മലയാളത്തെ ഒഴിവാക്കുന്നതിനെതിരെ മലയാള ഐക്യവേദി
തിരുവനന്തപുരം: സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂളുകള്‍ പ്ലസ്ടു തലത്തില്‍ രണ്ടാം ഭാഷയായ മലയാളത്തെ ഒഴിവാക്കുന്നതായി മലയാള ഐക്യവേദി ആരോപിച്ചു. മലബാറിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ആരംഭിച്ച 178 ഹൈസ്‌കൂളുകളില്‍ അനുവദിച്ച പ്ലസ്ടു കോഴ്‌സുകളിലാണ് മലയാളം ഒഴിവാക്കിയത്. മേല്പറഞ്ഞ സ്‌കൂളുകളില്‍ രണ്ടാംഭാഷയായി തിരഞ്ഞെടുക്കാവുന്ന ഭാഷകളുടെ എണ്ണം രണ്ടായി പരിമിതപ്പെടുത്തിയിരുന്നു. ഈ ഭാഷകള്‍ തിരഞ്ഞെടുക്കാനുള്ള അവകാശം മാനേജ്‌മെന്റുകള്‍ക്കാണ് നല്‍കിയിരുന്നത്. ഈ സാഹചര്യത്തിലാണ് മാനേജ്‌മെന്റുകള്‍ മലയാളത്തെ രണ്ടാംഭാഷയില്‍നിന്ന് ഒഴിവാക്കിയത്-മലയാള ഐക്യവേദി കണ്‍വീനര്‍ ഡോ. പി. പവിത്രന്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
ഇങ്ങനെ പ്ലസ്ടുതലത്തില്‍നിന്ന് മലയാളത്തെ ഒഴിവാക്കിയാല്‍ മലയാളം ബിരുദതലത്തില്‍ പഠിക്കാന്‍ ആഗ്രഹക്കുന്നവര്‍ക്ക് കഴിയാതെ വരും. പ്ലസ്ടുവിന് മലയാളത്തിന് നേടുന്ന മാര്‍ക്കാണ് മലയാള ബിരുദ പ്രവേശനത്തിന് മാനദണ്ഡം-അദ്ദേഹം പറഞ്ഞു. ഇതിനെതിരെ മലയാളം ഒഴിവാക്കിയ പ്ലസ്ടു സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതായും അദ്ദേഹം അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കുപോലും മാതൃഭാഷാപഠനം നിര്‍ബന്ധമാണ്. ആ നിലയില്‍ മലയാളം എല്ലാ കോഴ്‌സുകള്‍ക്കും നിര്‍ബന്ധവിഷയമാക്കണമെന്ന് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഐക്യവേദി ജനറല്‍സെക്രട്ടറി ഡോ. കെ.എം.ഭരതന്‍, മലയാള വിദ്യാര്‍ഥിവേദി ജനറല്‍ കണ്‍വീനര്‍ വി. നിതേഷ്, ചെയര്‍മാന്‍ ടി.കെ.ഷിബിന്‍, കണ്‍വീനര്‍ കെ.വി. അനൂപ് എന്നിവരും പത്രസമ്മേളനത്തില്‍ സംസാരിച്ചു.
ഇന്ത്യ രാജ്യം ഇപ്പോള്‍ അമേരിക്കന്‍ മോഡല്‍ വികസനത്തിന്റെ മാതൃകയിലാണ് മുന്നേറുന്നത്. ഇത് തന്നെയാണ് മലയാളത്തിനെ മരിപ്പിക്കുന്ന ഘടകവും.
മറുപടിഇല്ലാതാക്കൂവിജ്ഞാനത്തിന്റെ ഉറവകള്‍ ഇന്ഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് മൊഴി മാറ്റം ചെയ്യപ്പെടാതെ മലയാള ഭാഷയ്ക്ക് നില നില്‍കാന്‍ ആവില്ല.
അതിനു ശേഷമേ അവയ്ക്ക് പഠന പദ്ധതിയില്‍ സ്ഥാനം ലഭിക്കൂ. ഇന്ത്യ യൂറൊപിനെ അനുകരിചിരുന്നുവെങ്കില്‍ വികസനം താഴെക്കിടയില്‍ എത്തുന്ന ഒരു രീതിയുണ്ടാകും. അങ്ങിനെ യൂറോപിലെ പോലെ കൊച്ചു ഭാഷകള്‍ പോലും വികസിക്കും.
ഇതിനെതിരേ ശബ്ദമുയർത്തുന്നതിൽ തെറ്റില്ല.
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂമലയാളിയെങ്കില് മലയാളം അറിഞ്ഞിരിക്കണം. മലയാളം അറിയുന്നവനാണ് മലയാളി. മലയാളമറിയാത്ത കേരളത്തിലുള്ളവര്‍ കേരളീയരെ ആകുന്നുള്ളൂ… മലയാളി ആകുന്നില്ല. മലയാളത്തിന്‍റെ നാട്ടില്‍ ജീവിക്കുമ്പോള്‍ മലയാളം പഠിച്ചില്ലെങ്കില്‍ പിന്നെ എപ്പോഴെങ്കിലും പഠിക്കുമോ?.കേരള സർക്കാർ അടിയത്തിരമായി കേരളത്തിലെ എല്ലാ സാങ്കേതിക -തൊഴില്‍പര പാഠ്യ -പഠനാനന്തരപരിശീലനത്തിൽ മലയാള ഭാഷ ഉൾപെടുത്തണം .താമസിക്കുന്ന സ്ഥലത്തെ ഭാഷ പഠിക്കാതെ പിന്നെ എങ്ങനെ പുതു തലമുറ സംസ്ഥാനത്തെ ആളുകളുമായി ഇടപഴകും എന്നിട്ട് വിദേശത്തെക്ക് പറന്നു മാതൃ രാജ്യത്തെ വികസനമില്ലയ്മ കുറ്റം പറഞ്ഞു കൊണ്ടിരിക്കും .
മറുപടിഇല്ലാതാക്കൂmalayalatthanima.blogspot.in