2015, സെപ്റ്റംബർ 27, ഞായറാഴ്‌ച

നിസ്സഹകരണ സമരം.

മാതൃഭാഷ എന്ന നിലയിൽ മലയാളത്തിന്റെ അതിജീവന വും അസ്തിത്വവും ഉറപ്പിക്കുവാനുള്ള എണ്ണമറ്റ പോരാട്ടങ്ങളാണ് കഴിഞ്ഞ കാലങ്ങളിൽ മലയാള ഐക്യവേദിയും ഐക്യമലയാള പ്രസ്ഥാനവും നടത്തിയത് . ഒരു ജനാധിപത്യ മതേതര പൊതുമണ്ഡലമെന്ന നിലയിൽ കേരളത്തെ സാധ്യമാക്കുന്നതിൽ ഈ പോ രാട്ടങ്ങളുടെ പങ്ക് ഭാവിചരിത്രം   രേഖപ്പെടൂത്തുക തന്നെ ചെയ്യും.   ഈ സമരങ്ങൾക്കൊടുവിലാണ് കേരളത്തിന്റെ കോടതിയും ഭരണവും വിദ്യാഭ്യാസവും മലയാളത്തിൽ എന്ന ആശയത്തെ മുൻനിർത്തി സമഗ്ര മാതൃഭാഷാ നിയമം ആ വിഷ്കരിച്ച് നടപ്പാക്കണം എന്ന മാതൃഭാഷാ സ്നേഹികളുടെ ആവശ്യത്തിന് സർക്കാർ അംഗീകാരം നൽകുന്നത്.
അഭിമാനകരമായ ആ നേട്ടം പക്ഷെ സർക്കാരിന്റെ തന്നെ വഞ്ചനാപരമായ നിലപാടുകൾ കൊണ്ട് ജലരേഖയാവുകയാണ്. കേരളത്തിലെ ലബ്ധ പ്രതിഷ്ഠരായ എഴുത്തുകാരും ഗവേഷകരും അദ്ധ്യാപകരും വിദ്യാർത്ഥികളും  തൊഴിലാളികളുമടങ്ങുന്ന പൊതുസമൂഹത്തിന് ഈ നിയമം യാഥാർത്ഥമാക്കാനുള്ള ബാദ്ധ്യതയുണ്ട്. നാളിതുവരെ മാതൃഭാഷയ്ക്കു വേണ്ടി നടന്നിട്ടുള്ള സമരങ്ങളിൽ താങ്കൾ പകർന്ന നിസ്സീമമായ സഹകരണവും പിന്തുണയും കൃതജ്ഞതയോടെ സ്മരിക്കുന്നു.
തുടർന്നും സർവ്വ പിന്തുണയും പ്രതീക്ഷിക്കുന്നു. കേരളപ്പിറവിയോടനുബന്ധിച്ച് സർക്കാരിന്റെ ഔദ്യോഗിക മാതൃഭാഷാ പരിപാടികൾ ആരംഭിക്കാനിരിക്കുന്ന സമയമാണല്ലോ ഇത് . സമഗ്ര മാതൃഭാഷാ നിയമം നടപ്പാക്കാൻ ആത്മാർത്ഥതയില്ലാത്ത സർക്കാരിന്റെ നവമ്പറിൽ മാത്രം മുളയിടുന്ന മാതൃഭാഷാ മാമാങ്കങ്ങളുടെ ആത്മാർത്ഥതയില്ലായ്മ തെരുവിൽ ചോദ്യം ചെയ്യപ്പെടണമെന്ന് മലയാള ഐക്യവേദി ആഗ്രഹിക്കുന്നു. മലയാളത്തെ സ്നേഹിക്കുന്ന മുഴുവൻ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും സർക്കാർ ഔദ്യോഗിക മാതൃഭാഷാ മാമാങ്കങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്ന് മലയാള ഐക്യവേദി അഭ്യർത്ഥിക്കുന്നു.
തികഞ്ഞ മാതൃഭാഷാ സ്നേഹിയും നിസ്സഹകരണ സമരത്തിന്റെ കരുത്തു ചരിത്ര ബോദ്ധ്യപ്പെടുത്തിയ പോരാളിയുമായ നമ്മുടെ രാഷ്ട്രപിതാവിന്റെ ജന്മദിനമായ ഒക്‌ടോബർ 2 ന് ഈ നിസ്സഹകരണ സമരം പ്രഖ്യാപിക്കും.
പരമാവധി എഴുത്തുകാർക്കും , സാംസ്കാരിക പ്രവർത്തകർക്കും ഈ വിവരമെത്തിച്ച് അവരെ സമരത്തിൽ അണിനിരത്തണമെന്ന് അഭ്യർത്ഥിക്കുന്നു

സുബൈർ അരിക്കുളം
സെക്രട്ടറി
മലയാള ഐക്യവേദി
+91 8281128237

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.