സാങ്കേതിക പദകോശം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സാങ്കേതിക പദകോശം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2021, ജനുവരി 11, തിങ്കളാഴ്‌ച

കോടതി മലയാളം - നിയമ പദകോശം- ചർച്ച 12

 Capital offience = വധശിക്ഷ നൽകാവുന്ന കുറ്റം.

Capricious Partiality = യുക്തിഹീനമായ പക്ഷപാതം 

Care= സൂക്ഷ്മത

Carnal intercourse= അസ്വാഭാവിക ലൈംഗിക വേഴ്ച, വിഷയാസക്തി സംഭോഗം

Case next hearinafter mentioned= ഇതിന് ശേഷം എടുത്തു പറഞ്ഞിട്ടുള്ള സംഗതി

Case= പെട്ടി, ആവരണം

Casing= ആവരണം ചെയ്യൽ

Cattle poundട = കന്നുകാലി ശാലകൾ

Cause death = മരണം സംഭവിപ്പിക്കുക

Ceiling limit = മേൽതട്ടുപരിധി

Ceremony, religious = മതപരമായ ചടങ്ങുകൾ

Certificate of fitness = കാര്യക്ഷമതാ പത്രം

Certain classes of heirs= അവകാശികളിൽ ചില ഗണങ്ങൾ

Certify = സാക്ഷ്യപ്പെടുത്തുക

Cession = അവകാശം വിട്ടൊഴിയൽ

Channel = നീർച്ചാൽ

Charterer= കപ്പലോ വിമാനമോ വാടകക്ക് നൽകുന്നയാൾ

Chattel = ജംഗമ വസ്തു

Chief electoral officer= മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ

chief executive authority = മുഖ്യ നിർവ്വഹണാധികാരി

Chief whips = ചീഫ് വിപ്പുകൾ

Chief electoral officer= മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ

chief executive authority = മുഖ്യ നിർവ്വഹണാധികാരി

Chief whips = ചീഫ് വിപ്പുകൾ, മുഖ്യ അംഗ സംഘാടകൻ

Circulation= പ്രചാരം

circulating limit = പ്രചാര പരിധി

City level Court = നഗര കോടതി

Civil code = സിവിൽ നിയമസംഹിത

Civil wrong = സിവിൽ തെറ്റ്

Civil Prison = സിവിൽ കാരാഗൃഹം

Claim = 1 ) പിന്തുടർച്ച

2) അവകാശം

3) അവകാശ വാദം

4) അവകാശപ്പെടുക

clause = ഉപവാക്യം

cleanliness= ശുചിത്വം, വൃത്തി

Claim =

1) അവകാശം

2) അവകാശ വാദം

3) അവകാശപ്പെടുക

clause = ഉപവാക്യം

cleanliness= ശുചിത്വം, വൃത്തി

clear days = പൂർണ്ണ ദിവസങ്ങൾ

Clearing house = പണമിടപാട് സ്ഥാപനം, ഉണ്ടിക കൈമാറ്റ സ്ഥലം

clerical error = കൈത്തെറ്റ്,  എഴുതിയതിലെ പിശക്

code = നിയമ സംഹിത

co-developer= കൂട്ടു പോഷകൻ

codify = ക്രോഡീകരിക്കുക

Combustible Matter = എളുപ്പം തീപിടിക്കുന്ന വസ്തു

Commanded to disburse = പിരിഞ്ഞു പോകാൻ  കൽപ്പിച്ചു

Commencement = ആരംഭം

സാമൂഹ്യ പ്രവർത്തന പദകോശം - ചർച്ച 04

 behaviour therapy

പെരുമാറ്റ ചികിത്സ

(അനാരോഗ്യപരമായ പെരുമാറ്റ രീതികളെ

 തിരിച്ചറിയുവാനും തിരുത്തുവാനും വേണ്ടിയുള്ള ചികിത്സാരീതി)

 behaviour modification

പെരുമാറ്റ പരിഷ്ക്കരണം

( ഒരു വ്യക്തിയുടെ സ്വഭാവ രീതികളെ വിവിധ പ്രചോദന തന്ത്രങ്ങൾ ഉപയോഗിച്ച് മാറ്റം വരുത്തി അയാളുടെ വ്യക്തി -സാമൂഹിക ജീവിതത്തിന് കൂടുതൽ അനുയോജ്യമാക്കുന്ന തരത്തിലുള്ള പെരുമാറ്റ ചികിത്സാരീതി)

bipolar disorder

ബൈപോളാർ ഡിസോഡർ

(വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും അപര്യാപ്തത ഉണ്ടാക്കുന്ന വിധം അനിയന്ത്രിതമായി  വിഷാദവും ഉൻമാദവും  ഇടവിട്ട് ഉണ്ടാകുന്ന മാനസികാവസ്ഥ

benefit

ഗുണം,

ആനുകൂല്യം

(ഏതെങ്കിലും സമൂഹ്യസുരക്ഷാ സംവിധാനത്തിലൂടെ അർഹതപ്പെട്ടവർക്ക് ലഭിക്കുന്ന സാമ്പത്തികാനുകൂല്യം )

 beneficiary

ഗുണഭോക്താവ്

 best value

മികച്ച മൂല്യം,

കാര്യക്ഷമമായ സേവനമൂല്യം

(അധികാര കേന്ദ്രങ്ങളിൽ നിന്നോ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നോ നിയമപരമായി നൽകപ്പെടേണ്ട ഏറ്റവും കാര്യക്ഷമമായ സേവനങ്ങൾ )

 bereavement

വേർപാട്

( ഒരു വ്യക്തിയുടെ മരണം നിമിത്തം ശൂന്യതാ ബോധമോ ,തീവ്രദു:ഖമോ മറ്റുള്ളവരിൽ നിലനിൽക്കുന്ന അവസ്ഥ)

Black feminism

കറുത്തവർഗ്ഗ സ്ത്രീവാദം

(ലിംഗസമത്വത്തിൻ്റെ അടിസ്ഥാനത്തിൽ കറുത്ത വർഗ്ഗക്കാരായ സ്ത്രീകളുടെ അവകാശങ്ങൾക്കും തുല്യതയ്ക്കും വേണ്ടിയുള്ള വാദം)

 blame culture

പഴിപ്പേടി

(വിമർശനത്തിലോ ശാസനയിലോ ഉള്ള ഭയം കാരണം പരാജയഭീതിയുള്ള പ്രവർത്തനങ്ങളോ ഉത്തരവാദിത്തങ്ങളോ ഏറ്റെടുക്കുന്നതിൽ  വിമുഖത പ്രകടിപ്പിക്കുന്ന രീതി)

body language

ശരീരഭാഷ

(ഒരു വ്യക്തിയുടെ മനോഭാവവും വികാരങ്ങളും ബോധപൂർവ്വമോ അല്ലാതെയോ ഭാവങ്ങളിലും ചലനങ്ങളിലും പ്രകടമാകുന്നത് )

bullying

വഴക്കാളിത്തരം

(  മറ്റുള്ളവരെ ഭയപ്പെടുത്തിയോ  വഴക്കുണ്ടാക്കിയോ ഉപദ്രവിക്കുന്ന പെരുമാറ്റം)

 burden of care

പരിചരണ ബാധ്യത , പരിചരണഭാരം

 .bureaucracy

 ഉദ്യോഗസ്ഥ വ്യവസ്ഥ

 ഭരണപരവും, നയപരവുമായ തീരുമാനങ്ങളിൽ ഉദ്ദ്യോഗസ്ഥർ  നിർണ്ണായക സ്വാധീനം ചലുത്തുന്ന ഭരണ സംവിധാനം .

Binuclear families

ദ്വികേന്ദ്ര അണുകുടുബങ്ങൾ

(വേർപിരിയലിനു ശേഷം മാതാപിതാക്കൾ വ്യത്യസ്ഥ ഇടങ്ങളിൽ  താമസിക്കുന്ന സാഹചര്യത്തിലും കുട്ടികളുടെ സംരക്ഷണ ഉത്തരവാദിത്വം പങ്കിടുന്ന കുടുംബ ഘടന)

 Biodiversity

ജൈവവൈവിദ്ധ്യം

(ഒരു പ്രത്യേക ചുറ്റളവിലുള്ള ആവാസ വ്യവസ്ഥയിൽ കാണപ്പെടുന്ന വിവിധ ജീവ രൂപങ്ങൾ )

  Bisexual

ഉഭയലിംഗ പരത,

ഉഭയലൈംഗികമായ

( സ്ത്രീയോടും പുരുഷനോടും ലൈംഗിക ആകർഷണം പ്രകടിപ്പിക്കുന്ന വ്യക്തിത്വം )

  Capacity

ത്രാണി,വഹന ശേഷി

 (ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനോ .ഉൾക്കൊള്ളാനൊ കഴിയും വിധത്തിൽ ഒരു വ്യക്തിയിലെ അറിവിൻ്റേയും നൈപുണികളുടേയും  തോത് ) 

 Capitalism

 മുതലാളിത്തം

ഉത്പാദന ഘടകങ്ങൾ സ്വകാര്യ ഉടമസ്ഥതയിൽ നിലനിറുത്തി കൊണ്ട് ലാഭേച്ഛയോടെ മാത്രം വ്യവസായ വാണിജ്യ ഉദ്പാദന പ്രക്രിയകളെയും കമ്പോളങ്ങളേയും നിയന്ത്രിക്കുന്ന സാമൂഹ്യ സമ്പദ് വ്യവസ്ഥയിലൂന്നിയ  തത്വശാസ്ത്രം.

 care

ശ്രദ്ധ,

പരിപാലനം

(അന്തസുറ്റ മനഷ്യ ജീവിതം ഉറപ്പാക്കുന്നതിന് വ്യക്തിക്കോ ,കുടുംബത്തിനോ ,സമൂഹത്തിനോ വേണ്ടി വരുന്ന വിവിധ സഹായ പ്രക്രിയകളും സേവനങ്ങളും.)

  case

(  വ്യക്തിയെ /  സ്ഥാപനത്തെ / സംവിധാനത്തെ ഒന്നായി പരിഗണിച്ച് പഠിക്കുകയോ ഇടപെടുകയോ ചെയ്യുമ്പോൾ അതിനെ കേസ് എന്ന് വിളിക്കുന്നു)

 case work

വ്യകതി തല സാമൂഹ്യ പ്രവർത്തനം

(സാമൂഹ്യ പ്രവർത്തകർ മറ്റൊരു വ്യക്തിയിൽ നിരന്തരം ഇടപെട്ട് വ്യക്തിഗത പ്രശ്നം പരിഹരിക്കാൻ ആ വ്യക്തിയെ പ്രാപ്തമാക്കുന്ന രീതി)

  case worker

കേസ് വർക്കർ 

( വ്യക്തിതല പ്രവർത്തകൻ)

കേസ് വർക്ക് നടത്തുന്ന വ്യക്തി

2020, ഒക്‌ടോബർ 12, തിങ്കളാഴ്‌ച

സാമൂഹ്യ പ്രവർത്തന പദകോശം - ചർച്ച 03

 Administration

 

ഭരണനടത്തിപ്പ്,

 

 

Access

 

 പ്രവേശനം

 

accessibility

 പ്രാപ്യത

 

Availability

ലഭ്യത

 

 Anti- social

 

സാമൂഹ്യ വിരുദ്ധമായ

 

Anti -social Personality disorder (APSD)

 

സാമൂഹ്യ വിരുദ്ധ വ്യക്തിത്വ വൈകല്യം

 

 asocial

 സാമൂഹ്യ നിരപേക്ഷ

 

(സാമൂഹ്യമോ ,സാമൂഹ്യ വിരുദ്ധമോ അല്ലാത്തത് )

affordability

താങ്ങാൻ കഴിയുന്ന വില,

വഹിക്കാനാവുന്നത്

കോടതി മലയാളം - നിയമ പദകോശം ചർച്ച 11

Bad faith = 1 ) മോശം വിശ്വാസം, ശരിയല്ലെന്നുള്ള വിശ്വാസം.

 

 

Badli workman = പകരം തൊഴിലാളി

 

Baffles= തടസ്സങ്ങൾ, ആശയക്കുഴപ്പങ്ങൾ

Balance at the Credit = വരവു ബാക്കി

 

Bailable offence = ജാമ്യം അനുവദിക്കേണ്ട കുറ്റം

 

Bail bond = ജാമ്യക്കരാർ

Bankruptcy = പാപ്പരാകൽ

2020, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

സാമൂഹ്യ പ്രവർത്തന പദകോശം - ചർച്ച 02

assessment

 

വിലയിരുത്തൽ

 

സമൂഹത്തിൻ്റെയോ വ്യക്തിയുടെയോ ഏതെങ്കിലും തരത്തിലുള്ള അവസ്ഥയെ വിലയിരുത്തൽ.

 

 2. assimilation

 

ഉൾച്ചേരൽ

 

 സുദീർഘമായ സമ്പർക്കത്താൽ  പ്രബലമായ ഒരു സമൂഹത്തിലേയ്ക്ക്  നിസ്സാര സമൂഹം അലിഞ്ഞു ചേരുന്ന പ്രക്രിയ.

 

 3.assistance

 

തുണ

സഹായം

 

annihilation

 

ഉൻമൂലനം,

വേരോടെ പിഴുതുമാറ്റൽ

 

സാമൂഹ്യ വികസനത്തിന് തടസമാകുന്ന സാമൂഹ്യ സ്ഥാപനങ്ങളെയോ ,വ്യവസ്ഥകളയൊ പൂർണ്ണമായി ഇല്ലായ്മ ചെയ്യൽ

2020, സെപ്റ്റംബർ 12, ശനിയാഴ്‌ച

സാമൂഹ്യ പ്രവർത്തന ശബ്ദാവലി - ചർച്ച 01


absolute poverty = പരമദാരിദ്ര്യം, പൂർണ്ണദാരിദ്ര്യം (ഒരു വ്യക്തിയ്ക്ക് ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ട് പോകാനോ, അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റാനോ കഴിയാത്ത തരത്തിൽ ഒരു വരുമാനവും ഇല്ലാത്ത അവസ്ഥ)
abuse = ദുരുപയോഗം (ആവശ്വത്തിന് വേണ്ടിയല്ലാത്ത, ഹാനികരമോ ഹീനമോ ആയ ഉപയോഗം)
Accountability = ഉത്തരവാദിത്തം, ചുമതല, കടമ (നൈതികമോ ധാർമ്മികമോ ആയി ഒരാൾ പുലർത്തേണ്ട ചുമതല)
Action Research - പ്രവർത്തനോന്മുഖ ഗവേഷണം ( മാറ്റത്തിന് വേണ്ടി, പ്രവൃത്തിയെ അടിസ്ഥാനമാക്കിയുള്ള  ഗവേഷണത്തിൻ്റെയും  ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തിയുടെയും  തുടർച്ചയായ ഗവേഷണ ശൃംഖല)
Addiction = അടിപ്പെടൽ (ഒരാളുടെ  ശാരീരിക -മാനസികാരോഗ്യത്തെ യോ  സാമൂഹ്യ ജീവിതത്തെയോ പ്രതികൂലമായോ ഹാനികരമായോ  ബാധിക്കുന്ന തരത്തിൽ എന്തിനോടെങ്കിലുമുള്ള അദമ്യമായ പ്രതിപത്തിയും  കീഴ്പ്പെടലും)
Activism - ആക്ടിവിസം, സജീവമായി മുൻകൈ എടുക്കുന്ന നയം (സാമാന്യവത്ക്കരിക്കപ്പെട്ടതോ സ്ഥാപനവൽക്കരിക്കപ്പെട്ടതോ ആയ ഏതെങ്കിലും  വ്യവസ്ഥയിൽ നിന്ന് വ്യതിരിക്തമായി കൂട്ടായ, സജീവ പ്രവർത്തനത്തിലൂടെ മാറ്റം ഉണ്ടാക്കണമെന്ന ധാരണയെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനം)

കോടതി മലയാളം - നിയമ ശബ്ദാവലി ചർച്ച 10


At Par = മുഖവിലയ്ക്ക് ( Act 2/1882), സമാനത ( Act 35 / 2009 )
At peace with = സമാധാനത്തിലുള്ള (S.125 IPC)
Atrocities = നിഷ്ഠുര അതിക്രമങ്ങൾ (Act .33 / 1989 )
At Sight= കാഴ്ച്ചയിൽ (Act 36/1963)
Attach = ജപ്തി ചെയ്യുക, കൂട്ടിച്ചേർക്കുക (Sch. vii, List ii - item 22)
Attached = ബന്ധപ്പെട്ട (Art.146 (1) )
Attain majority = പ്രായപൂർത്തി ആവുക
Attempted Sale =  വിൽപനക്കുള്ള ശ്രമം
Attend and Produce document = സ്വയം ഹാജരാവുകയും രേഖകൾ ഹാജരാക്കുകയും ചെയ്യുക
Authenticate= പ്രമാണീകരിക്കുക, അധികാരപ്പെടുത്തുക, സാധുവാക്കുക
Auctioneer = ലേലം വിളിക്കുന്ന ആൾ
Authentic Copies = ആധികാരിക പകർപ്പുകൾ
Author = രചയിതാവ്, സൃഷ്ടികർത്താവ്, ലേഖിക /ലേഖകൻ
Authorise = അധികാരപ്പെടുത്തുക
Authorised by law = നിയമത്താൽ അധികാരപ്പെടുത്തിയ

2020, സെപ്റ്റംബർ 1, ചൊവ്വാഴ്ച

മലയാള സാങ്കേതിക പദകോശം - ഭൗതികശാസ്ത്രം ചർച്ച 17


[17/08, 11:02 am] Hari Krishnan Work Shop Pattambi: Optical filter ന് ഏതു പദമാണ് ഉപയോഗിക്കുന്നത് ? പ്രകാശ അരിപ്പ ?

അരിപ്പ എന്നതിനു പകരം ഒരു പദം നല്ലതാണ്.
[17/08, 11:11 am] Dr N Shaji Physics: camcorder എന്നതു് ഇന്നത്തെ വീഡിയോ കാമറയുടെ പഴയ പേരാണ്. അത് ഒഴിവാക്കാവുന്നതാണ്.

കപ്പാസിറ്റർ തകിടുകൾ എന്നതിനൊപ്പം പാളികൾ എന്ന പേരും പരിഗണിക്കാം. മറ്റെല്ലാ SCERT പദങ്ങളും സ്വീകാര്യം.
[18/08, 10:07 am] Hari Krishnan Work Shop Pattambi: തലമുടിനാരുപോലെയുള്ളത് എന്നാണോ കേശികത്വം എന്ന വാക്കിന്റെ ഭാഷാപരമായ അർത്ഥം ?
[18/08, 10:07 am] Hari Krishnan Work Shop Pattambi: കേശം = തലമുടി
[18/08, 12:29 pm] Mithun gopi മലയാളം: ആവാൻ സാധ്യതയുണ്ട്. വ്യാസം കുറയും തോറും കേശികത്വം കൂടും എന്നല്ലേ.. പറയാറ്. അതായിരിക്കുമോ ഉദ്ദേശിക്കുന്നേ ...

കോടതി മലയാളം - നിയമ ശബ്ദാവലി ചർച്ച 09


At his option = അവന്റെ ഇച്ഛയിൽ, താൻ ഇച്ഛിക്കുന്നു എങ്കിൽ
At his own instance = സ്വയമേവ
At improper length = ശരിയല്ലാത്ത വിധം ദീർഘമായി
Assault = അതിക്രമം
Assertion= ദൃഢ പ്രസ്താവം
Assign= തീറുകാരൻ, ഏൽപിക്കുക, സജ്ജീകരിക്കുക.
Associated trademarks = കൂട്ടു വ്യാപാര മുദ്രകൾ
Associated with = ബന്ധപ്പെട്ട
Association= സംഘടന, കൂട്ടുകെട്ട്
Assurances of property = സ്വത്തിനാൽ ഉള്ള ഉറപ്പ്
At all reasonable times = ന്യായമായ എല്ലാ സമയങ്ങളിലും
At a time = ഒരേ സമയം
At an early stage = പ്രാരംഭ ഘട്ടത്തിൽ
At different times= വത്യസ്ത സമയങ്ങളിൽ
At discretion = വിവേചനത്തിൽ

2020, ഓഗസ്റ്റ് 25, ചൊവ്വാഴ്ച

കോടതി മലയാളം - നിയമ ശബ്ദാവലി ചർച്ച 08


Archive= പുരാരേഖാലയം
Area of Operation= പ്രവർത്തന മേഖല
Argumentative = വാദിക്കത്തക്ക
Apprehend= പിടികൂടുക, ആശങ്കപ്പെടുക
Apprise= അറിയിക്കുക.
Appropriate authority= സമുചിതാധികാരി
Appropriation= വിനിയോഗം, പണവും മറ്റും പ്രത്യേകം നീക്കി വെക്കൽ
Approval in writing = രേഖാമൂലമായ അംഗീകാരം
Archaeological Sites = പുരാതത്ത്വ സ്ഥാനങ്ങൾ, പുരാതത്വ സങ്കേതങ്ങൾ
Assailant = എതിരാളി, പ്രതിയോഗി
As to the matter of fact = വാസ്തവത്തിൽ
Arising out of employment = തൊഴിലിൽ നിന്ന് ഉടലെടുക്കുന്ന
Armed hostilities = സായുധ യുദ്ധനടപടികൾ
Armed with deadly weapon= മാരകായുധവുമേന്തി
Artificial humidification = കൃത്രിമ ആർദ്രീകരണം
As aforesaid = മേൽ പറഞ്ഞ പ്രകാരമുള്ള
As against the accepter = സ്വീകർത്താവിനെ സംബന്ധിച്ചിടത്തോളം
Armoured car Service = കവചിത കാർ സേവനം
As against the proposer= നിർദ്ദേശകനെ സംബന്ധിച്ചിടത്തോളം
As between = തമ്മിലായിടത്തോളം
Ascending line = ആരോഹണ പരമ്പര
As distinguished from = തന്നതിൽ നിന്നും വത്യസ്തമായി
As he wills= തന്റെ ഇച്ഛാനുസരണം

2020, ഓഗസ്റ്റ് 16, ഞായറാഴ്‌ച

മലയാള സാങ്കേതിക പദകോശം - ഭൗതികശാസ്ത്രം ചർച്ച 16


[01/08, 7:58 am] Dr N Shaji Physics: Betelgeuse (തിരുവാതിര), biconcave lens, biconvex lens എന്നിവ കൂടി ഉൾപ്പെടുത്തിയാൽ നന്നാകും. Bicolour LED, bidirectional current എന്നിവക്ക് അത്രക്ക് പ്രസക്തിയില്ല.
[01/08, 8:10 am] Dr N Shaji Physics: Beta decay പരിഭാഷപ്പെടുത്തുമ്പോൾ alpha decay എന്നതിൻ്റെ പരിഭാഷ നോക്കുക.
[01/08, 9:12 am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: Decay nammal ivide charcha cheythirunnu
[02/08, 10:23 am] Dr N Shaji Physics: SCERT യുടെ ഹയർ സെക്കൻഡറി പുസ്തകത്തിൽ കോൺവെക്സ് ലെൻസ്, കോൺകേവ് ലെൻസ് എന്നൊക്കെയാണ് ഉപയോഗിച്ചിരിക്കുന്നത്. അതുമായി യോജിച്ചു പോകണമെങ്കിൽ ബൈകോൺകേവ്, ബൈകോൺവെക്സ് എന്നീ പദങ്ങളാണ് സ്വീകാര്യം.
[02/08, 10:29 am] ജിജോ പി ഉലഹന്നാൻ: This biomass is not exactly  a word representing mass of something bio
[02/08, 10:29 am] ജിജോ പി ഉലഹന്നാൻ: It has different meanings also
[02/08, 10:40 am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: ഹയർസെക്കൻഡറി ആദ്യഘട്ട ട്രാൻസ്ലേഷൻ സമയത്ത് ഫിസിക്സ് കെമിസ്ട്രി വിഷയങ്ങളിൽ മലയാളപദങ്ങൾ അധികം കൊണ്ടുവരാൻ താൽപര്യപ്പെടാത്ത കുറെ പേർ ഉണ്ടായിരുന്നു

കോടതി മലയാളം - നിയമ ശബ്ദാവലി ചർച്ച 07


Applicability = പ്രയോഗക്ഷമത
Appointed day = നിശ്ചയിക്കപ്പെട്ട ദിവസം, നിയോഗിച്ച ദിവസം
Appointment = നിയമനം, നിയോഗം
Annoyance = ശല്യപ്പെടുത്തൽ, അലട്ട്
Apparent cause = പ്രകടമായ കാരണം
Appellate authority = അപ്പീലധികാരി
Antecedents= പൂർവ്വചരിത്രം
Antedate= മുൻതീയതി വെക്കുക
Ante-nuptial = വിവാഹത്തിന് മുൻപ്
Anonymous Communication = ആളറിയാ സന്ദേശം
An opportunity of being heard= കേൾക്കപ്പെടാനുള്ള അവസരം
Answerable to court, be= കോടതിയോട് ഉത്തരം പറയാൻ ബാദ്ധ്യസ്ഥനാവുക
Act Purporting= ഉദ്ദേശിക്കുന്ന കൃത്യം
Act or omission = കൃത്യമോ ക്യത്യവിലോപമോ

കോടതി മലയാളം - നിയമ ശബ്ദാവലി ചർച്ച 06


Acting judge= പകരം ജോലി നോക്കുന്ന ജഡ്ജ്
Acting under= കീഴിൽ പ്രവർത്തിക്കുന്ന
Action taken in good faith = ഉത്തമ വിശ്വാസത്തിൽ എടുത്ത നടപടി
Act of insolvency = പാപ്പരാകുന്നതിനുള്ള പ്രവൃത്തി
Alternative = ഇതര മാർഗ്ഗം
Alternately = ഒന്നിടവിട്ട്
Alter the original Purposes= യഥാർത്ഥ ലക്ഷ്യത്തിൽ മാറ്റം വരുത്തുക
Ambiguity = സന്ദിഗ്ദ്ധത, അവ്യക്തത
Amicable= ഇരുകക്ഷികൾക്കും സമ്മതമായ രീതിയിൽ, സൗഹാർദ്ദപരമായ
Amenity = സുഖ സൗകര്യങ്ങൾ
Amputation= അംഗച്ഛേദനം
Ancestral Property = പൂർവ്വിക സ്വത്ത്
Annual financial Statement = വാർഷിക ധനകാര്യ പ്രസ്താവന
Annuitant = വാർഷിക വേതനക്കാരൻ
Annulment = അസാധുവാക്കൽ, റദ്ദുചെയ്യൽ
Anomalous mortgage= അസാധാരണ ഒറ്റി

2020, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

മലയാള സാങ്കേതിക പദകോശം - ഭൗതികശാസ്ത്രം ചർച്ച 15


[26/07, 8:11 am] Gopalakrishman Physics: Avalanche breakdown

അർധചാലകങ്ങളിലെയും വി ധ്യുത്  രോധികളിലെയും ഇലക്ട്രോണുകൾ ഉയർന്ന വൈദ്യുത മണ്ഡലത്തിന്റെ സ്വാധീനത്തിൽ സഹ സംയോജക ബന്ധത്തിൽ നിന്ന് വേർപെട്ടു 'ഉയർന്ന ' വൈദുത പ്രവാഹം സൃഷ്ടിക്കുന്നു..... ഈ പ്രക്രിയ ആണ് avalanche break down....


മലവെള്ള പാച്ചിൽ എന്ന അർത്ഥം ആണ് ഇവിടെ avalanche ക്ക് 👍
[26/07, 9:10 am] Vijayakumar Physics: നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന പദങ്ങള്‍ ഒട്ടും തന്നെ വ്യവഹാരത്തിലുള്ളതല്ല.
[26/07, 9:25 am] Gopalakrishman Physics: യോജിക്കുന്നു 👍👍
[26/07, 9:31 am] Navaneeth Krishna: മട വീഴ്ച
[26/07, 9:32 am] കെ എസ് സാജൻ മാഷ് NSS ഒറ്റപ്പാലം: സയൻസിൽ നിന്ന് മാറ്റി നിർത്തി അർത്ഥം നോക്കിയാൽ ഹിമനിപാതം ആണ് നല്ല പദം. Sliding of Snow
[26/07, 9:32 am] Vijayakumar Physics: Avalanche breakdown രുപകാത്മകമായ ഒരു പ്രയോഗമാണ്. നമ്മളും രൂപകാത്മകമായത് തിരയുന്നതാണ് നല്ലത്. ഇലക്ട്രോണുകളുടെ ഉരുള്‍പൊട്ടല്‍ പോലെ.

കോടതി മലയാളം - നിയമ ശബ്ദാവലി ചർച്ച 05


A further Period of twelve months = 12 മാസക്കാലം കൂടി
Against his will = അവന്റെ ഇച്ഛക്കെതിരായി
Against such limits= അങ്ങനെയുള്ള പരിധികൾക്ക് എതിരെ
Ad hoc = പ്രത്യേക ആവശ്യത്തിനായി രൂപപ്പെടുത്തിയ, അനൗപചാരികമായ
Adequate Strength= മതിയായ ബലം
Age of Superannuation= കാലാവധിയെത്തിയുള്ള വിരമിക്കൽ പ്രായം
Agreement = ഉടമ്പടി, പരസ്പര സമ്മതം
Adventures = സാഹസങ്ങൾ
 Affray= അടികലശൽ
Aggrieved party = ഒരു ഉത്തരവിനാലോ, പ്രവർത്തി കൊണ്ടോ നഷ്ടം സംഭവിച്ച വ്യക്തി
Agnate = ഒരേ പുരുഷ പൂർവ്വികനിൽ നിന്നും ജനിച്ച വ്യക്തികൾ
Agree to = അനുകൂലിക്കുക.
Agricultural holdingട = കാർഷിക പുരയിടങ്ങൾ
Agricultural income= കാർഷികാദായം
Agricultural Refinance Corporation= കാർഷിക വായ്പ പുതുക്കൽ കോർപ്പറേഷൻ
Alimony = ജീവനാംശം
Allegation of petition= ഹർജിയിലെ ആരോപണം
Alleged commission of the offence = ചെയ്തതായി പറയുന്ന കുറ്റം

2020, ജൂലൈ 29, ബുധനാഴ്‌ച

കോടതി മലയാളം - നിയമ ശബ്ദാവലി ചർച്ച 04


(24-07-20)വാക്കുകൾ ഉറപ്പിക്കട്ടെ
Additional District Magistrate= അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്
Adduce evidence = തെളിവ് നൽകുക
Adjudge= വിധികൽപിക്കുക, വിധിക്കുക, ന്യായനിർണ്ണയം ചെയ്യുക

(25-07-20)വാക്കുകൾ ഇങ്ങനെ തീരുമാനിക്കട്ടെ
Adjudicatory function= നീതി നിർവ്വഹണ പ്രവൃത്തി
Admiralty jurisdiction= നാവിക അധികാര പരിധി
Adolescent = യൗവ്വനാരംഭത്തിനും പക്വതയ്ക്കും മദ്ധ്യേയുള്ള പ്രായം

(26-07-20)വാക്കുകൾ ഇങ്ങനെ തീരുമാനിക്കാം
Administrative powers= ഭരണ നിർവ്വഹണാധികാരങ്ങൾ
Administer oath= പ്രതിജ്ഞ ചൊല്ലിക്കൊടുക്കുക
Adjustment of decree= തീർപ്പ് ക്രമീകരിക്കുക

(27-07-20)വാക്കുകൾ ഇങ്ങനെ തീരുമാനിക്കട്ടെ
Adverse Party = എതിർകക്ഷി
Adverse Sect= എതിർവിഭാഗം
Advisory board= ഉപദേശക ബോർഡ്
Adverse Possession= എതിർ കൈവശം (കൈവശാവകാശത്തെ എതിർത്തു കൊണ്ട് ഉടമസ്ഥാവകാശം അംഗീകരിക്കൽ)

(28-07-20)വാക്കുകൾ തീരുമാനിക്കട്ടെ
Affect Prejudicially = ദോഷകരമായി ബാധിക്കുക
Affirmation= ഉറപ്പിക്കൽ ദൃഢപ്പെടുത്തൽ
After due appropriation= യഥാവിധി വകയിരുത്തിയതിന് ശേഷം

മലയാള സാങ്കേതിക പദകോശം - ഭൗതികശാസ്ത്രം ചർച്ച 14

[24/07, 7:35 am] Vijayakumar Physics: അണുകേന്ദ്രവിഘടനം
അണുകേന്ദ്രസംയോജനം
[24/07, 8:05 am] Hari Krishnan Work Shop Pattambi: നല്ലത്. യോജിക്കുന്നു.
[24/07, 8:07 am] Dr N Shaji Physics: audio frequency എന്നാൽ ശബ്ദത്തിൻ്റെ ആവൃത്തി എന്നു പറഞ്ഞാൽ ശരിയായ അർത്ഥമാവില്ല. വവ്വാലുകൾ 200 കിലോ ഹെർട്സ് വരെയുള്ള ശബ്ദതരംഗങ്ങൾ ഉപയോഗിക്കുന്നു. അൾട്രാസൗണ്ട് സ്കാനിംഗിൽ മെഗാഹെർട്സ് പരിധിയിലുള്ള ശബ്ദം ഉപയോഗിക്കുന്നു. ഇവയൊന്നും audio frequency യിൽ വരില്ല.
[24/07, 8:08 am] Hari Krishnan Work Shop Pattambi: Disintegration = വിഘടനം
Fission = വിഭജനം

ഇങ്ങനെ ഉപയോഗിച്ചാൽ,

Radioactive disintegration = റേഡിയോ ആക്റ്റീവ് വിഘടനം

Nuclear Fission = അണുകേന്ദ്ര വിഭജനം

മലയാള സാങ്കേതിക പദകോശം - ഭൗതികശാസ്ത്രം ചർച്ച 13

[22/07, 11:12 am] Hari Krishnan Work Shop Pattambi: Atom  = ആറ്റം എന്നും atomic = ആറ്റോമിക എന്ന വിശേഷണവും നന്നാവും എന്നു തോന്നുന്നു.

Atom എന്നതിന് അണു രണ്ടാം പദമായി ഉപയോഗിക്കാം. ഇത് ഒന്നാംപദമാകുമ്പോൾ atomic എന്ന വിശേഷണം എപ്പോഴും "അണു" ചേർത്ത് പറയുക ബുദ്ധിമുട്ടാവും. Atomicity യ്ക്ക് "അണുകത" എന്നൊക്കെ പറയുന്നത് ഒഴിവാക്കുകയും ചെയ്യാം.
[22/07, 12:57 pm] CM Muraleedharan: എറണാകുളം മഹാരാജാസിൽ ഉണ്ടായിരുന്ന ഡോ എൻ ഷാജിയോട് ഈ ഗ്രൂപ്പിൽ ചേരാമോ എന്നന്വേഷിക്കാൻ ഹരികൃഷ്ണൻ മാഷ് ഇന്നലെ പറഞ്ഞിരുന്നു . ഷാജി മാഷ് തയ്യാറാണ്. അദ്ദേഹത്തിൻ്റെ നമ്പർ 9447792427
ഗ്രൂപ്പിൽ ചേർക്കുമല്ലോ
[22/07, 1:15 pm] Pavithran Mash Wts App Number: ഡോ.എൻ. ഷാജിക്ക് സ്വാഗതം
[22/07, 1:18 pm] ജിജോ പി ഉലഹന്നാൻ: Welcome sir
[22/07, 2:25 pm] Gopalakrishman Physics: കണിക ഒഴിയാക്കുന്നത് ആണ് നല്ലത്....
Point object കണിക എന്ന് ഉപയോഗിക്കുന്നുണ്ട്
[22/07, 2:30 pm] Pavithran Mash Wts App Number: Particle physics കണി കാ ഭൗതികം. Particle എന്ന അർത്ഥത്തിലല്ലേ കണി ക ഇപ്പോൾ ഉപയോഗിക്കുന്നത് ?
[22/07, 2:32 pm] Pavithran Mash Wts App Number: നാനോ പാർട്ടിക്കിളിന് നാനോകണം എന്ന് ടി.പ്രദീപും മറ്റും ഉപയോഗിക്കുന്നുണ്ട്.

2020, ജൂലൈ 24, വെള്ളിയാഴ്‌ച

മലയാള സാങ്കേതിക പദകോശം - ഭൗതികശാസ്ത്രം ചർച്ച 12


[21/07, 7:34 am] Hari Krishnan Work Shop Pattambi: അസ്റ്റിഗ്മാറ്റിസം ആണ് നല്ലത്.

സൗരദൂരം എന്ന ഒറ്റവാക്ക് സ്വീകരിക്കേണ്ടതാണ്.  അസ്ട്രോണോമിക്കൽ യൂണിറ്റ് (AU) എന്നത്, പ്രകാശവർഷം, പാർസെക് എന്നിവ പോലെ, ജ്യോതിർ ഗോളങ്ങൾ തമ്മിലുള്ള ദൂരത്തിൻ്റെ ഒരു അളവ് ആണ്. അതിന് ഒരു ഒറ്റവാക്ക് ആവശ്യമാണ്. സൗരയൂഥത്തിലെ ഗ്രഹങ്ങൾക്ക് സൂര്യനിൽ നിന്നുള്ള ദൂരം ഈ അളവിൽ ആണ് പറയുക.  വിശദീകരണത്തിൽ പറയാം, ഭൂമിയും സൂര്യനും തമ്മിലുള്ള ശരാശരി ദൂരം എന്ന്.
[21/07, 7:38 am] Hari Krishnan Work Shop Pattambi: Astronomy യ്ക്ക് ജ്യോതിശാസ്ത്രം എന്ന പദമാണല്ലോ പൊതുവായി ഉപയോഗിക്കുന്നത്.

അപ്പോൾ Optics ന് ഏതുപദമാണ് ഇപ്പോൾ ഉപയോഗിക്കുന്നത് ? പ്രകാശ ശാസ്ത്രം ?

രണ്ടു പദങ്ങളുടേയും അർത്ഥം ഒന്നാണ്.
[21/07, 10:00 am] Hari Krishnan Work Shop Pattambi: ഇന്നലെ പറ്റിയ ഒരു തെറ്റ് തിരുത്തുന്നു :  ഛിഹ്നഗ്രഹം എന്നല്ല, ഛിന്നഗ്രഹം ആണ് ശരി.
[22/07, 11:12 am] Hari Krishnan Work Shop Pattambi: Atom  = ആറ്റം എന്നും atomic = ആറ്റോമിക എന്ന വിശേഷണവും നന്നാവും എന്നു തോന്നുന്നു.

മലയാള സാങ്കേതിക പദകോശം - ഭൗതികശാസ്ത്രം ചർച്ച 11


[20/07, 2:06 pm] Hari Krishnan Work Shop Pattambi: ഈ പദങ്ങളിൽ മാറ്റമൊന്നും വേണ്ട എന്നു തോന്നുന്നു.
[20/07, 2:07 pm] Gopikrishnan Physics: ക്ഷുദ്ര ഗ്രഹം വേണോ....

പാപ ഗ്രഹം പോലെ മനസ്സിലാകുമോ
[20/07, 2:12 pm] Hari Krishnan Work Shop Pattambi: ഛിഹ്നഗ്രഹം തന്നെയാണോ asteroid ?
[20/07, 3:22 pm] CM Muraleedharan: ക്ഷുദ്ര ജീവികൾ എന്ന പദം പരിചിതമല്ലേ
[20/07, 5:09 pm] Hari Krishnan Work Shop Pattambi: ഛിഹ്നഗ്രഹം, ക്ഷുദ്രഗ്രഹം എന്നിവ ഒന്നുതന്നെയോ ?
[20/07, 5:20 pm] Gopikrishnan Physics: രണ്ടും ഒന്നാണെന്നു തോന്നുന്നു....
[20/07, 5:21 pm] Gopikrishnan Physics: ക്ഷുദ്ര എന്ന വാക്ക് ജാതക വിശ്വാസികൾ പറയുന്നത് പോലെ തോന്നുന്നു.....
[20/07, 5:25 pm] Hari Krishnan Work Shop Pattambi: ഛിഹ്നഗ്രഹം ആവും ഭേദം.
[20/07, 5:31 pm] +91 94951 22006: ലഘു ഗ്രഹം എന്നോ ംമറ്റോ ആയാലോ?
[20/07, 6:03 pm] Hari Krishnan Work Shop Pattambi: അതൊരു പുതിയ പദമാണ്. ക്ഷുദ്ര ഗ്രഹത്തെക്കാൾ നല്ലത്. എന്നാൽ, ഛിന്നഗ്രഹം പണ്ടേ പരിചിതമായ ഒരു പദമാണ്. ഇന്ന് രാവിലെ പരിഗണിച്ച പദാവലികളിൽ ആ പദം ഇല്ലെങ്കിൽ അത് അത്ഭുതം തന്നെ.
[20/07, 6:08 pm] Roopima Kalady: ഉപതാര എന്നൊരു പ്രയോഗം കണ്ടു... അത് അനുയോജ്യമാണോ...