
2012 ജൂൺ 14, വ്യാഴാഴ്‌ച
2012 ജൂൺ 11, തിങ്കളാഴ്‌ച
പ്ലസ് വണ്‍ പ്രവേശനം: കേരള സിലബസുകാരുടെ സാധ്യത മങ്ങുന്നു
മലപ്പുറം: പൊതുപരീക്ഷകൂടാതെ പത്താംക്ലാസ് യോഗ്യത നേടിയ സി ബി എസ് ഇ വിദ്യാര്‍ഥികള്‍ക്ക് ഏകജാലകം വഴി പ്ലസ് വണ്‍ പ്രവേശനത്തിന് അവസരം നല്‍കിയത് സംസ്ഥാന സിലബസുകാരായ നിരവധി വിദ്യാര്‍ഥികളുടെ സാധ്യത ഇല്ലാതാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ട്രയല്‍ അലോട്ട്‌മെന്റ് പുറത്തുവന്നപ്പോള്‍ സി ബി എസ് ഇ വിദ്യാര്‍ഥികളില്‍ മിക്കവരും സീറ്റുറപ്പിച്ചപ്പോള്‍ സാധാരണ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ പുറത്താണ്. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കേന്ദ്ര സിലബസില്‍ പഠിച്ചവര്‍ക്കും ആദ്യ അലോട്ട്‌മെന്റ് മുതല്‍ തന്നെ സംസ്ഥാന സിലബസിലേക്ക് ഓപ്ഷന്‍ നല്‍കാന്‍ അവസരം നല്‍കുകയായിരുന്നു.
മുന്‍ വര്‍ഷങ്ങളില്‍ സി ബി എസ് ഇ, ഐ സി എസ് ഇ ക്കാര്‍ക്ക് മൂന്നാമത്തെ അലോട്ട്‌മെന്റ് മുതലാണ് ഇതിനുളള അവസരം ലഭിച്ചിരുന്നത്. അപ്പോള്‍ സംസ്ഥാന സിലബസില്‍ പഠിച്ചവര്‍ക്ക് നല്‍കിയതിനു ശേഷമുള്ള സീറ്റുകളിലാണ് സി ബി എസ് ഇ ക്കാര്‍ പ്രവേശനം നേടാറുളളത്. ഇക്കുറി സംസ്ഥാനത്തെ പത്താംക്ലാസ് ഫലം നേരത്തേ വന്നെങ്കിലും കേന്ദ്ര സിലബസുകാര്‍ക്ക് കൂടി അപേക്ഷിക്കാന്‍ അവസരം ഒരുക്കുന്നതിന് ഏകജാലക സംവിധാനത്തിന്റെ നടപടിക്രമങ്ങള്‍ വൈകിക്കുകയായിരുന്നുവെന്നും പരാതിയുണ്ട്. പൊതു പരീക്ഷയെഴുതി ഉപരിപഠനത്തിന് യോഗ്യതനേടുന്ന സംസ്ഥാന സിലബസിലെ വിദ്യാര്‍ഥികള്‍ക്ക് കടുത്ത വെല്ലുവിളിയാണ് സ്‌കൂള്‍തല പരീക്ഷയെഴുതി ഉയര്‍ന്ന മാര്‍ക്കുമായെത്തുന്ന സി ബി എസ് ഇക്കാര്‍ ഉയര്‍ത്തുന്നത്.
സി ബി എസ് ഇ യില്‍ പരീക്ഷാബോര്‍ഡ് നടത്തുന്ന പൊതുപരീക്ഷ എഴുതണമെന്ന് നിര്‍ബന്ധമില്ല. അതുകൊണ്ടുതന്നെ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ തല പരീക്ഷയെഴുതി യോഗ്യത തെളിയിക്കുകയാണ് ചെയ്യുന്നത്. സി ബി എസ് ഇ സ്‌കൂളുകളുടെ സംഘടന തയ്യാറാക്കുന്ന മാതൃകാ ചോദ്യപേപ്പറില്‍ നിന്ന് അതാത് സ്‌കൂളുകള്‍ താത്പര്യമുള്ള ഒരെണ്ണം തിരഞ്ഞെടുക്കുകയാണ് പതിവ്. മൂല്യനിര്‍ണയവും അതാത് സ്‌കൂളുകളില്‍ തന്നെയാണ് നടത്തുന്നത്. സ്‌കൂള്‍ പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്ക് സി ബി എസ് ഇ ക്ക് അപ്‌ലോഡ് ചെയ്ത് നല്‍കിയാല്‍ ബോര്‍ഡ് മാര്‍ക്ക് ലിസ്റ്റ് നല്‍കും. ഈ സാഹചര്യത്തില്‍ സി ബി എസ് ഇക്കാര്‍ക്ക് കൂടുതല്‍ മാര്‍ക്ക് ലഭിക്കാനുള്ള സ്ഥിതിവിശേഷമാണുള്ളത്. ഇങ്ങനെ ലഭിക്കുന്ന മാര്‍ക്കും സംസ്ഥാന വിദ്യാഭ്യാസവകുപ്പ് നടത്തുന്ന പൊതുപരീക്ഷയായ എസ് എസ് എല്‍ സിയുടെ മാര്‍ക്കും തുല്യമായാണ് പ്ലസ് വണ്‍ പ്രവേശനത്തിന് പരിഗണിക്കുന്നത്. സ്വാഭാവികമായും സ്‌കൂള്‍ നടത്തുന്ന പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കു ലഭിക്കുന്ന സി ബി എസ് ഇ വിദ്യാര്‍ഥികളുടെ മെറിറ്റുമായി തട്ടിച്ചുനോക്കുമ്പോള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളില്‍ നിന്ന് പത്താംക്ലാസ് പരീക്ഷയെഴുതി മികച്ച ഗ്രേഡ് നേടിയവര്‍ പോലും വളരെ പിറകിലാണ്.
2012 ജൂൺ 8, വെള്ളിയാഴ്ച
2012 മേയ് 17, വ്യാഴാഴ്‌ച
ഡോ. എം.എന്‍.കാരശ്ശേരിക്ക് സ്‌നേഹാദരം
പുസ്തകപ്രകാശനം, പ്രഭാഷണം
മെയ് 19 ശനി 2.30
സ്‌പോര്‍ട്‌സ്‌കൗണ്‍സില്‍ ഹാള്‍, മാനാഞ്ചിറ, കോഴിക്കോട്
ശ്രീ.അബ്ദുസ്സമദ് സമദാനി
എം.എല്‍.എ
ശ്രീ.എ.പ്രദീപ്കുമാര്‍ എം.എല്‍.എ
ഡോ.സി.രാജേന്ദ്രന്‍
ഡോ.പി.പവിത്രന്‍
കെ.സി.നാരായണന്‍
എന്നിവര്‍ പങ്കെടുക്കുന്നു
പ്രകാശനം ചെയ്യുന്ന പുസ്തകങ്ങള്‍:
തായ്‌മൊഴി
നല്ല മലയാളം
ഡോ.എം.എന്‍.കാരശ്ശേരി
നവമാര്‍ക്‌സിസ്റ്റ് വിമര്‍ശനം
മലയാളത്തില്‍
സി.കെ.സതീഷ് കുമാര്‍
പുസ്തക പരിചയം:
ഡോ.കെ.എം.ഭരതന്‍,
പി.സുരേഷ്
ആമുഖഭാഷണം:
ഡോ.പി.പവിത്രന്‍
പ്രഭാഷണം:
വൈജ്ഞാനികഭാഷ എന്ന നിലയില്‍
മലയാളത്തിന്റെ ഭാവി
ഡോ. സി.രാജേന്ദ്രന്‍
2012 മേയ് 15, ചൊവ്വാഴ്ച
2012 മേയ് 13, ഞായറാഴ്ച
2012 ഏപ്രിൽ 28, ശനിയാഴ്ച
2012 ഏപ്രിൽ 22, ഞായറാഴ്ച
2012 ഏപ്രിൽ 13, വെള്ളിയാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)














