തിരുവനന്തപുരം: മലയാളഭാഷാ ബില്‍ നിയമസഭ പാസാക്കി. മലയാളം പഠിക്കാതെ സര്‍ക്കാര്‍ സര്‍വീസിലെത്തുന്നവര്‍ക്ക് പി.എസ്.സി നടത്തുന്ന മലയാള പരീക്ഷ പാസാകണമെന്ന വ്യവസ്ഥ ഒഴിവാക്കിയ ബില്ലാണ് നിയമം ആയത്. സര്‍ക്കാര്‍ എയ്ഡഡ് ഒഴികെയുള്ള സ്കൂളുകളില്‍ മലയാള ഭാഷ പ്രോല്‍സാഹിപ്പിക്കണമെന്നേ ബില്ലില്‍ നിര്‍ദേശമുള്ളൂ.
നിയമസഭയില്‍ ആദ്യം അവതരിപ്പിച്ച ബില്ലില്‍ ഉണ്ടായിരുന്ന വ്യവസ്ഥയായിരുന്നു മലയാളം പഠിക്കാതെ സര്‍ക്കാര്‍ സര്‍വീസിലെത്തുന്നവര്‍ നിശ്ചിതകാലയളവിനുള്ളില്‍ പി.എസ്.സി നടത്തുന്ന മലയാളം പരീക്ഷ പാസാകണമെന്നത്. എന്നാല്‍ വിഷയ നിര്‍ണയ സമിതി ഈ വ്യവസ്ഥ ഒഴിവാക്കി. വിഷയ നിര്‍ണയ സമിതിയിലെ പ്രതിപക്ഷാംഗങ്ങളുടെ ആവശ്യപ്രകാരമാണ് ഈ വ്യവസ്ഥ ഒഴിവാക്കിയതെന്ന് മന്ത്രി കെ.സി. ജോസഫ് വിശദീകരിച്ചു. പി.എസ്.സി അടക്കം നടത്തുന്ന പരീക്ഷയുടെ ചോദ്യങ്ങള്‍ മലയാളത്തിലും തയ്യാറാക്കണമെന്ന് വ്യവസ്ഥയും പുതിയ നിയമത്തില്‍ ഇല്ല.
എന്നാല്‍ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ പത്താം ക്ലാസ് വരെ ഒന്നാം ഭാഷ മലയാളമായിരിക്കണം. എല്ലാ സ്കൂളുകളിലും മലയാള ഭാഷ പ്രോല്‍സാഹിപ്പിക്കാന്‍ നടപടിയെടുക്കണമെന്നും മലയാള ഭാഷ നിയമം നിര്‍ദേശിക്കുന്നു.ഭരണപരിഷ്കാര വകുപ്പിനെ മലയാളഭാഷ വികസന വകുപ്പാക്കും. അതേസമയം, മലയാള ഭാഷ വ്യാപനത്തിനായി വിദഗ്ധര്‍ നിര്‍ദേശിച്ച സുപ്രധാന നിര്‍ദേശങ്ങള്‍ ബില്ലില്‍ നിന്നൊഴിവാക്കിയെന്നാണ് പ്രതിപക്ഷ വിമര്‍ശനം.
ബില്‍ നിയമസഭ പരിഗണിക്കവേ മന്ത്രിസഭാ യോഗം കൂടിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടത്തുളത്തിലിറങ്ങി. നിയമസഭയോടും ബില്ലിനോടുമുള്ള അനാദരവാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു .എന്നാല്‍ നിയമസഭ ചേരുമ്പോള്‍ മന്ത്രിസഭ ചേരരുതന്ന് ചട്ടമില്ലെന്ന് സ്‌പീക്കര്‍ വ്യക്തമാക്കി. നേരത്തെ ബില്‍ അവതരിപ്പിച്ച മുഖ്യമന്ത്രി രണ്ടാമത് ബില്‍ അവതരണം കെ.സി ജോസഫിനെ ഏല്‍പിച്ചതിനെയും പ്രതിപക്ഷം വിമര്‍ശിച്ചു.മലയാള ഭാഷാ ബില്ലിനെക്കാള്‍ റിയല്‍ എസ്റ്റേറ്റ് ബില്ലിനോടാണ് സര്‍ക്കാരിന് താല്‍പര്യമെന്ന് കോടിയേരി പരിഹസിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.