കല്‍പ്പറ്റ:മലയാള ഐക്യവേദിയുടെ ഏഴാമത് ജില്ലാ
സമ്മേളനം ജില്ലാ ലൈബ്രറി ഹാളില്‍ നടന്നു. പൊതു വിദ്യാഭ്യാസത്തെ
സംരക്ഷിച്ചുകൊണ്ട് നമ്മുടെ സംസ്‌കാരത്തിന്റെ നന്മകളെ തിരിച്ചു പിടിക്കാന്‍
സമ്മേളനം ആഹ്വാനം ചെയ്തും. സമ്മേളനത്തിന്റെ ഉദ്ഘാടനവും കോഴിക്കോട്
സര്‍വ്വകലാശാല യില്‍നിന്നും ‘മൊയിന്‍ കുട്ടി വൈദ്യര്‍ കൃതികള്‍ ഭാഷയും
വ്യവഹാരവും’ എന്ന വിഷയത്തില്‍ ഗവേഷണ ബിരുദം കരസ്ഥമാക്കിയ ബാവ
കെ.പാലുകുന്നിനുള്ള ഉപഹാരവും ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി. ഇസ്മായില്‍
നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് പി. കെ ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.
ഷാജി പുല്‍പ്പള്ളി പ്രവര്‍ത്തന റപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന
ജനറല്‍ സെക്രട്ടറി സുരേഷ് പുത്തന്‍പറമ്പില്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍
സെക്രട്ടറി എം ബാലഗോപാലന്‍, സംസ്ഥാന സമിതി അംഗം പ്രതീപന്‍ എം പി, പ്രീത ജെ.
പ്രിയദര്‍ശിന, ബാവ കെ പാലുകുന്ന് , മുഹമ്മദ് ബഷീര്‍ പി. കെ എന്നിവര്‍
സംസാരിച്ചു. ഭാരവാഹികള്‍: പി. കെ ജയചന്ദ്രന്‍ (പ്രസിഡന്റ്) പ്രീത
ജെ.പ്രിയദര്‍ശിനി (വൈസ് പ്രസിഡന്റ്) മുഹമ്മദ് ബഷീര്‍ പി. കെ (സെക്രട്ടറി)
അനില്‍ കുറ്റിച്ചിറ (ജോയിന്റ് സെക്രട്ടറി) ബാവ കെ.പാലുകുന്ന് (ഖജാന്‍ജി)
പ്രൊഫ പി. സി രാമന്‍കുട്ടി (കണ്‍വീനര്‍).
ജില്ലാ സമ്മേളനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ജില്ലാ സമ്മേളനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2017, മാർച്ച് 5, ഞായറാഴ്‌ച
2014, ഡിസംബർ 8, തിങ്കളാഴ്‌ച
2014, നവംബർ 27, വ്യാഴാഴ്ച
2014, നവംബർ 25, ചൊവ്വാഴ്ച
ആലപ്പുഴ ജില്ലാ സമ്മേളനം
മലയാള ഐക്യവേദി ആലപ്പുഴ ജില്ലാ സമ്മേളനം 2014 നവം. 22 ന് നടന്നു.
പുതിയ ഭാരവാഹികള്‍:
പ്രസിഡന്‍റ്: കാവാലം ബാലചന്ദ്രന്‍.
കണ്‍വീനര്‍: ബിച്ചു. എക്സ്. മലയില്‍.
സെക്രട്ടറി: എസ്. അജയകുമാര്‍.
ഖജാന്‍ജി: പ്രൊ. അമൃത
Labels:
ആലപ്പുഴ,
ജില്ലാ സമ്മേളനം,
ഭാരവാഹികള്‍
2014, നവംബർ 20, വ്യാഴാഴ്ച
2014, നവംബർ 17, തിങ്കളാഴ്‌ച
കണ്ണൂര്‍ ജില്ലാ സമ്മേളനം വാര്‍ത്ത
സമഗ്ര മാതൃഭാഷാ നിയമം ഉടന്‍
നടപ്പാക്കുക.
കേരളത്തിന്റെ കോടതിയും ഭരണവും
വിദ്യാഭ്യാസവും മലയാളത്തില്‍ ആക്കിക്കൊണ്ട് സമഗ്ര മാതൃഭാഷാ നിയമം ഉടന്‍ നിയമസഭയില്‍
പാസാക്കി നടപ്പിലാക്കണമെന്ന് മലയാള ഐക്യ വേദി കണ്ണൂര്‍ ജില്ലാ സമ്മേളനം
ആവശ്യപ്പെട്ടു. കേരളത്തിലെ പൊതുവിദ്യാഭ്യാസം ഇപ്പോള്‍ ഹയര്‍ സെക്കന്ററി തലം വരെ
ആയതിനാല്‍ ഹയര്‍ സെക്കന്ററി തലത്തിലും, മറ്റ് ഭാഷാപഠന സാധ്യതകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ
ഒന്നാം ഭാഷയായി മുഴുവന്‍ കുട്ടികളും മലയാളം പഠിക്കുന്ന അവസ്ഥ ഉണ്ടാകണമെന്നും യോഗം
പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍
പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ് ഉത്ഘാടനം ചെയ്തു. പ്രൊഫ. കെ. പി. നരേന്ദ്രന്‍
അധ്യക്ഷത വഹിച്ചു. ഡോ. കെ. എം. ഭരതന്‍, കരുണാകരന്‍ പുതുശ്ശേരി, കെ. ബാലകൃഷ്ണന്‍,
ഡോ. പി. വസന്തകുമാരി എന്നിവര്‍ സമ്മേളനത്തില്‍ സംസാരിച്ചു.
ഡോ. പി. വസന്തകുമാരി (പ്രസിഡന്റ്),
കലേഷ്. എം (സെക്രട്ടറി) കൈതപ്രം ശ്രീധരന്‍ (കണ്‍വീനര്‍) എന്നിവരെ പുതിയ ഭാരവാഹികളായി
തെരഞ്ഞെടുത്തു.
2014, നവംബർ 16, ഞായറാഴ്‌ച
2014, നവംബർ 14, വെള്ളിയാഴ്ച
2014, നവംബർ 13, വ്യാഴാഴ്ച
2014, നവംബർ 8, ശനിയാഴ്ച
2014, ഒക്ടോബർ 25, ശനിയാഴ്ച
2014, ഒക്ടോബർ 24, വെള്ളിയാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)