പ്രിയരേ,
മാതൃഭാഷാജനാധിപത്യ പ്രവര്‍ത്തനങ്ങളുമായി കേരളത്തില്‍ സജീവമായ മലയാള ഐക്യവേദിയുടെ 15ാം വാര്‍ഷിക സമ്മേളനം 2025 ഫെബ്രുവരി 7, 8, 9 തീയതികളില്‍ കോഴിക്കോട് കാരപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‍കൂളില്‍ നടക്കുന്നു. ഭാഷാരാഷ്‍ട്രീയചരിത്രം പറയുന്ന ഫോട്ടോ പ്രദര്‍ശനം 7ാം തീയതി കാരപ്പറമ്പ് ജിഎച്ച്എസ്എസില്‍ തുടക്കമാകും. 8, 9 തീയതികളില്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങളും അനുബന്ധ ചര്‍ച്ചകളും നടക്കും. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് എല്ലാ ഭാഷാപ്രവര്‍ത്തകരും പിന്തുണ നല്‍കി നേരിട്ടും സമൂഹമാധ്യമത്തിലും കൂടെയുണ്ടാകണമെന്ന് സ്‍നേഹത്തോടെ അഭ്യര്‍ത്ഥിക്കുന്നു.