പാഠപുസ്തകം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പാഠപുസ്തകം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015, ഓഗസ്റ്റ് 8, ശനിയാഴ്‌ച

ഡിജിറ്റൽ പാഠപുസ്തകങ്ങൾ- 2,4,6,8

  ∙ സംസ്ഥാനത്തു പാഠപുസ്തക അച്ചടി വൈകുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഡിജിറ്റൽ പാഠപുസ്തകങ്ങൾ സൂപ്പർഹിറ്റ്. പ്രതിദിനം ശരാശരി കാൽലക്ഷം പേരാണു ഡിജിറ്റൽ പാഠപുസ്തകങ്ങൾ ഉപയോഗിക്കുന്നത്. ജൂൺ ഒന്നിന് അപ്‍ലോഡ് ചെയ്ത സമയത്തു കാര്യമായ പ്രതികരണമുണ്ടായിരുന്നില്ലെങ്കിലും പിന്നീടു കുട്ടികൾ ഡിജിറ്റൽ പുസ്തകങ്ങൾ ഏറ്റെടുക്കുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഐടി അറ്റ് സ്കൂൾ ആണ് ഇവ തയാറാക്കിയത്.ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ മുഴുവൻ പുസ്തകങ്ങളും www.dct.kerala.gov.in എന്ന വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്തിട്ടുണ്ട്. വിഷമകരമായ ഭാഗങ്ങൾ ലളിതമായി മനസ്സിലാക്കാൻ മൂവായിരത്തോളം വിഡിയോകളും ചേർത്തിട്ടുണ്ട്. അൽസ്ഹൈമേഴ്സിനെക്കുറിച്ചു മോഹൻലാൽ, ചന്ദ്രയാനെക്കുറിച്ചു ഡോ.ജി. മാധവൻ നായർ, പ്രമേഹത്തെക്കുറിച്ച് ഡോ.എം.കെ. മുനീർ തുടങ്ങി ഒട്ടേറെ പേർ പാഠഭാഗങ്ങൾക്കു വിഡിയോ വിശദീകരണവുമായി എത്തുന്നു.എറണാകുളം കാപ്പ് ജിഎൽപി പോലെയുള്ള പല സ്കൂളുകളിലും പൂർണമായും ഡിജിറ്റൽ പാഠപുസ്തകങ്ങളാണ് അധ്യയനത്തിന് ഉപയോഗിക്കുന്നതെന്ന് ഐടി അറ്റ് സ്കൂൾ എക്സിക്യുട്ടീവ് ഡയറക്ടർ കെ.പി. നൗഫൽ പറഞ്ഞു. അധികവായനയ്ക്കുള്ള ലിങ്കുകൾ വിദ്യാർഥികൾക്കും അധ്യാപകർക്കും പ്രയോജനപ്പെടും. ടെക്സ്റ്റ് പുസ്തക നിർമാണത്തിൽ അതതു രംഗങ്ങളിലെ വിദഗ്ധരുടെ സേവനം കൂടി ലഭ്യമാക്കാൻ കഴിയുന്നുവെന്നതാണു ഡിജിറ്റൽ പുസ്തകങ്ങളുടെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു.