വാര്‍ഷികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വാര്‍ഷികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011, ഡിസംബർ 5, തിങ്കളാഴ്‌ച

മാതൃഭാഷ അറിയാത്തത് വ്യക്തിത്വത്തില്‍ കുറവുവരുത്തും -കെ.പി. രാമനുണ്ണി

കോഴിക്കോട്: ജീവിതത്തില്‍ മറ്റെന്ത് നേട്ടമുണ്ടായാലും മാതൃഭാഷ അറിയാത്തത് വ്യക്തിത്വത്തില്‍ സര്‍ഗാത്മകതയുടെ കുറവുണ്ടാക്കുമെന്ന് എഴുത്തുകാരന്‍ കെ.പി. രാമനുണ്ണി പറഞ്ഞു. മലയാള ഐക്യവേദിയുടെ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭാഷ ആശയവിനിമയത്തിനുവേണ്ടിമാത്രമാണെന്നുള്ള പ്രചാരണം ശരിയല്ല. അത് ഭാഷയെ വിപണിവത്കരിക്കാന്‍ മാത്രമേ ഉപകരിക്കൂ. മാതൃഭാഷയുടെ മൂല്യം പ്രവാസി മലയാളികള്‍ ഇപ്പോള്‍ മനസ്സിലാക്കിയിട്ടുണ്ട്. മലയാളം പഠിക്കേണ്ടത് വൈകാരികമായ ഒരു ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ എ. പ്രദീപ് കുമാര്‍ എം. എല്‍. എ, അബ്ദുസ്സമദ് സമദാനി, കെ. സേതുരാമന്‍, കല്‍പ്പറ്റ നാരായണന്‍, യു. കെ. കുമാരന്‍ എന്നിവര്‍ സംസാരിച്ചു. രാവിലെ നടന്ന സെമിനാറില്‍ പി. പവിത്രന്‍, വി. ബാബുരാജ്, സുനില്‍ പി. ഇളയിടം, ടി. കെ. ബാബുരാജ്, എന്നിവര്‍ വിഷയമവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ (പ്രസി.) , കെ. കെ. സുബൈര്‍ ( ജന. സെക്ര.) , ഡോ. കെ. എം. ഭരതന്‍ ( കണ്‍. ) എന്നിവരെ തിരഞ്ഞെടുത്തു.
മാതൃഭൂമി
05.12.2011