മലപ്പുറം: മലയാളം ഒന്നാംഭാഷയാക്കിയതിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ മലയാളം പഠിപ്പിക്കാന്‍ പ്രത്യേക പീരിയഡുകള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പി.കെ. അബ്ദുറബ് പറഞ്ഞു. ഇതിനുള്ള ഉത്തരവ് അടുത്തയാഴ്ച പുറപ്പെടുവിക്കും. മലയാളം ഒന്നാംഭാഷയാക്കുന്നതിന്റെ ഭാഗമായി രാവിലെ സ്‌കൂള്‍ തുടങ്ങുന്നതിനുമുമ്പോ ഉച്ചയ്‌ക്കോ സ്‌കൂള്‍ അടയ്ക്കുന്ന സമയം ദീര്‍ഘിപ്പിച്ചോ കൂടുതല്‍ പീരിയഡുകള്‍ കണ്ടെത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് മനസ്സിലാക്കിയതിനെത്തുടര്‍ന്നാണ് പ്രത്യേക പീരിയഡ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നും മന്ത്രി മലപ്പുറത്ത് പറഞ്ഞു. സ്‌കൂള്‍ പാഠപുസ്തകവിതരണം സംബന്ധിച്ച് 12ന് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും.
നൂറ് വിദ്യാര്‍ഥികളില്‍ കൂടുതലുള്ള യു.പി സ്‌കൂളുകളിലും 150 വിദ്യാര്‍ഥികളില്‍ കൂടുതലുള്ള എല്‍.പി സ്‌കൂളുകളിലും പ്രധാനാധ്യാപകരെ സഹായിക്കാന്‍ സഹ അധ്യാപകരെ നിയമിക്കും.
മാതൃഭൂമി
നൂറ് വിദ്യാര്‍ഥികളില്‍ കൂടുതലുള്ള യു.പി സ്‌കൂളുകളിലും 150 വിദ്യാര്‍ഥികളില്‍ കൂടുതലുള്ള എല്‍.പി സ്‌കൂളുകളിലും പ്രധാനാധ്യാപകരെ സഹായിക്കാന്‍ സഹ അധ്യാപകരെ നിയമിക്കും.
മാതൃഭൂമി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.