2025, നവംബർ 7, വെള്ളിയാഴ്‌ച

ഭാഷയ്ക്കുവേണ്ടിയുള്ള സമരം ഭരണകൂടത്തിനെതിരെയല്ല ; പി. എൻ. നെടുവേലി





ഭാഷയ്ക്കുവേണ്ടിയുള്ള സമരം ഭരണകൂടത്തിനെതിരെയല്ല ; 
പി. എൻ. നെടുവേലി

കാരപ്പറമ്പ് : മലയാള ഐക്യവേദി - വിദ്യാർത്ഥി മലയാള വേദി 15-ാമത് വാർഷിക സമ്മേളനത്തിന് മാതൃഭാഷ വിദ്യാലയമായ ഗവ: എച്ച്. എസ്. എസ്. എസ് കാരപ്പറമ്പിൽ തുടക്കമായി. ഭാഷാസമര പോരാളി പി.എൻ. നെടുവേലി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭാഷയ്ക്കുവേണ്ടിയുള്ള സമരം ഭരണകൂടത്തിനെതിരെയല്ല, കേരള ജനതയ്ക്കുവേണ്ടിയുള്ള അവകാശ പ്രക്ഷോഭങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ യു. കെ. കുമാരൻ അധ്യക്ഷത വഹിച്ചു. കെ. കെ. സുബൈർ കെ. എ. എസ്. മുഖ്യപ്രഭാഷണം നടത്തി. സി. എസ്. മീനാക്ഷി മുഖ്യാതിഥിയായിരുന്നു. ഗവ: എച്ച്. എസ്. എസ്. കാരപ്പറമ്പിലെ പ്രധാന അധ്യാപികയായ ദീപാഞ്ജലി, എസ്. എം. സി. ചെയർമാൻ കെ. ജറീഷ് എന്നിവർ ആശംസ അറിയിച്ചു. മലയാള ഐക്യവേദി ജനറൽ സെക്രട്ടറി എസ്. രൂപിമ സ്വാഗതവും, വിദ്യാർത്ഥി മലയാള വേദി സംസ്ഥാന പ്രസിഡന്റ് ശ്രുതി നന്ദിയും പറഞ്ഞു.




07.02.2025


2025, ജനുവരി 30, വ്യാഴാഴ്‌ച

സംസ്ഥാനസമ്മേളനം

 പ്രിയരേ, 

മാതൃഭാഷാജനാധിപത്യ പ്രവര്‍ത്തനങ്ങളുമായി കേരളത്തില്‍ സജീവമായ മലയാള ഐക്യവേദിയുടെ 15ാം വാര്‍ഷിക സമ്മേളനം 2025 ഫെബ്രുവരി 7, 8, 9 തീയതികളില്‍ കോഴിക്കോട് കാരപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‍കൂളില്‍ നടക്കുന്നു. ഭാഷാരാഷ്‍ട്രീയചരിത്രം പറയുന്ന ഫോട്ടോ പ്രദര്‍ശനം 7ാം തീയതി കാരപ്പറമ്പ് ജിഎച്ച്എസ്എസില്‍ തുടക്കമാകും. 8, 9 തീയതികളില്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങളും അനുബന്ധ ചര്‍ച്ചകളും നടക്കും. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് എല്ലാ ഭാഷാപ്രവര്‍ത്തകരും പിന്തുണ നല്‍കി നേരിട്ടും സമൂഹമാധ്യമത്തിലും കൂടെയുണ്ടാകണമെന്ന് സ്‍നേഹത്തോടെ അഭ്യര്‍ത്ഥിക്കുന്നു.