മലയാള ഐക്യവേദി ഔദ്യോഗിക വെബ് പേജ്. സമഗ്ര മാതൃഭാഷാനിയമം പൂര്‍ണ്ണരൂപത്തില്‍ നടപ്പിലാക്കുക..

2015, ഫെബ്രുവരി 24, ചൊവ്വാഴ്ച

തിരുവനന്തപുരം മാതൃഭാഷാ ദിനാചരണ വാര്‍ത്ത.

തിരുവനന്തപുരം മാതൃഭാഷാ ദിനാചരണ വാര്‍ത്ത.

പാലക്കാട് മാതൃഭാഷാ ദിനാചരണ വാര്‍ത്ത.

പാലക്കാട് മാതൃഭാഷാ ദിനാചരണ വാര്‍ത്ത.

Tripura CM demands recognition of Kokborok language

Agartala:   Tripura Chief Minister Manik Sarkar has raised his voice for the recognition of the state's tribal language, Kokborok, on International Mother Tongue Day."We have given recognition to Kokborok as a state language, now the central government should also recognise it. There are 22 (Indian) languages recognised under the eighth schedule of the Constitution by the union government. For long the Tripura government have been asking the centre government why they are not recognising Kokborok language. We are again demanding today to the centre to recognise Kokborok language under the eight schedule of the Constitution for its overall development and growth in systematic manner," he said at a function celebrating International Mother Language Day 2015 on Saturday. International Mother Language Day was proclaimed by the General Conference of the United Nations Educational, Scientific and Cultural Organization (UNESCO) in November 1999.Various cultural programmes were performed to observe the day to promote linguistic and cultural diversity. 

കടപ്പാട്: http://www.thehansindia.com/posts/index/2015-02-22/Tripura-CM-demands-recognition-of-Kokborok-language-133103

UGC's Year-long plan to celebrate mother language day

AURANGABAD: Institutes of higher learning have been asked to undertake year-long activities in keeping with the spirit of International Mother Language Day, commemorated by the UNESCO on February 21 every year.The University Grants Commission (UGC) has asked public universities and affiliated colleges to organise activities like song recitation competitions, elocution competition, essay writing and general knowledge quiz to mark the occasion. The institutes of higher learning have been also asked to arrange poster exhibition, display charts informing language diversity of India and its rich heritage in Mother Tongues to promote the respective regional languages.University Grants Commission (UGC) secretary Jaspal Sandhu, in his letter to universities, has appealed to universities and colleges to use the occasion of Mother Language Day to highlight importance of regional languages in the country.The need to acquire all four skills of language - listening, speaking, reading and writing, and preservation and promotion of all different Mother Tongues are some of the objectives UGC has mentioned behind observing the UNESCO initiative. The year-long activities are expected to imbibe on the minds of students advantages of learning multiple languages and developing an attitude of appreciating and learning other languages.The universities and colleges have been asked to submit action-taken report in compliance with the Mother Language Day initiative. Speaking with ToI on Sunday, Sadashiv Sarkate, head of board of studies for Marathi at Dr Babasaheb Ambedkar Marathwada University, said UGC initiative to expand International Mother Language Day over a period of year would benefit the language."Though Marathi language has a very old tradition, the language is struggling for existence in academic terrain these days. The UGC initiative would have major impact on revival of the language," he said. Sarkate said colleges affiliated to BAMU would be asked to observe International Mother Language Day in letter and spirit.According to UNESCO, International Mother Language Day has been observed every year since February 2000 to promote linguistic and cultural diversity and multilingualism. The date represents the day in 1952 when students demonstrating for recognition of their language, Bangla, as one of the two national languages of the then Pakistan, were shot and killed by police in Dhaka, the capital of what is now Bangladesh."Languages are the most powerful instruments of preserving and developing our tangible and intangible heritage. All moves to promote the dissemination of mother tongues will serve not only to encourage linguistic diversity and multilingual education but also to develop fuller awareness of linguistic and cultural traditions throughout the world and to inspire solidarity based on understanding, tolerance and dialogue," UNESCO said.

കടപ്പാട്: http://timesofindia.indiatimes.com/city/aurangabad/Year-long-plan-to-celebrate-mother-language-day/articleshow/46257192.cms

‘Matribhasha Day’ for CBSE schools

ALLAHABAD: The Central Board of Secondary Education has asked all the schools affiliated to it to celebrate 'Matribhasha Diwas' ( Mother Tongue Day) on February 21 to increase communication skills in mother tongue and other Indian languages amongst English-medium students and to give fillip to 'knowledge creation' in these languages. However, some principals said it comes at a time when teachers are busy finishing the syllabus and are preparing to hold internal exams and would thus interfere with academics at this crucial juncture.The board has chalked out a range of activities ranging from 'Language festival' to holding of exhibitions and elocution contest among others to celebrate the day, despite the fact that schools would be holding internal exams while class 10 and 12 examinees would be preparing for their exams during the period. A circular (Acad-13 /2015) has been issued to school principals here to celebrate the day. It outlines six reasons to celebrate the day in the schools.It says, "It has been decided to celebrate Matribhasha Diwas to promote the use and to sensitize people about the need of greater use of mother tongue and other Indian languages for progress of the nation, to impart communication skills and proficiency in mother tongue and other Indian languages amongst English-medium students, to support translations from other languages into mother tongue, to give fillip to popularize adaptation of latest technologies for Indian languages and to encourage people to learn one more Indian language."Director (Academics, Research, Training and Innovation) Dr Sadhana Parashar, said, "UNESCO has declared February 21 every year as International Mother Language Day to create awareness of linguistic and cultural traditions throughout the world. In this context, schools may organize language festival, song recitation competitions in separate languages, contests like elocution, debate, creative writing, etc. Further, to enhance the language skills, general knowledge competitions on Indian languages may be organised."She added, "Activities like speaking or writing in mother tongue without using any word from any foreign or other language can be encouraged among students, translation of any literary passage from some other language, exhibition of posters, charts, information on language diversity of India and its rich heritage can also be held."She said on the day every one should be encouraged to learn a few sentences of a new Indian language. She also called for starting of year-long activities to implement the objective stated by the board. Meanwhile, principals of a prominent school affiliated to CBSE said, "At the crucial period when teachers are busy finishing the syllabus and are preparing to hold internal exams, such extra-curricular activities will be a burden for schools kids. We should have been informed in advance about the same"On condition of anonymity, one of them said, "The class 10 and 12 students are also busy preparing for the board exams so it is difficult to hold the events in such a short notice." 

കടപ്പാട്: http://timesofindia.indiatimes.com/city/allahabad/Matribhasha-Day-for-CBSE-schools/articleshow/46272084.cms

Make Kashmiri language a compulsory subject upto 10th standard: Tarigami

Srinagar: Stressing the need to promote and preserve Kashmiri language and literature, CPI (M) State Secretary and MLA Elect Mohammad Yousuf Tarigami Saturday demanded the Kashmiri language be introduced  as a compulsory subject upto 10th standard in schools in Jammu and Kashmir.Highlighting the importance of International Mother Language Day being observed annually on February 21 worldwide, Tarigami stressed for promotion of linguistic and cultural diversity while appealing people to uphold their mother language while learning and using more than one language.“Mother tongue is the cornerstone of the edifice of identity of any nation. In order to preserve the centuries’ old Kashmiri civilization, we should protect Kashmiri language and ensure this language is made a compulsory subject to be taught upto 10th standard in schools while keeping this language as one of the streams that can be opted by students upto 12 class in higher secondary schools,” Tarigami advocated.The CPI (M) leader expressed deep concern over the failure of the successive governments not fulfilling their commitments made on the floor of the house in this regard. “I had raised this issue on the floor of legislative assembly at several occasions and the successive governments assured me that this will be taken up on priority and necessary steps will be taken in this regard. Unfortunately those categorical assurances have not been implemented so far, resulting in uncertainty among the scholars, students and other sections of the society who feel deeply concerned about the future of the Kashmiri language,” he observed. “There is a dire need to apply Kashmiri language in our day to day life which will not only make more relevance but encourage children and youngsters to read and write it,” he emphasized.The CPI (M) leader remarked that Kashmiri language is a symbol of a collective identity of centuries-old Kashmiri culture and civilization that needs to be promoted and preserved at all levels

കടപ്പാട്: http://www.dailykashmirimages.com/news-make-kashmiri-language-a-compulsory-subject-upto-10th-standard-tarigami-73164.aspx

2015, ഫെബ്രുവരി 23, തിങ്കളാഴ്‌ച

കോഴിക്കോട് പൊതുവിദ്യാലയ സംരക്ഷണ ജാഥാ വാര്‍ത്ത.

കോഴിക്കോട് പൊതുവിദ്യാലയ സംരക്ഷണ ജാഥാ വാര്‍ത്ത.

ഇലന്തൂര്‍ മാതൃഭാഷാ ദിനാചരണ വാര്‍ത്ത.

ഇലന്തൂര്‍ മാതൃഭാഷാ ദിനാചരണ വാര്‍ത്ത.

നിലനിര്‍ത്താം മലയാളത്തിന്റെ നീരൊഴുക്ക്- സി. ആര്‍. രാജഗോപാലന്‍.

ആധുനിക ദേശീയതയുടെ വളര്‍ച്ചയിലും നവലോകക്രമത്തിലും ഏറ്റവും കൂടുതല്‍ വീര്‍പ്പുമുട്ടിയത് പ്രാദേശിക ഭാഷാ വൈവിധ്യങ്ങളായിരുന്നു. തനതു ഭാഷകളുടെ സാംസ്കാരികചരിത്രം നിഷേധിച്ചുള്ള ഭാഷാശാസ്ത്ര ഗവേഷണങ്ങളാണ് പലപ്പോഴും നടന്നത്. ലോകത്തിലെ നൂറുകണക്കിന് തനതുഭാഷകള്‍ നിലനില്‍പ്പിനായി പോരാടുകയാണ്. ആധിപത്യഭാഷകളുടെ പ്രത്യയശാസ്ത്രമാണ് സാംസ്കാരിക-ഗവേഷണ കോയ്മകള്‍ നടപ്പാക്കുന്നത്. മാതൃഭാഷയ്ക്കുമേല്‍ നടന്ന ആധിപത്യങ്ങളുടെ ചരിത്രം തിരിച്ചറിയുന്ന ഭാഷാപ്രതിരോധത്തിനു തയ്യാറെടുക്കേണ്ടിയിരിക്കുന്നു. ഗുണപരവും സമഗ്രവുമായ വിദ്യാഭ്യാസം മാതൃഭാഷയിലൂടെ മാത്രമേ സാധ്യമാകൂവെന്ന് ലോകം തിരിച്ചറിയുകയാണ്. വംശനാശം നേരിടുന്ന ജൈവപൈതൃകത്തിന്റെ ആവിഷ്കാരം തനതുഭാഷകളാണെന്ന് അറിയണം.രാജ്യം, ഏകഭാഷ, മരണം എന്ന സമവാക്യത്തിലേക്ക് അധികാരലോകം നീങ്ങുമ്പോഴാണ് നാട്ടുഭാഷകളുടെ സംരക്ഷണത്തിനായി വീണ്ടും രക്തസാക്ഷിത്വത്തിന്റെ ഓര്‍മപ്പെടുത്തലുമായി തായ്മൊഴിദിനം വരുന്നത്. ഇന്ത്യ-പാക് വിഭജനശേഷം കിഴക്കന്‍ ബംഗാള്‍ രൂപീകരിച്ചപ്പോള്‍ അവിടത്തെ ഔദ്യോഗിക ഭാഷയായി ഉറുദു നിശ്ചയിച്ചു. ഇതിനെതിരെ വലിയ പ്രതിഷേധം ഉണ്ടായി. 1952 ഫെബ്രുവരി 21നാണ് ബംഗ്ലാദേശിലെ ഡാക്ക സര്‍വകലാശാല, ജഗന്നാഥ സര്‍വകലാശാല എന്നിവിടങ്ങളിലെ നാലുവിദ്യാര്‍ഥികള്‍ വെടിയേറ്റു മരിച്ചത്. മാതൃഭാഷയ്ക്കുവേണ്ടി ആത്മത്യാഗംചെയ്ത വിദ്യാര്‍ഥികളുടെ ഓര്‍മ നിലനിര്‍ത്തുന്നതിനാണ് ഫെബ്രുവരി 21ന് യുഎന്നിന്റെയും യുനസ്കോയുടെയും നേതൃത്വത്തില്‍ ലോകമെമ്പാടും ഭമാതൃഭാഷാദിനം കൊണ്ടാടുന്നത്. അന്ന് ബംഗ്ലാദേശില്‍ ഒഴിവുദിനമാണ്. 1956ല്‍ ബംഗ്ലാദേശില്‍ ബംഗാളി ഔദ്യോഗികഭാഷയായി അംഗീകരിച്ചു. 1999 നവംബര്‍ 17നാണ് യുഎന്‍ പ്രഖ്യാപനം ഉണ്ടായത്. "കിരഹൗശെീി ശി മിറ വേൃീൗഴവ ലറൗരമശേീി: ഘമിഴൗമഴല രീൗിേെ" എന്നതാണ് 2015ലെ വിഷയം. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഗുണപരമായ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു. ഈ അസന്തുലിതാവസ്ഥ മാറണം എന്നതാണ് ലക്ഷ്യം. സ്വന്തം ഭാഷ മാത്രമല്ല ബഹുഭാഷാ സംസ്കാര വൈവിധ്യത്തെയും സംരക്ഷിക്കണം എന്ന് പ്രഖ്യാപനം പറയുന്നു. കുത്തക വിദ്യാഭ്യാസക്കച്ചവടത്തിന്റെ ചാരന്മാരും അവരുടെ അഭിജാത സൗന്ദര്യശാസ്ത്രവും കൊണ്ടാടപ്പെടുന്ന കാലത്താണ് മാതൃഭാഷാദിനം കടന്നുവരുന്നത്. വായുവും വെള്ളവും മണ്ണും പോലെ സ്വന്തം നാട്ടിലെ ഭാഷ സംസാരിക്കാനും കൊണ്ടാടുവാനുമുള്ള അവകാശം നിഷേധിക്കപ്പെട്ടവരുടെ കാലത്താണ് വികസിത-വിദ്യാഭ്യാസ മാതൃകകളെക്കുറിച്ച് വേവലാതിപ്പെടുന്നത്. മറ്റു ഭാഷകളുടെ ആധിപത്യത്തെ അതിജീവിച്ചാണ് മലയാളങ്ങള്‍ വളര്‍ന്നത്. ആന്തരികമായ വൈവിധ്യമാണ് സജീവമായ ഭാഷയുടെ ലക്ഷണം. ആധിപത്യങ്ങളുണ്ടായിട്ടും ഇന്നും വാമൊഴി-സാഹിത്യസരണികള്‍ ഏറിയും കുറഞ്ഞും കാത്തുസൂക്ഷിക്കുന്ന പാരമ്പര്യമാണ് മലയാളത്തിന്റെ കരുത്ത്. പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യമാണ് മലയാളത്തിന്റെ സമ്പന്നതയുടെ അടിസ്ഥാനം. അവിടത്തെ തിണകളില്‍ കഴിഞ്ഞുവന്ന ആദിമനിവാസികളുടെ പരിസ്ഥിതിചരിത്രം പശ്ചിമഘട്ടത്തോളം പഴക്കമുള്ളതാണ്. മലയാളഭാഷയുടെ പഴക്കത്തെ സാഹിത്യരേഖകളെ അടിസ്ഥാനമാക്കി മാത്രം നിര്‍ണയിക്കാനാകില്ല. മാതൃമലയാളം മലയിലെ എഴുത്തുരൂപങ്ങളോളം പഴക്കമുള്ളതാണെന്നതിന്് പ്രത്യേകം തെളിവ് ആവശ്യമില്ല. മഹാശിലാ സംസ്കാരത്തിന്റെ വാസ്തുരൂപങ്ങള്‍ സൃഷ്ടിച്ചവരുടെ ലോകവീക്ഷണങ്ങളടങ്ങിയ ഭാഷാരൂപങ്ങള്‍ മലനാട്ടു മലയാളത്തിലുണ്ട്. കല്‍മഴുവും കുടക്കല്ലും കല്‍വലയങ്ങളും നന്നങ്ങാടികളും നിര്‍മിച്ചവരുടെ കൈത്തഴക്കങ്ങളും പ്രജ്ഞയും അതിന്റേതായ സമൂഹ്യഭാഷ ഉണ്ടാക്കിയിട്ടുണ്ട്. കലത്ര എന്ന ഈണത്തില്‍ തോറ്റങ്ങളുടെ നാട്ടുസംഗീതം രചിച്ചിട്ടുണ്ട്. ഇതെല്ലാം തൊട്ടറിയാ പൈതൃകങ്ങളാണ്. പൊലവിയും തിണര്‍പ്പും ഇണര്‍പ്പും നിറഞ്ഞ മലയാളഭാഷയുടെ ചൂരും ചുണയും എന്നും കാത്തുസൂക്ഷിച്ചത് നാടോടി-കാടോടി സംസ്കാരമാണ്. മഹാനിഘണ്ടുക്കളിലും സാഹിത്യചരിത്രങ്ങളിലും ഈ നാട്ടുമലയാളങ്ങളൊന്നും കണ്ടില്ലായിരിക്കാം. എന്നാല്‍, മാതൃഭാഷയെയും സാഹിത്യത്തെയും എന്നെന്നും പോറ്റിവളര്‍ത്തിയത് സാധാരണക്കാരും അവരുടെ ആവിഷ്കാരങ്ങളുമായിരുന്നു. ജനഭാവനയെ കൊള്ളയടിക്കുന്ന സങ്കേതമായി സാഹിത്യം സമൂഹത്തില്‍നിന്ന് അകലുന്നു. മലയാണ്മയുടെ പാട്ടുപാരമ്പര്യങ്ങളും കിളിപ്പാട്ടുകളും തുള്ളല്‍പ്പാട്ടുകളും തോറ്റങ്ങളും പടയണിപ്പാട്ടുകളും പുലിമറഞ്ഞതൊണ്ടച്ചന്‍ പുരാവൃത്തങ്ങളും സാഹിത്യത്തെ വളര്‍ത്തിയിട്ടേയുള്ളു. അക്ഷരമാലയില്‍ അധിഷ്ഠിതമായ മാതൃഭാഷാ സങ്കല്‍പ്പത്തെയും വികസിപ്പിക്കേണ്ടതാണ്. വെറും സാഹിത്യചരിത്രത്തെ അടിസ്ഥാനമാക്കിയുള്ള ഭാഷാപഠനത്തെ കേരളീയ ദേശീയസൗന്ദര്യശാസ്ത്രബോധവുമായി ബന്ധപ്പെടുത്തിയുള്ള അന്വേഷണങ്ങളിലേക്ക് ചുവടുമാറ്റേണ്ടതാണ്. അതോടൊപ്പം മാതൃഭാഷാ പഠനത്തെ മലനാട്ടിന്റെ കലാചരിത്രത്തിന്റെ ഊത്താലയില്‍നിന്നു വാര്‍ത്തെടുക്കണം. സ്വന്തം ഭാഷാഭിമാനത്തില്‍ ചുറ്റിക്കറങ്ങുന്നതിനുപകരം ഭാഷയുടെ പരിമിതികളെ മറികടക്കാനും ലോക മലയാളത്തിന്റെ പശ്ചാത്തലത്തില്‍ പകര്‍ന്നാടാനും കഴിയണം.
അതിനായി ലോകഭാഷാ പഠനങ്ങളിലേക്കും അന്തര്‍സംസ്കാര പഠനങ്ങളിലേക്കും പുരോഗമിക്കേണ്ടതുണ്ട്. പ്രൈമറിതലംമുതല്‍ ഗവേഷണതലംവരെ ഈ വിചാരമാതൃകയുടെ ചുവടുമാറ്റം അനിവാര്യമാണ്. മാതൃഭാഷാ പഠന-ഗവേഷണ രംഗത്തുള്ള ജീര്‍ണതകളെ മറികടക്കാന്‍ മലയാളം കംപ്യൂട്ടിങ് മാത്രം പരിഹാരമാവില്ല. നിയമനിര്‍മാണങ്ങളില്‍ മാത്രം ഒതുങ്ങുന്നതുമല്ല ഈ സാംസ്കാരിക പ്രതിരോധം. മാതൃഭാഷാ മുന്നേറ്റത്തിന്റെ സ്വാഭാവികമായ പ്രവര്‍ത്തനമേഖലകളാണിതെല്ലാം. മാതൃഭാഷയുടെ പ്രശ്നപരിസരം തിരിച്ചറിയണം. ഇത്രയധികം കപടഭാഷാ സ്നേഹമുള്ളവരുടെ നാട്ടിലാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളും എയ്ഡഡ് സ്കൂളുകളും നിലനില്‍പ്പിനായി പാടുപെടുന്നത് എന്നത് ആത്മപരിശോധന നടത്തേണ്ടതാണ്. പൊങ്ങച്ച വിദ്യാഭ്യാസത്തിന്റെ കടന്നുവരവില്‍ നഷ്ടപ്പെട്ട മാനവികമൂല്യങ്ങളും ഭാഷയുടെ സ്വത്വവും എങ്ങനെ തിരിച്ചുപിടിക്കും? പകലന്തിയോളം മാലിന്യങ്ങളില്‍ കഴിഞ്ഞുകൂടുന്നവരുടെ നാട്ടില്‍ വക്രീകരിച്ച മാധ്യമമലയാളവും മംഗ്ലീഷും വ്യവഹാര പ്രത്യയശാസ്ത്രമായി മാറുന്ന കാലത്താണ് തെളിമലയാളത്തിന്റെ നല്‍വരവ് ആഘോഷിക്കുന്നത്. ഭാഷയെ നിലനിര്‍ത്തിയത് സാഹിത്യം മാത്രമായിരുന്നില്ല. ആദിമലയാളത്തിന്റെ സമൃദ്ധി കുഞ്ചന്‍നമ്പ്യാരിലൂടെയും കുഞ്ഞുണ്ണി മാഷിലൂടെയും നാം കണ്ടതാണ്. മാതൃഭാഷാ വികാസത്തിന് കവികളും കലാകാരന്മാരും കര്‍ഷകരും നല്‍കിയ സംഭാവനങ്ങള്‍ ഇവിടെ സ്മരിക്കാം. നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്ന മാതൃമലയാളത്തിന്റെ മഹനീയ മാതൃകകള്‍ മനസ്സിലാക്കാനും തിരിച്ചുപിടിക്കാനുമുള്ള നാട്ടിടങ്ങളുണ്ടാകണം. ഞാറ്റുവേലകള്‍, കൃഷിക്കലണ്ടര്‍, താളങ്ങള്‍, നാടന്‍കളികള്‍, വംശീയസസ്യവിജ്ഞാനം, കളരി, പൈതൃകക്കലവറകള്‍ തുടങ്ങിയവയും കേരളീയ വിജ്ഞാന പാരമ്പര്യങ്ങളും പുതിയ തലമുറ മനസ്സിലാക്കണം. ഭാഷയുടെ ജൈവപൈതൃകപരിസരം തിരിച്ചറിയാനുള്ള പാഠ്യപദ്ധതികള്‍ മാതൃഭാഷയില്‍ ലഭ്യമാകണം. ബഹുവ്യക്തിത്വവികാസവും ബഹുജ്ഞാന പരിസരവും ആര്‍ജിക്കുന്നവിധത്തിലുള്ള മാതൃഭാഷാ ഗുരുകുലങ്ങളുടെ പ്രസക്തി ഇവിടെയാണ്. നവഭാഷകളെ കംപ്യൂട്ടര്‍ ഭാഷ, മനുഷ്യ ഭാഷ എന്നു വേര്‍തിരിക്കുമ്പോള്‍ മനുഷ്യഭാഷയ്ക്ക് ഉദാഹരണമായി പറയുന്നത് മലയാളമാണ്. മാതൃഭാഷയുടെ നീരൊഴുക്കു നിലനിര്‍ത്താന്‍ നാല് ആശയങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു.1. മാതൃഭാഷാ ഗുരുകുലങ്ങള്‍- കേരളത്തിലെ എണ്ണായിരത്തോളം വായനശാലകളിലും ക്ലബ്ബുകളിലും സ്കൂളുകളിലും പണിസ്ഥലങ്ങളിലും ഇത് ആരംഭിക്കാവുന്നതാണ്. നൈപുണ്യമുള്ള കാരണവകുലങ്ങളാകണം അറിവുകള്‍ കൈമാറ്റം ചെയ്യേണ്ടത്.2. നാട്ടുവാക്കുകളുടെ ശേഖരണവും സാംസ്കാരിക പഠനവും- വിദ്യാര്‍ഥികളുടെയും അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തകരുടെയും സന്നദ്ധസഹായത്തോടെ ഇത് ആരംഭിക്കാം. ഏതെങ്കിലും സര്‍വകലാശാലയ്ക്കോ, സാംസ്കാരിക സംഘത്തിനോ ഇത് ഏറ്റെടുക്കാവുന്നതാണ്. ഗ്രാമങ്ങളും ഗവേഷണസ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം സ്ഥാപിക്കാന്‍ ഇത് ഉപകരിച്ചേക്കാം.3. ജനകീയ പൈതൃകപഠനകേന്ദ്രങ്ങള്‍- മലനാടിന്റെ ഗോത്ര-നാടോടി-പാരമ്പര്യ രംഗകലകളും കൈവേലാ നൈപുണ്യങ്ങളും നാട്ടുതഴക്കങ്ങളും ഭൂമിശാസ്ത്രസൂചകങ്ങളും നവനിര്‍മിതികളായിമാറണം.4. നാട്ടുവിജ്ഞാനപഠന-ഗവേഷണങ്ങള്‍- നാട്ടുഗണിതം, വൈദ്യം, നക്ഷത്രവിജ്ഞാനം, വാസ്തു, കളരി തുടങ്ങിയ കേരളത്തിന്റെ നാട്ടുവിജ്ഞാനങ്ങള്‍ ലോകപ്രസിദ്ധമാണ്. ഇവ സംരക്ഷിക്കുന്നതിനും പേറ്റന്റ് ചെയ്യുന്നതിനും ജൈവചോരണം തടയുന്നതിനുമുള്ള അന്താരാഷ്ട്ര നിയമങ്ങളുണ്ട്. ബൗദ്ധിക സ്വത്തവകാശത്തിന്റെ കാലത്ത് കേരളത്തിന്റെ സാംസ്കാരികാവിഷ്കാരങ്ങള്‍ക്കുള്ള പ്രാധാന്യം തിരിച്ചറിയണം. ജനിതകസമ്പത്തിന്റെ പരിരക്ഷ മാത്രമല്ല, തൊട്ടറിയാവുന്നതും തൊട്ടറിയാത്തതുമായ ലോകപൈതൃകങ്ങളുടെ കണ്ടെത്തലിനും പഠനത്തിനും പ്രാധാന്യമേറുകയാണ്. ദേശസൂചകങ്ങള്‍ വളര്‍മയാര്‍ന്ന നാട്ടുനൈപുണ്യത്തെ പ്രതിനിധാനംചെയ്യുന്നു. ഒരുപരിധിവരെ പശ്ചിമഘട്ടത്തിന്റെ ജീവിക്കുന്ന ജനിതക-സാംസ്കാരിക കലവറകളുടെ ലോകം മനസ്സിലാക്കണമെങ്കില്‍ നാട്ടുമലയാളത്തിലേക്ക് എത്തിച്ചേരണം. വരേണ്യമായ അധികാരത്തിന്റെ ചേട്ടമലയാളത്തില്‍നിന്ന് ജനസംസ്കൃതിയുടെ ചീവോതി മലയാളങ്ങളിലേക്ക് കാലെടുത്തുവയ്ക്കണം. എഴുത്തധികാരത്തില്‍നിന്ന് പൊരുളധികാരത്തിന്റെ തിണബന്ധത്തിലേക്ക് പ്രവേശിക്കണം $(കേരള സര്‍വകലാശാലയില്‍ മലയാളവിഭാഗം പ്രൊഫസറാണ് ലേഖകന്‍)

ഭരണം മലയാളത്തിലാക്കൂ... ഉദ്യോഗസ്ഥരോട് വീണ്ടും സര്‍ക്കാര്‍- പി.കെ. ജയചന്ദ്രന്‍

കൊച്ചി: എല്ലാ ഔദ്യോഗികാവശ്യങ്ങള്‍ക്കും മലയാളഭാഷ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി. ഇത്തരം ഉത്തരവുകളും അഭിപ്രായങ്ങളും ഇടയ്ക്കിടെ ഉണ്ടാകുന്നുണ്ടെങ്കിലും സാധാരണ ജനങ്ങള്‍ മനസ്സിലാക്കേണ്ട തീരുമാനങ്ങള്‍ പോലും ഇപ്പോഴും ഇംഗ്ലൂഷില്‍ തന്നെ. ജനത്തിനു കിട്ടുന്ന പല ഉത്തരവുകളുടേയും സ്ഥിതിയും വ്യത്യസ്തമല്ല.

സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലും സെക്രട്ടേറിയറ്റിലെ അവയുടെ ഭരണവകുപ്പുകളിലും ഇനി രൂപവത്കരിക്കുന്ന എല്ലാ വകുപ്പുകളിലും സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വയംഭരണ,പൊതുമേഖല, സഹകരണ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മലയാളം ഔദ്യോഗിക ഭാഷയായിരിക്കണം. നിയമപരമായി ഇംഗ്ലീഷും സംസ്ഥാനത്തെ ന്യൂനപക്ഷ ഭാഷകളായ തമിഴും കന്നഡയും ഔദ്യോഗികഭാഷയായി ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുള്ള പ്രത്യേക സാഹചര്യങ്ങളിലൊഴികെ എല്ലാ ഔദ്യോഗികാവശ്യങ്ങള്‍ക്കും മലയാളം ഉപയോഗിക്കണമെന്നാണ് ഇപ്പോഴത്തെ ഉത്തരവ്.

മലയാളം ഔദ്യോഗിക ഭാഷയായി പൂര്‍ണാര്‍ഥത്തില്‍ സ്വീകരിച്ച വകുപ്പുകള്‍ കുറവാണ്. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പല ഉത്തരവുകളും ഇപ്പോഴും ഇറങ്ങുന്നത് ഇംഗ്ലീഷിലാണ്. ഉദാഹരണത്തിന് അടുത്തിറങ്ങിയ ഖനനച്ചട്ടവും അതിനുമുമ്പിറങ്ങിയ അതിന്റെ കരടും. സാധാരണക്കാരുടെ ജീവിതവുമായി വളരെ അടുത്തുനില്‍ക്കുന്ന വിഷയമാണ് അവയില്‍ ഉണ്ടായിരുന്നതെങ്കിലും, ഭാഷ ഇംഗ്ലീഷായിരുന്നു. പൊതുചര്‍ച്ചക്ക് വിധേയമാക്കേണ്ട അതിപ്രധാനമായ കരടുചട്ടം ഇംഗ്ലീഷില്‍ 124 പേജുണ്ടായിരുന്നു. നിലനില്പിന് ആധാരമായ പ്രകൃതി സമ്പത്തിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട ചട്ടങ്ങളെങ്കിലും മലയാളത്തില്‍ പ്രസിദ്ധീകരിക്കണമെന്ന് വ്യവസായ വകുപ്പിന് തോന്നിയില്ല. മലയാളത്തിലായിരുന്നെങ്കില്‍ കൂടുതല്‍ ആളുകള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകുമായിരുന്നു, അവര്‍ പ്രതികരിക്കുമായിരുന്നു.
എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടേയും വാഹനങ്ങളിലെ ബോര്‍ഡുകള്‍ മലയാളത്തിലാക്കാനുള്ള യത്‌നം നടന്നുവരികയാണിപ്പോള്‍. മാര്‍ച്ച് 31ന് മുമ്പ് ഇത് പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഏപ്രില്‍ ഒന്ന് മുതല്‍ എല്ലാ സര്‍ക്കാര്‍ വാഹനങ്ങളിലും മലയാളമെഴുത്ത് കാണാനാവും.

കോടതികളുടെ ഭാഷ മലയാളമായിരിക്കണമെന്ന നിയമസഭാസമിതിയുടെ റിപ്പോര്‍ട്ട് വര്‍ഷങ്ങളായി പൊടിപിടിച്ചിരിപ്പാണ്. അവിടെ ഇപ്പോഴും ഇംഗ്ലീഷേയുള്ളൂ. അത്യപൂര്‍വമാണ്, മലയാളത്തിന്റെ ഏര്‍പ്പാട്. കോടതിയില്‍ ഉള്‍പ്പെടെ പലയിടത്തും ഉത്തരവുകളുടെ മാതൃക ഇംഗ്ലീഷിലാണ്. അതുകൊണ്ടാണ് ഇപ്പോഴും ഇംഗ്ലീഷ് തുടരുന്നതും. ഈ സാഹചര്യത്തിലാണ് എല്ലാ ഔദ്യോഗികാവശ്യങ്ങള്‍ക്കും മലയാളം ഉപയോഗിക്കണമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചിരിക്കുന്നത്. പെട്ടെന്ന് മലയാളത്തിലേക്ക് മാറുമ്പോഴുണ്ടാകുന്ന ആശയക്കുഴപ്പം പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നുണ്ടെങ്കിലും മാറ്റം സാവധാനത്തിലേ നടക്കുന്നുള്ളൂ.


-കടപ്പാട്:  http://www.mathrubhumi.com/story.php?id=525162  -

2015, ഫെബ്രുവരി 21, ശനിയാഴ്‌ച

മലയാളം ഒന്നാം ഭാഷയാക്കാന്‍ നടപടിയില്ലെങ്കില്‍ നിരാഹാരസമരം: സുഗതകുമാരി.

മലയാളം ഒന്നാം ഭാഷയാക്കാന്‍ നടപടിയില്ലെങ്കില്‍ നിരാഹാരസമരം: സുഗതകുമാരി.

തിരുവനന്തപുരം മാതൃഭാഷാ ദിനാഘോഷ വാര്‍ത്തകള്‍.

തിരുവനന്തപുരം മാതൃഭാഷാ ദിനാഘോഷ വാര്‍ത്തകള്‍.

മാതൃഭാഷദിനത്തില്‍ തിരുവനന്തപുരത്ത് കാവ്യസായാഹ്നവും മണല്‍ശില്പവും

മാതൃഭാഷദിനത്തില്‍ ഐക്യമലയാളപ്രസ്ഥാനം ശംഖുമുഖത്ത്  ശില്പി ദീപക് മൗത്താട്ടിലിന്റെ മണല്‍ശില്പവും വി മധുസൂദനന്‍ നായരുടെ കാവ്യസായാഹ്നവും സംഘടിപ്പിച്ചു. ഗീരീഷ് പുലയൂര്‍, ഡി യേശുദാസ് എന്നിവര്‍ കവിത അവതരിപ്പിച്ചു. ഡോ. എന്‍ സി ഹരിദാസന്‍, നന്ദകുമാര്‍, ഹരിദാസന്‍, സജു കോച്ചേരി എന്നിവര്‍ സംസാരിച്ചു.

മലപ്പുറം മാതൃഭാഷാ സംഗമം- വാര്‍ത്ത.

മലപ്പുറം മാതൃഭാഷാ സംഗമം- മനോരമ വാര്‍ത്ത.

പൊതുവിദ്യാഭ്യാസ സംരക്ഷണ ജാഥ- കോഴിക്കോട്.

കോഴിക്കോട് ജില്ലാസമിതി ഉള്ള്യേരി പഞ്ചായത്തിൽ നടത്തിയ പൊതുവിദ്യാഭ്യാസ സംരക്ഷണ ജാഥയുടെ ദൃശ്യങ്ങൾ... പി.സുരേഷ്, എൻ.വി. പ്രദീപ്കുമാർ , സി. അരവിന്ദൻ , ദേവേശൻ, സതീഷ്കുമാർ ഷിജു. ആർ, അനസ് എം.പി തുടങ്ങിയവർ 16 കേന്ദ്രങ്ങളിൽ സംസാരിച്ചു.

മലപ്പുറം മാതൃഭാഷാ സംഗമം

മാതൃഭാഷാദിനത്തില്‍ മലയാള ഐക്യവേദി മലപ്പുറത്തുസംഘടിപ്പിച്ച മാതൃഭാഷാസംഗമം എം.പി. അബ്ദുസമദ് സമദാനി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അസമില്‍നിന്നുവന്ന് മലയാളംമാധ്യമ വിദ്യാലയത്തില്‍ പഠിക്കുന്ന പാലൂര്‍ എ.എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ഥിനി ഹിമാദ്രി മാജി ഭാഷാവകാശപ്രഖ്യാപനം നടത്തി. ഡോ. കെ.എം. അനില്‍ അധ്യക്ഷതവഹിച്ചു. കെ.പി. രാമനുണ്ണി, മണമ്പൂര്‍ രാജന്‍ബാബു, പി. ഗീത, ഗിരിജ പാതായ്ക്കര, പദ്മനാഭന്‍, ഉണ്ണി ആമപ്പാറയ്ക്കല്‍, എല്‍. സുഷമ, പി. സുരേഷ്, ജമീലബീവി, എന്‍.വി. രണ്‍ജിത്ത്, സി.ടി. സ്വലാഹുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കോടതിഭാഷ മലയാളമാക്കണം -സമദാനി

മലപ്പുറം: കോടതിനടപടികളും ഭരണനിര്‍വഹണവും ജനങ്ങളുടെ ഭാഷയിലായാലേ ജനാധിപത്യം പൂര്‍ണമാവൂവെന്ന് എം.പി. അബ്ദുസമദ് സമദാനി എം.എല്‍.എ പറഞ്ഞു.
മാതൃഭാഷാദിനത്തില്‍ മലയാള ഐക്യവേദി മലപ്പുറത്തുസംഘടിപ്പിച്ച മാതൃഭാഷാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വോട്ടുചോദിക്കുന്ന ഭാഷയില്‍തന്നെ ഭരണം നിര്‍വഹിക്കേണ്ടത് ജനാധിപത്യത്തിന്റെ പൂര്‍ണതയ്ക്ക് ആവശ്യമാണെന്നും സമദാനി അഭിപ്രായപ്പെട്ടു.
അസമില്‍നിന്നുവന്ന് മലയാളംമാധ്യമ വിദ്യാലയത്തില്‍ പഠിക്കുന്ന പാലൂര്‍ എ.എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ഥിനി ഹിമാദ്രി മാജി ഭാഷാവകാശപ്രഖ്യാപനം നടത്തി. ഡോ. കെ.എം. അനില്‍ അധ്യക്ഷതവഹിച്ചു. കെ.പി. രാമനുണ്ണി, മണമ്പൂര്‍ രാജന്‍ബാബു, പി. ഗീത, ഗിരിജ പാതായ്ക്കര, പദ്മനാഭന്‍, ഉണ്ണി ആമപ്പാറയ്ക്കല്‍, എല്‍. സുഷമ, പി. സുരേഷ്, ജമീലബീവി, എന്‍.വി. രണ്‍ജിത്ത്, സി.ടി. സ്വലാഹുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മാതൃഭാഷാവധം- കെ.പി. രാമനുണ്ണി

ഇന്ന് ലോക മാതൃഭാഷാദിനം

നാട്ടിലെ ജനങ്ങള്ക്ക് മാതൃഭാഷാ വ്യവഹാരം നിഷേധിക്കുന്നത് എല്ലാ തരത്തിലും ആളെപ്പിടിച്ച്
കൊല്ലുന്നതിന് തുല്യമാണെന്നാണ് പഞ്ചാബി മാതൃഭാഷാപ്രസ്ഥാനമായ ഭാഷാ ചേതനാ
മഞ്ചിന്റെ നായകന് ജോഗാസിങ് വിലയിരുത്തിയത്

'മലയാളം ഒന്നാം ഭാഷയാക്കുന്നതും പഠന ഭാഷയാക്കുന്നതും വ്യവഹാര ഭാഷയാക്കുന്നതും ഇനി മലയാളികളുടെ മാത്രം പ്രശ്‌നമായിരിക്കില്ല. മാതൃഭാഷാപ്പോരാളികളായ പഞ്ചാബികളുടെ കൂടി പ്രശ്‌നമായിരിക്കും. ഏതെങ്കിലും രാജ്യത്ത് ഭരണകൂടം ആളുകളെ പിടിച്ച് കൊല്ലുന്നുണ്ടെങ്കില് ലോകത്തെ മനുഷ്യാവകാശപ്രവര്ത്തകരെല്ലാം ചാടി വീണ് ഇടപെടുകയില്ലേ? അതേപോലെ ഗൗരവമേറിയ പ്രശ്‌നമാണ് ഒരു നാട്ടില് നാട്ടുകാര്ക്ക് മാതൃഭാഷയിലൂടെയുള്ള പഠനമോ മറ്റ് വ്യവഹാരങ്ങളോ നിഷേധിക്കുന്നത്.'
ഈ വര്ഷത്തെ തുഞ്ചന് ഉത്സവത്തിലെ ദേശീയ സെമിനാറില് സാങ്കേതികതയുടെ ആധിപത്യം ഭാഷയിലും സംസ്‌കാരത്തിലും എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കാനെത്തിയെ ജോഗാസിങ്ങിന്റെ വാക്കുകളാണിവ. മാതൃഭാഷാ ഭ്രാന്തനായ ഏതോ സര്ദാര്ജിയുടെ വീണ്വാക്കുകളായി ഇതിനെ ഒരിക്കലും കണക്കിലെടുത്തുകൂടാ. കാരണം ജോഗാസിങ് പഞ്ചാബി മാതൃഭാഷാപ്രസ്ഥാനമായ ഭാഷാ ചേതനാമഞ്ചിന്റെ നായകന് മാത്രമല്ല. പട്ട്യാല സര്വകലാശാലയിലെ ലിംഗ്വിസ്റ്റിക്‌സ് പ്രൊഫസറാണ്. പഞ്ചാബി സാഹിത്യ അക്കാദമിയുടെയും കേന്ദ്രീയ ലേഖക് സഭയുടെയും ഉപദേശകസമിതി അംഗമാണ്. പഞ്ചാബി യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറും യു.ജി.സി. നെറ്റ് എക്‌സാമിനേഴ്‌സ് പാനല് മെമ്പറുമാണ്. ധാരാളം ദേശീയ, അന്തര്‌ദേശീയ സെമിനാറുകളില് പ്രബന്ധങ്ങള് അവതരിപ്പിക്കാന് ക്ഷണിക്കപ്പെടുന്ന പണ്ഡിതനാണ്.
ലോകവ്യാപകമായി നടത്തിയ പഠനനിരീക്ഷണങ്ങളുടെ ഉള്ബലത്തോടുകൂടിയാണ് നാട്ടിലെ ജനങ്ങള്ക്ക് മാതൃഭാഷാ വ്യവഹാരം നിഷേധിക്കുന്നത്, എല്ലാ തരത്തിലും ആളെപ്പിടിച്ച് കൊല്ലുന്നതിന് തുല്യമാണെന്ന് ജോഗാസിങ് വിലയിരുത്തിയത്. എന്തെല്ലാമാണ് അദ്ദേഹത്തിന്റെ അടിസ്ഥാനപരമായ വീക്ഷണങ്ങളും വാദഗതികളുമെന്ന് പരിശോധിക്കാം.
ഇംഗ്ലീഷാണ് വര്ത്തമാനകാലത്തിന്റെ ഭാഷയെന്നും ഇംഗ്ലീഷിലൂടെ മാത്രമേ പുതുവിജ്ഞാനവും പുരോഗതിയും നേടാന് സാധിക്കൂ എന്നുമുള്ള ധാരണ ഒരു പോസ്റ്റ് കൊളോണിയല് കള്ളമിത്താണെന്ന് അദ്ദേഹം പറയുന്നു. എന്തെന്നാല് ശാസ്ത്രഗണിത പഠനങ്ങളില് ഏറ്റവും മികച്ച പത്തു രാജ്യങ്ങളില് ഒമ്പതെണ്ണത്തിലും പഠനമാധ്യമം ഇംഗ്ലീഷല്ല, തദ്ദേശീയ ഭാഷകളാണ്. ഏഷ്യയിലെ അത്യുന്നത നിലവാരമുള്ള 50 യൂണിവേഴ്‌സിറ്റികളുടെ കണക്കെടുക്കുകയാണെങ്കില് അതില് വളരെ കുറച്ച് എണ്ണത്തില് മാത്രമേ ഇംഗ്ലീഷ് പഠനമാധ്യമമായി നിലനില്ക്കുന്നുള്ളൂ. ഇന്ത്യക്കാര്ക്ക് ഇംഗ്ലീഷേ അറിഞ്ഞുകൂടാതിരുന്ന പതിനേഴാം നൂറ്റാണ്ടില് ലോക വാണിജ്യത്തിലെ ഭാരതീയവിഹിതം 22 ശതമാനമായിരുന്നപ്പോള് ബ്രിട്ടീഷ് അധിപത്യത്തിനും ആംഗലപ്രചാരണത്തിനും ശേഷം അത് കുറഞ്ഞ് കുറഞ്ഞ് 1.5 ശതമാനത്തിലാണ് എത്തി നില്ക്കുന്നത്. മാതൃഭാഷയിലൂടെയുള്ള ബോധനത്തിന്റെ ഗുണഗണങ്ങള് തിരിച്ചറിഞ്ഞ് കൂടുതല്ക്കൂടുതല് രാജ്യങ്ങള് തങ്ങളുടെ സ്വന്തം ഭാഷകളിലേക്ക് ഉന്നതവിദ്യാഭ്യാസമടക്കം മടക്കിയെടുക്കുയാണ്. ഫിലിപ്പീന്‌സില് അവരുടെ മാതൃഭാഷയായ ടാഗലോഗില് പഠിക്കുന്ന കുട്ടികളാണ് മറ്റുള്ളവരെ അപേക്ഷിച്ച് മുന്പന്തിയില് നില്ക്കുന്നത്. സ്വീഡനിലേക്ക് കുടിയേറിപ്പാര്ത്ത ഫിന്‌ലന്ഡുകാരുടെ മക്കളില് സ്വന്തം ഭാഷയായ ഫിന്നിഷ് അറിയുന്നവര്ക്ക് മാത്തമാറ്റിക്കല് സ്‌കില് പോലും കൂടുതലാണുള്ളത്. റഷ്യക്കാരും ജര്മന്കാരും ഫ്രഞ്ചുകാരും ചൈനക്കാരും ജപ്പാന്കാരും കൊറിയക്കാരും ഇംഗ്ലീഷ് ഭാഷയെ തൊട്ടുതീണ്ടാതെയാണല്ലോ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളില് നോബേല് സമ്മാനം വരെ നേടുന്നത്.
ഇംഗ്ലീഷിന്റെ കേദാരമായ അമേരിക്കയിലും കാനഡയിലും ന്യൂസീലന്‍ഡിലും നോണ്ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങള് വര്ധിച്ചുകൊണ്ടിരിക്കുന്നു. ചൈനീസ് മീഡിയം സ്‌കൂളുകളുടെയും ചൈനീസ് പഠിക്കുന്നവരുടെയും പെരുപ്പം രണ്ടായിരാമാണ്ടിനെ അപേക്ഷിച്ച് അമേരിക്കയിലിന്ന് പത്തിരട്ടിയാണ്. ഇംഗ്ലീഷ് ആധിപത്യ രാജ്യങ്ങളിലെല്ലാം ഭാഷാന്യൂനപക്ഷങ്ങള് ഇംഗ്ലീഷിനെ വെടിഞ്ഞ് തങ്ങളുടെ മാതൃഭാഷകളിലേക്ക് എത്തുന്ന കാഴ്ച അദ്ഭുതകരമാണ്. ലോകവ്യാപകമായിത്തന്നെ എല്ലാ തുറകളിലും ഇംഗ്ലീഷിന്റെ ഉപയോഗവും മാന്യതയും കുറഞ്ഞുകൊണ്ടിരിക്കുന്നു. രണ്ടായിരാമാണ്ടില് ഇന്റര്‌നെറ്റിലെ 80 ശതമാനം ഉള്ളടക്കവും ആംഗലത്തിലായിരുന്നെങ്കില് ഇപ്പോള് അത് നാല്പത് ശതമാനത്തിന് കീഴേക്ക് പോയിരിക്കുന്നു. ബഹുഭാഷോന്മുഖമായ പ്രവണത ലോകമൊട്ടാകെ കാറ്റു പിടിക്കുന്നതിനാല് ഇംഗ്ലീഷില് മാത്രം പത്രാസടിക്കുന്ന മാതൃഭാഷാ അജ്ഞര്ക്ക് പല കമ്പനികളും ജോലി നിഷേധിക്കുന്നുണ്ട്. പ്രശസ്ത ഇംഗ്ലീഷ് മാഗസിനായ ഇക്കണോമിക്സ്റ്റിന്റെ അഭിപ്രായത്തില് ഇംഗ്ലീഷല്ലാതെ മറ്റൊന്നും വശമില്ലെന്ന ഒറ്റക്കാരണത്താല് ബ്രിട്ടീഷുകാര്ക്ക് പല മണ്ഡലങ്ങളിലും വമ്പിച്ച നഷ്ടവും തിരിച്ചടിയും നേരിടുന്നു. മൈക്രോസോഫ്റ്റിന്റെ കണക്കനുസരിച്ച് ഇന്ത്യന് കൊമേഴ്‌സിന്റെ 95 ശതമാനവും ഇന്ത്യന് ഭാഷകളിലൂടെ നടക്കുമ്പോള് ആംഗലത്തിലൂടെയുള്ള കച്ചവടം വെറും അഞ്ച് ശതമാനമാണ്.
മാതൃഭാഷാമാധ്യമം അന്യഭാഷാമാധ്യമത്തെ പഠനത്തിന്റെ സര്വതലങ്ങളിലും കടത്തിവെട്ടുന്നതിന് വസ്തുനിഷ്ഠമായ കാരണങ്ങളുണ്ട്. ഒന്നാമതായി മത്സ്യത്തെ ചെളിയില് ഇഴയ്ക്കുന്നതിന് പകരം വെള്ളത്തില് നീന്താന് വിടുന്നതിന്റെ ജനിതക ആനുകൂല്യം തന്നെ. രണ്ടാമതായി തെറ്റ് പറ്റുമോ എന്ന ഭയമില്ലാതെ കുട്ടികള്ക്ക് സ്വയം ആവിഷ്‌കരിക്കാന് സാധിക്കുന്നു. മൂന്നാമതായി മാതൃഭാഷ ഒന്നാം ഭാഷയായ മള്ട്ടിലിന്ഗ്വല് എജുക്കേഷനില് (MLE) അധ്യാപക വിദ്യാര്ഥി വിനിമയം സുഗമമാകുന്നു. സര്വോപരി മാതൃഭാഷ വിദ്യാര്ഥികളെ സമൂഹത്തില് വേരുള്ളവരാക്കി ഉറപ്പിക്കുന്നു.
മാതൃഭാഷയല്ല കുട്ടികളുടെ പഠനമാധ്യമമെങ്കില് അവരുടെ സമയത്തിന്റെയും ഊര്ജത്തിന്റെയും ഭൂരിഭാഗവും അന്യഭാഷയുമായി ഗുസ്തി പിടിക്കാനാണ് വിനിയോഗിക്കേണ്ടി വരിക. അതിനിടയില് പഠനവിഷയം പറ്റേ ചോര്ന്ന് പോകുകയും ചെയ്യും. മാതൃഭാഷാ മാധ്യമം ശാസ്ത്രത്തിന്റെയും ഗണിതത്തിന്റെയും പഠനത്തിന് മാത്രമല്ല, അന്യഭാഷാ പഠനത്തിന് കൂടി അത്യന്തം ഗുണകരമാണെന്നാണ് പുതിയ കണ്ടെത്തലുകള്. അങ്ങനെ നോക്കുമ്പോള് ഇംഗ്ലീഷില് പോലും പ്രാഗല്ഭ്യമുണ്ടാകാന് മാതൃഭാഷാ മാധ്യമത്തിലാണ് കുട്ടികളെ പഠിപ്പിക്കേണ്ടതെന്ന് വരുന്നു. (കേരളം മുഴുക്കെ മലയാളം മീഡിയമായിരുന്ന കാലത്തെ പഴയ എസ്.എസ്.എല്.സി.ക്കാര് ആംഗലം വെറും ഒരു വിഷയമായി പഠിച്ചാണ് മറ്റ് സംസ്ഥാനങ്ങളില് ഇംഗ്ലീഷ് അധ്യാപകരായി പോയിരുന്നതെന്ന് ഓര്ക്കുക. ഇന്നാണെങ്കില് മിക്ക ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലെ പത്താം തരക്കാര്ക്കും ഇംഗ്ലീഷോ മലയാളമോ മര്യാദയ്ക്കറിയാത്ത അവസ്ഥയാണുള്ളത്. കനത്ത ഫീസ് വാങ്ങുന്ന പബ്ലിക് സ്‌കൂളുകളിലെ കുട്ടികള്ക്ക് നല്ല ആക്‌സന്റുണ്ടാകുമെന്നല്ലാതെ ഷേക്‌സ്​പിയറോ ജെയിംസ് ജോയ്‌സോ വായിച്ചാല് തിരിയില്ല.)
ഇംഗ്ലീഷ് പോലൊരു അന്യഭാഷ പഠിക്കാന് ആ ഭാഷ പഠനമാധ്യമമാക്കുകയാണ് വേണ്ടതെന്ന സങ്കല്പ്പം ഏറ്റവും വലിയ വങ്കത്തരമാണ്. അതേപോലെ തന്നെ അര്ഥശൂന്യമാണ് പുതിയൊരു ഭാഷ പഠിക്കാന് ചെറുപ്പത്തിലേ അതിന്റെ പഠനം തുടങ്ങണമെന്നതും മാതൃഭാഷാപഠനം മറ്റ് ഭാഷാപഠനങ്ങള്ക്ക് വിഘ്‌നം സൃഷ്ടിക്കുമെന്നതും. സത്യം നേരേ മറിച്ചാണ്. മാതൃഭാഷാ വൈദഗ്ധ്യം അന്യഭാഷകള് പരിശീലിക്കുന്നതിന് ഗംഭീരന് മസ്തിഷ്‌ക ഉപകരണങ്ങളാണ് കുട്ടികള്ക്ക് നല്കുന്നത്. മാതൃഭാഷാ ജ്ഞാനത്തിലൂടെ അവര് ഭാഷയുടെ പ്രതീകാത്മക ചിഹ്നങ്ങളും സങ്കല്പനസൂത്രങ്ങളും വേഗത്തില് ആര്ജിക്കുന്നു. സ്വതന്ത്രമായ വിനിമയത്തിന് പ്രാപ്തരാകുന്നു. പാലു കുടിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുംപോലെ വ്യാകരണനിയമങ്ങള് സ്വാഭാവികമായി സ്വായത്തമാക്കുന്നു.
കൂടംകുളത്ത് ആണവനിലയം സ്ഥാപിക്കുന്നതിനെതിരെ രാജ്യത്തൊട്ടാകെ സുബോധമുള്ളവര് കലഹിച്ച പോലെ കേരളത്തിലെ മാതൃഭാഷാ അവഗണനയ്‌ക്കെതിരെ തമിഴനും കര്ണാടകയിലെ മാതൃഭാഷാ അവഗണനയ്‌ക്കെതിരെ ഹിന്ദിക്കാരനുമെല്ലാം സമരം ചെയ്യേണ്ട അവസ്ഥ സംജാതമായിട്ടുണ്ട്.
ഐക്യമലയാളപ്രസ്ഥാനം നിരന്തരം നടത്തിയ സമരങ്ങള്ക്ക് ശേഷവും കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും മലയാളം നിര്ബന്ധ ഒന്നാം ഭാഷയാക്കുന്നതിന്റെയും കോടതി ഭാഷ മലയാളമാക്കുന്നതിന്റെയും മറ്റും കാര്യങ്ങള് അവതാളത്തിലാണല്ലോ. സമഗ്ര മലയാളഭാഷാ ബില്‍ പാസാക്കിക്കൊള്ളാമെന്ന വാഗ്ദാനത്തിന്റെ പേരില് 2013 മാര്ച്ച് മാസത്തില് പ്രസ്ഥാനം നടത്തിയ നിരാഹാരസമരം പിന്വലിച്ചെങ്കിലും പിന്നെയും ഏഴോളം അസംബ്ലികള് കോലാഹലപ്പെട്ട് പിരിഞ്ഞു കഴിഞ്ഞു. ക്ഷമകെട്ട്, അപമാനിതരായ ഐക്യമലയാളപ്രവര്ത്തകര് ഫിബ്രവരി 21 മുതല് വിപുലമായ സമരപരിപാടികള് അവിഷ്‌കരിച്ചിട്ടുണ്ട്. മാര്ച്ച് 24ാ തിയ്യതി തലസ്ഥാനനഗരിയില് ഭാഷാസ്‌നേഹികളുടെ ഒരു ദിവസത്തെ സൂചനാ സത്യാഗ്രഹം മാര്ച്ച് 30, 31 തിയ്യതികളില് ഹൈക്കോടതിയില് നിന്ന് സെക്രട്ടേറിയറ്റിലേക്കുള്ള വാഹനപ്രചാരണജാഥ ഏപ്രില് എട്ടാം തിയ്യതി മുതല് ഭാഷാപ്രവര്ത്തകരുടെയും എഴുത്തുകാരുടെയും അനിശ്ചിതകാല നിരാഹാരസത്യാഗ്രഹം ഏപ്രില് എട്ടാം തിയ്യതിയായിട്ടും സമഗ്ര ഭാഷാ ബില്‍ കേരളസര്ക്കാര് പാസാക്കിയില്ലെങ്കില് തലേക്കെട്ട് കെട്ടിയൊരു സര്ദാര്ജി സെക്രട്ടേറിയറ്റ് നടയ്ക്കല് മലയാള സംരക്ഷണത്തിനായി നിരാഹാരം കിടക്കുന്ന ചേതോഹരമായ കാഴ്ച നമുക്കെല്ലാം കാണാം.

ഈ മാസത്തെ ജനപ്രിയ പോസ്റ്റുകള്‍‌

ലേബലുകളിലൂടെ തിരയൂ...

അജിത്. കെ (1) അടൂര്‍ (1) അനുസ്മരണം (1) അരുണ്‍. എസ്. ശശി (1) അസീസ് തരുവണ (1) ആദരാഞ്ജലികള്‍ (2) ആര്‍.വി.ജി.റിപ്പോര്‍ട്ട് (1) ആലപ്പുഴ (1) ആല്‍ബം (7) ആശംസകള്‍ (4) ഇ.ദിനേശന്‍ (1) ഇന്ത്യാ ടുഡേ (4) ഉത്തരവ് (8) ഉപവാസ സമരം (1) ഉമ്മര്‍. ടി. കെ (1) എ.എന്‍.പി. ഉമ്മര്‍കുട്ടി (1) എഡിറ്റോറിയല്‍ (12) എന്‍. വി. പി. ഉണ്ണിത്തിരി (1) എം. ആര്. രാഘവവാര്യര് (1) എം.ടി. (2) എം.പി. വീരേന്ദ്രകുമാര്‍ (1) എര്‍ണാകുളം (3) എസ്. ആര്‍. ഹരീഷ് (1) എസ്.സി.ഇ.ആര്‍.ടി. (1) ഐക്യമലയാള പ്രസ്ഥാനം (3) ഒന്നാം ഭാഷ (12) ഓണ്‍ലൈന്‍ പ്രചരണം (1) ഓർഡിനൻസ് (1) ഓര്‍മിപ്പിക്കല്‍ സമരം (1) ഔദ്യോഗികഭാഷ (3) കണ്ണൂര്‍ (8) കത്ത് (5) കന്നട (1) കരുണാനിധി (1) കല്പറ്റ നാരായണന്‍ (1) കല്‍പറ്റ നാരായണന്‍ (1) കവിത (1) കാര്‍ട്ടൂണ്‍ (1) കാവുമ്പായി ബാലക‍ൃഷ്ണന്‍ (1) കാസര്‍കോട് (4) കൃഷ്ണയ്യര്‍ (1) കെ. എം. അബ്ദുള്‍ സലാം (1) കെ.കെ.കൊച്ച് (1) കെ.പി.രാമനുണ്ണി (6) കേരള സിലബസ് (1) കേരളകൌമുദി (6) കൈരളി ടിവി (2) കൊയിലാണ്ടി (1) കൊല്ലം (1) കോടതിഭാഷ (21) കോണ്ടാക്റ്റ് (1) കോഴിക്കോട് (10) ക്യാമ്പ് (2) ക്ലാസിക്കല്‍ പദവി (1) ഗീത (2) ഗൂഗിള് ട്രാന്സ്ലേറ്റ് (1) ഗ്രന്ഥാലോകം (1) ചലച്ചിത്രോത്സവം (1) ചാനല്‍ ചര്‍ച്ച (1) ചിത്രങ്ങള്‍ (49) ജനയുഗം (8) ജന്മഭൂമി (3) ജില്ലാ കൂടിയിരുപ്പ് (1) ജില്ലാ ക്യാമ്പ് (1) ജില്ലാ സമിതി (3) ജില്ലാ സംഗമം (1) ജില്ലാ സമ്മേളനം (14) ജോര്‍ജ് വര്‍ഗീസ് (1) ടി. മധു (1) ടിക്കറ്റ് (1) ഡി. ദയാനന്ദന്‍ (1) ഡി. വിനയചന്ദ്രന്‍ (1) തമിഴ് (3) തിരുവനന്തപുരം (21) തുഞ്ചന്‍ ഉത്സവം (2) തൃശ്ശൂര്‍ (3) തേജസ് (2) ദ ഹിന്ദു (5) ദേശാഭിമാനി (22) ധര്‍ണ്ണ (4) നടുവട്ടം ഗോപാലകൃഷ്ണന്‍ (1) നിയമസഭയില്‍ ലഭിച്ച മറുപടി (1) നിയമസഭാ മാര്‍ച്ച് (1) നിരാഹാരസമരം (2) നിവേദനം (2) നോട്ടീസ് (34) പത്തനംതിട്ട (4) പത്രക്കുറിപ്പ് (3) പത്രസമ്മേളനം (2) പരമ്പര (1) പാഠപുസ്തകം (1) പാലക്കാട് (14) പാലോട് രവി (1) പി. കെ. ശ്രീകുമാര്‍ (1) പി. ജെ. ഫ്രാന്‍സിസ് (1) പി. സുരേഷ് (1) പി.ആര്‍.നാഥന്‍ (1) പി.ഐ. ശങ്കരനാരായണന്‍ (1) പി.കെ.രാജശേഖരന്‍ (1) പി.ജി. (1) പി.പവിത്രന്‍ (22) പുസ്തകപരിചയം (2) പൊതുവിദ്യാഭ്യാസം (2) പോസ്റ്റര്‍ (12) പ്രതികരണം (1) പ്രബന്ധാവതരണ പരമ്പര (1) പ്രബന്ധാവതരണം (1) പ്രാദേശിക സമിതി (10) പ്രേമചന്ദ്രന്‍ (2) പ്ലസ് വണ്‍ (5) ഫീച്ചര്‍ (1) ബി.എസ്.വാരിയര്‍ (1) ബ്ലോഗന (1) ഭരണ ഭാഷ (1) ഭാരവാഹികള്‍ (2) ഭാഷ (4) ഭാഷാനിയമം (2) ഭാഷാപോഷിണി (1) മനോരമ ഓണ്‍ലൈന്‍ (2) മംഗളം (5) മലപ്പുറം (31) മലയാള മനോരമ (21) മലയാള സര്‍വകലാശാല (8) മലയാളം (6) മലയാളം ടെക്സ്റ്റ് (5) മലയാളം വാരിക (5) മറാത്തി (1) മാതൃഭാഷാദിനം (45) മാതൃഭാഷാവകാശജാഥ (9) മാതൃഭാഷാസംഗമം (9) മാതൃഭൂമി (131) മാതൃഭൂമി ആഴ്ചപ്പതിപ്പ് (3) മാധ്യമം (16) മാസിക (1) മിനിറ്റ്സ് (1) മൊബൈല്‍ (1) രാഘവന്‍ പയ്യനാട് (2) രാജന്‍ ഗുരുക്കള്‍ (1) രൂപരേഖ (1) ലേഖനം (112) വത്സലന്‍ വാതുശ്ശേരി (1) വയനാട് (6) വായനശാല (1) വാര്‍ത്ത (209) വാർത്ത (9) വാര്‍ഷികം (3) വി. ആര്‍. കൃഷ്ണയ്യര്‍ (1) വി. പി. മാര്‍ക്കോസ് (1) വി.ആർ.കൃഷ്ണയ്യർ (1) വി.സി.അഭിലാഷ് (1) വിക്കിപീഡിയ (1) വിജ്ഞാന മലയാളം (18) വിജ്ഞാനകൈരളി (27) വിദ്യ. എസ് (1) വിദ്യാര്‍ത്ഥി മലയാളവേദി (6) വീക്ഷണം (1) വീരേന്ദ്രകുമാര്‍ (1) ശങ്കരനാരായണന്‍ (1) ശാസ്ത്രഭാഷ ഗവേഷണഭാഷ (1) ശാസ്ത്രവാര്‍ത്തകള്‍ (11) ശില്പശാല (1) ഷാജി ജേക്കബ് (1) ഷിജു. ആര്‍ (1) സതീശ് സൂര്യന്‍ (1) സബ്ടൈറ്റില്‍ (1) സമഗ്ര മലയാള നിയമം (19) സമഗ്രമലയാള നിയമം (4) സമരം (7) സമരവിളംബരം (9) സംഘടന (1) സംസ്ഥാന സമ്മേളനം (26) സി. രാധാകൃഷ്ണന്ർ (1) സി. ശ്രീകുമാര്‍ (1) സിന്ധു (1) സിലബസ് (1) സിറാജ് (3) സുകുമാര്‍ അഴീക്കോട് (1) സുബൈര്‍ അരിക്കുളം (4) സെക്രട്ടറിതലസമിതി (1) സെമിനാര്‍ (4) സൗമ്യ ബേബി (1) സ്കൂള്‍ (1) ഹരജി (1) ഹിന്ദി പാഠപുസ്തകം (2) ഹേമ ജോസഫ് (1)