാലയായി.

'അറിയാമോയെന്നോ? വെജ്ജായാലും നോണ്‍വെജ്ജായാലും ഞാന്‍ എക്സ്പെര്‍ട്ടാ. അടപ്രഥമന്‍ മുതല്‍ ചിക്കന്‍ ബിരിയാണി വരെ ചെയ്യാന്‍ പതിന്നാലു വയസ്സായപ്പോഴേക്കും അമ്മ പഠിപ്പിച്ചതാ.
'അത്രയൊന്നും വേണ്ട ടീച്ചറേ. സാമ്പാറു വയ്ക്കുന്നതെങ്ങനെയെന്നു പെട്ടെന്ന് ഇംഗിഷിലൊന്നു പറഞ്ഞേ.

'അതൊരു ഓക്വേര്‍ഡ് എംബാരസിങ് സജഷനാണ്.
'വേണ്ട, ഉലുവയുടെ ഇംഗിഷ് എന്താണ്, ടീച്ചറേ.
'അതു പിന്നെ, ഇപ്പോള്‍ ഓര്‍ക്കുന്നില്ല.
'ഇതുതന്നെയല്ലേ ആശയവിനിമയത്തിലെ തകരാറ്? ക്ളാസില്‍ ഇംഗിഷ് മാധ്യമത്തില്‍ പഠിപ്പിക്കുമ്പോള്‍ ആ ഭാഷ നന്നായി പറയാം, പറയണം. ഇംഗിഷില്‍ ഭംഗിയായി എഴുതാനും സ്വാഭാവികമായി സംസാരിക്കാനും നമ്മുടെ കുട്ടികളെ പഠിപ്പിക്കുകയും വേണം.

പക്ഷേ, വീട്ടില്‍പ്പോലും മാതൃഭാഷയില്‍ മിണ്ടിപ്പോകരുതെന്ന വാശി വിദ്യാഭ്യാസത്തിന്റെ അടിവേരിളക്കുകയില്ലേ?

അടുക്കളയില്‍ ഉലുവയ്ക്കു ഫെനുഗ്രീക്കെന്നും കൊത്തമല്ലിക്കു കൊറിയാന്‍ഡറെന്നും ജീരകത്തിനു കമിന്‍ സീഡെന്നും കായത്തിന് അസഫേറ്റിഡയെന്നും ചീരയ്ക്കു അമരാന്തസെന്നും ചേമ്പിനു കൊളക്കേഷ്യയെന്നും പറയണമെന്ന വാശി വേണോ? ഓരോ സന്ദര്‍ഭത്തിനും യോജിച്ച ഭാഷ ഉപയോഗിക്കുക. അത് ഏറ്റവും ഭംഗിയായി പ്രയോഗിക്കാന്‍ ശീലിക്കുക. ഇതല്ലേ കുട്ടികളെ പഠിപ്പിക്കേണ്ടത്?

സ്കൂളുകളില്‍ ചിട്ട നിശ്ചയമായും വേണം. പക്ഷേ, ഏതും അതിരു കടക്കരുത്. ക്രമാധികമായി മുടി നീട്ടിവളര്‍ത്തിയ കുട്ടികളെ നിരത്തിനിര്‍ത്തി ഓഗസ്റ്റ് രണ്ടിനു മറ്റൊരു സ്കൂളില്‍ ബാര്‍ബര്‍പണി അറിയാത്ത അധ്യാപകന്‍ കത്രികയെടുത്തു പെരുമാറിയെന്നും അവരില്‍ പലരും പിന്നീടു യഥാര്‍ഥ ബാര്‍ബര്‍മാരെ തേടിപ്പോകേണ്ടി വന്നെന്നുമുള്ള പാലക്കാടു വാര്‍ത്തയും ചിട്ടയുടെ നല്ല മാതൃകയെയല്ലല്ലോ ഓര്മിപ്പിക്കുന്നത്.
മനോരമ ഓണ്‍ലൈന്‍

ഒപ്പുശേഖരണം ഉദ്ഘാടനം ഇന്ന്; കോടതി ഭാഷ മലയാളമാക്കണമെന്ന് ആവശ്യപ്പെട്ട് ഭീമഹര്‍ജി

കൊച്ചി: സംസ്ഥാനത്തെ കോടതിഭാഷ മലയാളമാക്കണമെന്നാവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിക്ക് ഭീമഹര്‍ജി നല്‍കുന്നു.

ഭരണഭാഷ മലയാളമാക്കുന്ന പ്രക്രിയ പുരോഗമിക്കുമ്പോഴും കേരളത്തിലെ കോടതികള്‍ പഴയപടി ഇംഗ്ലീഷില്‍ തുടരുന്ന സാഹചര്യത്തിലാണ് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ വിവിധ സംഘടനകളും ഭാഷാസ്‌നേഹികളും ചേര്‍ന്ന് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ഉള്‍പ്പെട്ട ജനങ്ങള്‍ ഒപ്പിട്ട ഹര്‍ജി സമര്‍പ്പിക്കുന്നത്.

വളരെ കുറച്ചുപേര്‍ക്കുമാത്രം അറിയാവുന്ന ഭാഷയില്‍ കോടതി നടപടികള്‍ തുടരുന്നത് ജനാധിപത്യത്തെ പരിമിതപ്പെടുത്തും. ജനങ്ങള്‍ക്കറിയാത്ത ഭാഷയിലുള്ള ഭരണവും നീതി നിര്‍വഹണവും പൗരാവകാശത്തെ ഹനിക്കും. നവംബര്‍ ഒന്നിന് മുമ്പുതന്നെ ഇക്കാര്യത്തില്‍ അനുകൂലമായ പ്രഖ്യാപനവും തുടര്‍ നടപടികളും ഉണ്ടാകണമെന്ന് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു.


ഹര്‍ജി സമര്‍പ്പിക്കുന്നതിന്റെ ഭാഗമായുള്ള ഒപ്പുശേഖരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച വൈകിട്ട് 3.30 ന് എറണാകുളം സദ്ഗമയയില്‍ നടക്കും. ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. എം.കെ.സാനു, പ്രൊഫ. എം.തോമസ് മാത്യു, എസ്.രമേശന്‍ എന്നിവര്‍ പങ്കെടുക്കും.
മാതൃഭൂമി