തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് സി.ബി.എസ്.ഇ. സ്‌കൂളുകള്‍ നടത്തുന്ന പരീക്ഷയുടെ മാര്‍ക്ക് പരിഗണിക്കേണ്ടതില്ലെന്ന് കരിക്കുലം കമ്മിറ്റി ഉപസമിതി നിര്‍ദേശിച്ചു. ബോര്‍ഡ് പരീക്ഷയുടെ മാര്‍ക്കുമാത്രം പ്രവേശന മാനദണ്ഡമാക്കി പ്രോസ്‌പെക്ടസില്‍ മാറ്റം വരുത്താനും സമിതി ശുപാര്‍ശ ചെയ്തു.
സി.ബി.എസ്.ഇ. വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ സീറ്റുകള്‍ മുഴുവന്‍ കൈയടക്കുന്നത് വിവാദമായതോടെ ഇക്കാര്യത്തില്‍ കരിക്കുലം കമ്മിറ്റിയുടെ നിര്‍ദേശം സര്‍ക്കാര്‍ ആരാഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ചൊവ്വാഴ്ച ഉപസമിതി യോഗം ചേര്‍ന്നത്.
എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എസ്.എല്‍.സി. എന്നിവ വിജയിച്ചെത്തുന്നവര്‍ക്ക് പ്രവേശനത്തിനായി മൂന്ന് പോയിന്‍റ് ബോണസ് നല്‍കാനും സമിതി നിര്‍ദേശിച്ചിട്ടുണ്ട്. സ്വന്തം സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനം ആഗ്രഹിക്കുന്ന മുഴുവന്‍ വിഷയത്തിനും എ പ്ലസ് ലഭിച്ചവര്‍ക്കുള്ള അധിക പോയിന്‍റ് അഞ്ചായി ഉയര്‍ത്തണമെന്നാണ് സമിതിയുടെ മറ്റൊരാവശ്യം. ഇപ്പോള്‍ ഈ വിഭാഗത്തിന് രണ്ട് പോയിന്‍റാണ് അധികമായി നല്‍കുന്നത്. ഗുണമേന്മയുള്ള ഏകീകൃത സിലബസ് നടപ്പാക്കണമെന്ന നിര്‍ദേശവും ഹയര്‍ സെക്കന്‍ഡറി ജോയിന്‍റ് ഡയറക്ടര്‍ അനില്‍കുമാര്‍, എസ്.സി.ഇ.ആര്‍. ടി. റിസര്‍ച്ച് ഓഫീസര്‍ ഡോ. തിലക്, സംഘടനാ നേതാക്കളായ ജെ. ശശി, ഹരിഗോവിന്ദന്‍ എന്നിവരടങ്ങിയ സമിതി സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.
മാതൃഭൂമി
ഈ വിഷയത്തില്‍ മലയാള ഐക്യവേദി നടത്തിയ ഇടപെടലുകള്‍,
പ്ലസ് വണ്‍ പ്രവേശനം: കേരള സിലബസുകാരുടെ സാധ്യത മങ്ങുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.