2011 നവംബർ 10, വ്യാഴാഴ്‌ച

കോടതിഭാഷ മലയാളമാക്കണം - വി. എസ്. അച്യുതാനന്ദന്‍



തിരുവനന്തപുരം: കേരളത്തിലെ കോടതികളില്‍ നടപടിക്രമങ്ങള്‍ പൂര്‍ണമായും മലയാളത്തിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഐക്യമലയാള പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒന്നാം ഭാഷാ ഉത്തരവ് പൂര്‍ണമായും നടപ്പാക്കുക, പൊതുപ്രവേശന പരീക്ഷകള്‍ മലയാളത്തിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍, പ്രൊഫ. . എന്‍. വി. കുറുപ്പ് എന്നിവരുടെ സന്ദേശങ്ങള്‍ സമരത്തില്‍ വായിച്ചു. സി. പി. മുഹമ്മദ് എം.എല്‍., കോണ്‍ഗ്രസ്സ് നേതാവ് വി. എം. സുധീരന്‍, കാനായി കുഞ്ഞിരാമന്‍, കെ. കെ. സുബൈര്‍, നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍, വി. എന്‍. മുരളി, നടുവട്ടം ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

2011 ഒക്‌ടോബർ 20, വ്യാഴാഴ്‌ച

എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ മലയാളത്തിലും പേരെഴുതും - മന്ത്രി

തിരുവനന്തപുരം: ഈ വര്‍ഷം മുതല്‍ എസ്.എസ്. എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ വിദ്യാര്‍ഥിയുടെ പേര് മലയാളത്തിലും രേഖപ്പെടുത്തുമെന്ന് മന്ത്രി പി. കെ. അബ്ദുറബ്ബ് നിയമസഭയില്‍ പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ മലയാളത്തിലും വിദ്യാര്‍ഥിയുടെ പേരെഴുതിയിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷമാണ് അതുനിര്‍ത്തലാക്കിയത്. സ്‌കൂളില്‍ നിന്നും മറ്റുവിവരങ്ങളെല്ലാം അപ് ലോഡ് ചെയ്യുകയാണെന്നും പിന്നീട് മലയാളം പേര് മാത്രം ചേര്‍ക്കുമ്പോള്‍ തെറ്റ് കൂടുതലായി കടന്നുകൂടുന്നുവെന്നും കാണിച്ചാണ് ഈ രീതി ഒഴിവാക്കിയത്. എന്നാല്‍ ഇതിനെതിരെ വ്യാപകമായി എതിര്‍പ്പ് ഉയര്‍ന്നു. പഴയ രീതി തുടര്‍ന്ന് 2012 മുതല്‍ വിദ്യാര്‍ഥിയുടെ പേര് മലയാളത്തിലും എഴുതും - മന്ത്രി പറഞ്ഞു.

ഡോ. എന്‍.ജയരാജാണ് സബ്മിഷനിലൂടെ ഇക്കാര്യം ഉന്നയിച്ചത്. മലയാളം ക്ലാസിക്കല്‍ ഭാഷയാക്കാനും മലയാള സര്‍വകലാശാല സ്ഥാപിക്കാനും സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ മാതൃഭാഷയില്‍ പേര് ചേര്‍ക്കുന്ന രീതി പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

2011 സെപ്റ്റംബർ 25, ഞായറാഴ്‌ച

ഔദ്യോഗികാവശ്യങ്ങള്‍ക്ക് മലയാളം ഉപയോഗിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: പൊതുഭരണവകുപ്പില്‍ എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും മലയാളം ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. നിയമപരമായി ഇംഗ്ലീഷും ന്യൂനപക്ഷ ഭാഷകളായ തമിഴും കന്നഡയും ഉപയോഗിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളവയെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മാതൃഭൂമി
25.09.2011

2011 സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

കോടതിഭാഷ മലയാളമാക്കുക - ജനകീയ ഒപ്പുശേഖരണത്തില്‍ പ്രമുഖര്‍ പങ്ക് ചേരുന്നു

സച്ചിദാനന്ദന്‍

ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍
എം.കെ. സാനു

കെ.എന്‍. പണിക്കര്‍

സുനില്‍ പി. ഇളയിടം

കൊയിലാണ്ടിയില്‍ നടന്ന ഒപ്പുശേഖരണം



തൊടുപുഴ







എറണാകുളം


മലപ്പുറം

കൊടുങ്ങല്ലൂര്‍


തിരുവനന്തപുരം