2015, നവംബർ 26, വ്യാഴാഴ്‌ച

ഉപവാസ സമരം.

സുഹൃത്തുക്കളേ,                ഭരണവും കോടതിയും വിദ്യാഭ്യാസവും മാതൃഭാഷയിലാവുമ്പോഴാണ് ജനതയുടെ ഭാഷാപരമായ മനുഷ്യാവകാശം സാർത്ഥകമായി നടപ്പിലാവുന്നത്, ജനാധിപത്യം പൂർണമായ അർത്ഥത്തിൽ സാക്ഷാത്കൃതമാവുന്നത്, നാട് വികസിക്കുന്നത്. അതിനു് സമഗ്ര മാതൃഭാഷാ നിയമം നടപ്പിലാവണം. രണ്ടു വർഷമായി ഈ നിയമം നടപ്പിലാക്കാമെന്ന് ഉറപ്പു നൽകി, സർക്കാർ മലയാളികളെ വഞ്ചിക്കുന്നു. ഇതിനെതിരെ മലയാള ഐക്യവേദി വീണ്ടും സമരരംഗത്താണ്.നവം.25 ബുധനാഴ്ച കോഴിക്കോട്ടും തിരുവനന്തപുരത്തും സൂചനാ ഉപവാസ സമരം നടക്കുകയാണ്.നിരവധി എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കുന്നു. കോഴിക്കോട്ട് പുതിയ ബസ് സ്റ്റാൻഡിനു സമീപം നടക്കുന്ന പരിപാടി കെ.ഇ.എൻ ഉദ്ഘാടനം ചെയ്യും. ശാസ്ത്രസാഹിത്യ പരിഷത്ത്, ഗ്രന്ഥശാലാ സംഘം, പുരോഗമന കലാസാഹിത്യ സംഘം തുടങ്ങി ഒട്ടേറെ സംഘടനകൾ സഹകരിക്കും. കോഴിക്കോട്ട് വന്ന് ഐക്യദാർഢ്യം പ്രകടിപ്പിക്കണേ...സുഹൃത്തുക്കളേ,                ഭരണവും കോടതിയും വിദ്യാഭ്യാസവും മാതൃഭാഷയിലാവുമ്പോഴാണ് ജനതയുടെ ഭാഷാപരമായ മനുഷ്യാവകാശം സാർത്ഥകമായി നടപ്പിലാവുന്നത്, ജനാധിപത്യം പൂർണമായ അർത്ഥത്തിൽ സാക്ഷാത്കൃതമാവുന്നത്, നാട് വികസിക്കുന്നത്. അതിനു് സമഗ്ര മാതൃഭാഷാ നിയമം നടപ്പിലാവണം. രണ്ടു വർഷമായി ഈ നിയമം നടപ്പിലാക്കാമെന്ന് ഉറപ്പു നൽകി, സർക്കാർ മലയാളികളെ വഞ്ചിക്കുന്നു. ഇതിനെതിരെ മലയാള ഐക്യവേദി വീണ്ടും സമരരംഗത്താണ്.നവം.25 ബുധനാഴ്ച കോഴിക്കോട്ടും തിരുവനന്തപുരത്തും സൂചനാ ഉപവാസ സമരം നടക്കുകയാണ്.നിരവധി എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കുന്നു. കോഴിക്കോട്ട് പുതിയ ബസ് സ്റ്റാൻഡിനു സമീപം നടക്കുന്ന പരിപാടി കെ.ഇ.എൻ ഉദ്ഘാടനം ചെയ്യും. ശാസ്ത്രസാഹിത്യ പരിഷത്ത്, ഗ്രന്ഥശാലാ സംഘം, പുരോഗമന കലാസാഹിത്യ സംഘം തുടങ്ങി ഒട്ടേറെ സംഘടനകൾ സഹകരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.