ഒരു പുതിയ ഭാഷ ഒരാള്‍ പഠിക്കുക അയാളുടെ മാതൃഭാഷയിലൂടെ ആയിരിയ്ക്കണമെന്നറിയാന്‍ വലിയ ശാസ്ത്രപരിജ്‍ഞാനമൊന്നും ആവശ്യമില്ല. എന്നാല്‍ ഇതിനെ പോലും തെറ്റിച്ച് നമ്മുടെ സാമാന്യയുക്തിയെ പോലും ചോദ്യം ചെയ്യുകയാണ് ഇവിടെ ചിലര്‍. നാളെ ഇവര്‍ "മലയാളം പഠിയ്ക്കുന്നതും ഇംഗ്ലീഷിലൂടെ വേണമെന്ന് പറയും!!! " ഇത് എതിര്‍ക്കപ്പെടേണ്ടതുണ്ട്. 'മതത്തിനെതിരെ' പരാമര്‍ശം വന്നപ്പോള്‍ ഉണ്ടായ പ്രതികരണങ്ങളും നിയമങ്ങളും ഇവിടെ ഓര്‍ക്കുക.
പ്രയോഗതലത്തിലുള്ള ഇത്തരം അവഗണനകള്‍ ഒരു ഭാഷയെ ഇല്ലാതാക്കാനേ ഉപകരിക്കൂ... അതുവഴി ആ ഭാഷ ഉള്‍ക്കൊള്ളുന്ന സംസ്കാരത്തെയും. പുതിയൊരു കോളനീകരണത്തിനുള്ള ഈ ശ്രമം പൊതുസമൂഹം തിരിച്ചറിയുകയും പ്രതികരിയ്ക്കുകയും ചെയ്യേണ്ടതുണ്ട്. ഈ പോസ്റ്റിനുള്ള കമന്‍റായി താങ്കളുടെ പ്രതികരണം ചേര്‍ക്കുക.
മലയാള ഐക്യവേദി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നിവേദനം നല്‍കി. തുടര്‍ന്ന് ഭാരവാഹികള്‍ നടത്തിയ മാധ്യമ സമ്മേളനത്തില്‍ നല്‍കിയ കുറിപ്പ്.